പ്രധാനതലക്കെട്ടുകൾ
Infosys: ടൈഡൽസ്‌കെയിലിലേക്കായി 0.45 മില്യൺ ഡോളർ കൂടി അധിക നിക്ഷേപം നടത്താൻ ഒരുങ്ങി ഐടി കമ്പനി. ഇതോടെ മൊത്തം നിക്ഷേപം 3.45 മില്യണാകും.
Adani Enterprises: കമ്പനിയുടെ അനുബന്ധ സ്ഥാപനമായ അദാനി റോഡ് ട്രാൻസ്പോർട്ട് മഹാരാഷ്ട്ര ബോർഡർ ചെക്ക് പോസ്റ്റ് നെറ്റുവർക്ക് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരി വിഹിതം ഏറ്റെടുക്കും.
Lupin: ബ്രിവരാസെറ്റം ടാബ്ലെറ്റുകൾ വിപണനം ചെയ്യുന്നതിനായി യുഎസ് ഹെൽത്ത് റെഗുലേറ്ററിൽ നിന്നും താൽക്കാലിക അനുമതി നേടി ഫാർമ കമ്പനി.
Suven Life Sciences: അൽഷിമേഴ്സ് രോഗത്തിന് സമാനമായ ഡിമെൻഷ്യയിസിന്റെ ചികിത്സയ്ക്കായി SUVN-502, a 5-HT6 എന്നീ മരുന്നുകൾക്കുള്ള മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം കമ്പനി പ്രഖ്യാപിച്ചു.
Olectra Greentech: 50 യൂണിറ്റ് ഇലക്ട്രിക് ബസുകൾ വിതരണം ചെയ്യുന്നതിനായി ഗുജറാത്ത് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ നിന്നും കമ്പനിക്ക് ഓർഡർ ലഭിച്ചു.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ നേരിയ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 16500 തകർത്ത് താഴേക്ക് വീഴാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. 16590 വരെ കയറിയ സൂചിക 16563 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ബാങ്ക് നിഫ്റ്റി നിഫ്റ്റിക്ക് സമാനമായി ബുള്ളിഷായി കാണപ്പെട്ടില്ല. സൂചിക ദിവസം മുഴുവൻ താഴേക്ക് നീങ്ങപ്പെട്ടു. തുടർന്ന് 36000ൽ സപ്പോർട്ട് എടുത്ത സൂചിക 36250 പ്രതിരോധമായി മാനിച്ചു കൊണ്ട് 36094 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി മെറ്റൽ ഇന്നലെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. TATASTEEL ഓഹരി ഇന്നലെ 3 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു. മറ്റു മേഖലാ സൂചികകൾ അസ്ഥിരമായി കാണപ്പെട്ടു.
യൂറോപ്യൻ വിപണികൾ ഏറെയും നഷ്ടത്തിലാണ് അടച്ചത്. യുഎസ് വിപണികൾ ഗ്യാപ്പ് ഡൗണിലാണ് തുറന്നതെങ്കിലും പിന്നീട് വി ആകൃതിയിൽ വീണ്ടെത്ത് കൊണ്ട് എക്കാലത്തെയും ഉയർന്ന നിലയിൽ ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
ഏഷ്യൻ വിപണികൾ ഏറെയും ഇപ്പോഴും നഷ്ടത്തിലാണുള്ളത്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകളും നഷ്ടത്തിലാണ് കാണപ്പെടുന്നത്.
SGX NIFTY ഫ്ലാറ്റായി 16,554-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
16,450, 16,380-360, 16,290,16150 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ടുള്ളതായി കാണാം. 16000 സുപ്രധാന സപ്പോർട്ടായേക്കും.
ഇപ്പോൾ സൂചികയിലെ എക്കാലത്തെയും ഉയർന്ന നിലകൾ എല്ലാം തന്നെ ശക്തമായ പ്രതിരോധം തീർത്തേക്കാം.
35,800 എന്നത് ബാങ്ക് നിഫ്റ്റിയുടെ സുപ്രധാന സപ്പോർട്ടാണ്. 35,500 അടുത്ത സപ്പോർട്ട് ആയി പരിഗണിക്കാം.
36,200-36,300 എന്നിവ ബാങ്ക് നിഫ്റ്റിയുടെ പ്രതിരോധ മേഖലകളാണ്. 36,500-600 എന്നിവയും പ്രതിരോധമായി പരിഗണിക്കാം.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1088 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 506 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
നിഫ്റ്റിയിൽ ഇന്നും കോൾ ഒഐയേക്കാൾ കൂടുതൽ പുട്ട് ഒഐ ഉള്ളതായി കാണാം. നിഫ്റ്റി പിസിആർ 1.6 ആണ്. ഇത് വിപണി ബുള്ളിഷാണെന്ന സൂചന നൽകുന്നു.
നിഫ്റ്റിയിൽ 16800, 17000 എന്നിവിടെയാണ് ഏറ്റവും കൂടുതൽ കോൾ ഒഐ കാണപ്പെടുന്നത്. 16400,16500 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 36000ൽ അനേകം പുട്ട് ഒഐയും 36500ൽ അനേകം കോൾ ഒഐയും ഉള്ളതായി കാണാം.
HDFCBANK ഓഹരി 1520-1540 എന്ന സുപ്രധാന പ്രതിരോധ മേഖലയിലാണുള്ളത്. ഈ ഓഹരിയിൽ ശ്രദ്ധിക്കുക.
എച്ച്.ഡി.എഫ്.സി ബാങ്കിൽ ഒരു ബ്രേക്ക് ഔട്ട് ഉണ്ടായാൽ അത് ബാങ്ക് നിഫ്റ്റിയുടെയും നിഫ്റ്റിയുടെയും മുന്നേറ്റത്തിന് വഴിയൊരുക്കും.
അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്ത താലിബാന്റെ നടപടി എല്ലാ നിക്ഷേപകരും ഉറ്റുനോക്കുകയാണ്. ഏതെങ്കിലും തരത്തിലുള്ള ഒരു മോശം വാർത്ത വന്നാൽ വിപണിയെ അത് വലിയ രീതിയിൽ ബാധിച്ചേക്കാം.
നിഫ്റ്റി 16600 ഉം ബാങ്ക് നിഫ്റ്റി 36350 എന്നിവ മറികടന്നാൽ സൂചിക ബുള്ളിഷാണെന്ന് കരുതാം. ഇത് പ്രകാരം സൂചികകൾ 16450ഉം, 35800ഉം തകർത്ത് താഴേക്ക് വീണാൽ ബെയറിഷാണെന്നും കരുതാവുന്നതാണ്.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

