ഇന്നത്തെ വിപണി വിശകലനം

കഴിഞ്ഞ ദിവസം ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ആരംഭിച്ച നിഫ്റ്റിയുടെ കുതിച്ചുകയറ്റം ഇന്നും തുടർന്നു. വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചതിൽ നിന്നും 1000 പോയിന്റിലേറെ മുകളിലായാണ് സൂചിക ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

പ്രതീക്ഷിച്ച പോലെ തന്നെ 14,483 എന്ന ഗ്യാപ്പ് അപ്പിൽ തുറന്ന നിഫ്റ്റി രാവിലെ തന്നെ കുതിച്ചുകയറ്റം ആരംഭിച്ചു. തുടർന്ന് എക്കാലത്തെഴും  റിക്കാഡ്  നിലയായ 14,730-750ൽ വന്ന സൂചിക ശക്തമായ പ്രതിരോധം തീർത്തു. ഇവിടെ നിന്നും താഴേക്ക് വീണ സൂചിക 14500ൽ സപ്പോർട്ടെടുത്ത് മുകളിലേക്ക് നീങ്ങി. തുടർന്ന് 14,647 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റിക്ക് സമാനമായി ബാങ്ക് നിഫ്റ്റിയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 33,637ൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച സൂചിക 20 മിനിറ്റിനുള്ളി 1000 പോയിന് കെെവരിച്ചു. പിന്നീട് താഴേക്ക് വന്ന സൂചിക അസ്ഥിരമാവുകയും  34,267 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു.

നിഫ്റ്റി റിയൽറ്റി, നിഫ്റ്റി ഓട്ടോ എന്നീവ ബാങ്ക് നിഫ്റ്റിയെ കടത്തിവെട്ടി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടം പിടിച്ചു. നിഫ്റ്റി മീഡിയയും ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചു. 

കഴിഞ്ഞ ദിവസത്തെ പോലെ ഏഷ്യൻ വിപണികൾ എല്ലാം തന്നെ ഇന്ന് ലാഭത്തിലാണ്  അടയ്ക്കപ്പെട്ടത്. യൂറോപ്യൻ മാർക്കറ്റുകൾ എല്ലാം തന്നെ ഇന്ന് പച്ച നിറത്തിലാണ് കാണപ്പെടുന്നത്. 


നിർണായക വാർത്തകൾ 

Tata Motors ഓഹരികൾ ഇന്ന് 15 ശതമാനം ഉയർച്ച രേഖപ്പെടുത്തി. നിരവധി ടെക്ക്നിക്കൾ റെസിസ്റ്റന്റുകൾ തകർത്തുകൊണ്ടാണ്  ടാറ്റാ മോർട്ടോർസിന്റെ  തേരോട്ടം തുടരുന്നത്. ഇന്നും ഇത് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടം പിടിച്ചു. കമ്പനിയുടെ ആഭ്യന്തര വിൽപ്പനയിലുള്ള മുന്നേറ്റം ഇതിന് സഹായകരമായെന്ന് കരുതുന്നു. Ashok Leyland 8.4 ശതമാനം ഉയർച്ച രേഖപ്പെടുത്തി.

സിമന്റ് ഓഹരികൾ എല്ലാം തന്നെ ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചു.  ShreeCements7.7 ശതമാനവും UltraCements 6.6 ശതമാനവും UltraCemCo 5.72 ശതമാനവും നേട്ടം കെെവരിച്ചു. 

പി.എസ്.യു ബാങ്കുകൾക്ക് ബജറ്റിൽ  പിന്തുണ ലഭിച്ചതോടെ  SBIN ഓഹരി 7.2 ശതമാനം ഉയർന്നു. ഇത് ബാങ്ക് നിഫ്റ്റിയിലെ ഏറ്റവും കൂടുതൽ നേട്ടം കെെവരിച്ച ഓഹരിയായി മാറി. HDFC Bank 5.6 ശതമാനം നേട്ടം മാത്രമാണ് കെെവരിക്കാനായത്.

ലോഹങ്ങളുടെ കസ്റ്റംസ് തീരുവ കുറച്ചതിന് പിന്നാലെ മെറ്റൽ ഓഹരികളുടെ മേൽ പ്രതീക്ഷ വർദ്ധിക്കുന്നു. ഇതിലൂടെ സ്റ്റീൽ മേഖലയിലെ വില നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷ. 

റിയൽറ്റി,സിമന്റ് സ്റ്റോക്കുകൾ ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചു. Godrej Properties, DLF, Pheonix Ltd  വൻ നേട്ടം കെെവരിച്ചു. L&T ഓഹരിയും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഊർജ്ജ കമ്പനികൾക്ക് അനുകൂല പ്രഖ്യാപനം വന്നതിന് പിന്നാലെ Power Grid ഓഹരി ഇന്ന് 3 ശതമാനവും Siemens ഓഹരി 7.86 ശതമാനവും ഉയർന്നു.

മീഡിയ ഓഹരികളിലും ഇന്ന് വൻ മുന്നേറ്റം കാണാനായി. ZEEL ഓഹരി 214 എന്ന നിലയിൽ നിന്നും ബൌൺസ് ബാക്ക് ചെയ്ത് ഉയരങ്ങൾ കീഴടക്കി . SunTV ,PVR എന്നിവയും മികച്ച പ്രകടനം കാഴ്ചവച്ചു. കൂടുതൽ നല്ല ഓഹരികൾ കണ്ടെത്താൻ ചാർട്ട് പരിശോധിക്കുക. 

വിപണി മുന്നിലേക്ക്

ബാങ്ക് നിഫ്റ്റി ഇന്ന്  വീണ്ടും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എന്നാൽ പ്രീമാർക്കറ്റ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നത് പോലെ മറ്റു മേഖലയിലുള്ള ഓഹരികളും ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചു. ഓട്ടോ മേഖലയും വൻ മുന്നേറ്റം നടത്തി. ടാറ്റാ മോട്ടോർസിന്റെ കുതിച്ചുകയറ്റം തുടരുകയാണ്.

എക്കാലത്തെഴും റിക്കാഡ് നിലയിൽ എത്തി നിന്ന നിഫ്റ്റി അപ്രതീക്ഷിതമായി താഴേക്ക് വീണു. ഇതിലൂടെ നിരവധി പേർക്ക് നഷ്ടം സംഭവിച്ചിരിക്കാം. ബാങ്ക് ഫ്യൂച്ചേഴ്സിനും നിഫ്റ്റിക്കുമിടയിലുള്ള വിടവിന് ഇത് കാരണമായേക്കാം. ഇത്തരം കാളയോട്ടങ്ങൾ വിപണിയിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒന്നാണ്. ഇത് ഉപകാരപ്രദമാക്കാൻ ശ്രമിക്കുക.

ആഗോള വിപണികൾ എല്ലാം തന്നെ പച്ച നിറത്തിലാണ് കാണപ്പെടുന്നത്. ഇത് വിപണിയിൽ ശുഭസൂചന നൽകുന്നു. ഇക്കാരണത്താലാണ് വിപണി ബുള്ളിഷാണെന്ന് ഞാൻ പറയുന്നത്. ആഗോള വിപണികൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നതെങ്കിൽ ഇന്ത്യൻ വിപണിയിലും ആ റാലി പ്രതിഫലിക്കും. ഇത് നിങ്ങൾക്ക് കൂടുതൽ ലാഭമുണ്ടാക്കി നൽക്കും. അഥവാ വിപണി ഇടിഞ്ഞാലും അവിടെ നിങ്ങൾക്ക്  അനേകം അവസരങ്ങൾ കണ്ടെത്താനാകും നിങ്ങളുടെ പോർട്ട്‌ഫോളിയോയിലേക്ക് കൂടുതൽ മൾട്ടിബാഗർ സ്റ്റോക്കുകൾ കണ്ടെത്തി നിക്ഷേപിക്കാൻ ശ്രമിക്കുക.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്നും അതിലൂടെ മികച്ച സ്റ്റോക്കുകൾ കണ്ടെത്തുമെന്നും പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement