പ്രധാനതലക്കെട്ടുകൾ
Vedanta: രാജസ്ഥാനിലെ ബാർമർ ജില്ലയിലെ പര്യവേക്ഷണ കിണറിൽ നിന്നും എണ്ണ കണ്ടെത്തിയതായി പ്രഖ്യാപിച്ച് കമ്പനി.
NHPC: ജമ്മു കശ്മീരിലെ കേന്ദ്രഭരണ പ്രദേശമായ മഷ്കയിലുള്ള 120 മെഗാവാട്ട് സേവാ-II പവർ സ്റ്റേഷൻ വൈദ്യുതി ഉൽപ്പാദനം പുനരാരംഭിച്ചതായി കമ്പനി അറിയിച്ചു. ഹെഡ് റേസ് ടണലിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് 2020 സെപ്റ്റംബർ 25 മുതൽ പവർ സ്റ്റേഷൻ പൂർണമായി അടച്ചിട്ടിരിക്കുകയായിരുന്നു.
7NR Retail: ഇക്വിറ്റി ഓഹരികൾ 10 രൂപ മുഖവിലയിൽ നിന്ന് 1 രൂപ മുഖവിലയിലേക്ക് ഉപ-വിഭജനം നടത്തുന്നതിനായ അംഗീകാരം നൽകിയതായി കമ്പനി എക്സ്ചേഞ്ചുകളെ അറിയിച്ചു.
Shankara Building Products: ഫ്ലവറിംഗ് ട്രീ ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ 36,000 ഓഹരികൾ ഓപ്പൺ മാർക്കറ്റിലൂടെ വിറ്റഴിച്ചു.
Krsnaa Diagnostics: സംസ്ഥാനത്ത് ഡയഗ്നോസ്റ്റിക്, ലബോറട്ടറി സേവനങ്ങൾ നൽകുന്നതിനായി കമ്പനിക്ക് ഓർഡർ നൽകി ഹിമാചൽ പ്രദേശ്.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് ഡൌണിൽ 17209 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണു. ശേഷം 17070ൽ നിന്നും തിരികെ കയറിയ സൂചിക വീണ്ടും വിൽപ്പന സമ്മർദ്ദത്തിന് വിധേയമായി. തുടർന്ന് 70 പോയിന്റുകൾ/0.40 ശതമാനം താഴെയായി 17206 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് ഡൌണിൽ 37483 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ നിഫ്റ്റിക്ക് സമാനമായ നീക്കം കാഴ്ചവച്ചു.
38000ൽ പ്രതിരോധം രേഖപ്പെടുത്തിയ സൂചിക 37700ന് താഴേക്ക് വീണു. തുടർന്ന് 86 പോയിന്റുകൾ/ 0.23 ശതമാനം മുകളിലായി 37686 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി മെറ്റൽ ഇന്നലെ 2 ശതമാനം നഷ്ടത്തിൽ അടച്ചു.
യൂഎസ് വിപണി ഇന്നലെ പ്രസിഡന്റ് ഡേ ആയതിനാൽ തുറന്നിരുന്നില്ല. യൂറോപ്യൻ വിപണികൾ കുത്തനെ താഴേക്ക് വീണു.
ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് നഷ്ടത്തിൽ കാണപ്പെടുന്നു.
SGX NIFTY 16,990-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,200, 17,150, 17,100 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,250, 17,350,17,410 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 37,300, 37,000, 36,700 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37,800, 38,000, 38,400 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 18000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 17000 ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 39,000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 37000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.
വിക്സ് 22.9 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2,300 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 2,400 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
റഷ്യ- ഉക്രൈൻ വിഷയം തന്നെയാണ് ഇപ്പോഴും ഉയർന്ന് കാണുന്നത്. റഷ്യൻ അതിർത്തിയിലേക്ക് കടന്ന് കയറിയ അഞ്ച് ഉക്രൈൻ വികടന വാദികളെ വധിച്ചതായി റഷ്യ ആരോപിച്ചു. ഈ ആഴ്ച തന്നെ ജോ ബൈഡനും പുടിനും തമ്മിൽ ഉച്ചകോടി നടന്നേക്കാം. ഇരു രാജ്യങ്ങളുടെയും വിദേശകാര്യമാന്ത്രിമാർ വൈകാതെ കൂടികാഴ്ച നടത്തിയേക്കും. ഉക്രൈനിൽ നിന്ന് പിരിഞ്ഞുപോയ വിമത റിപ്പബ്ലിക്കുകളുടെ അംഗീകാരം റഷ്യ ആവശ്യപ്പെട്ടപ്പോൾ ഉക്രൈനാകട്ടെ യുഎൻ സുരക്ഷാ കൗൺസിലിനോട് വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെടുകയാണ്.
രണ്ട് വിഘടന പ്രദേശങ്ങളുടെയും പരമാധികാരം റഷ്യ അംഗീകരിച്ചതായി കാണാം. ഇത് അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്ന് ഇയു കമ്മീഷൻ ചൂണ്ടിക്കാട്ടി. റഷ്യ എല്ലാ സമാധാന ശ്രമങ്ങളും നിരസിച്ചുവെന്നും എന്നാൽ തങ്ങളുടെ ഭൂമി വിട്ടുനൽകില്ലെന്നും ഉക്രൈൻ പറഞ്ഞു. ഏതാനും മിനിറ്റുകൾക്ക് മുമ്പ് യോഗം ചേർന്ന യുഎൻ രക്ഷാസമിതിയിൽ റഷ്യ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രത്യാഘാതങ്ങൾ ഭയാനകമായിരിക്കുമെന്ന് യുഎസ് മുന്നറിയിപ്പ് നൽകി. യുഎസും യുകെയും ചേർന്ന് ഇപ്പോൾ റഷ്യക്കെതിരെ പുതിയ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ കൂടുതൽ മോശമാവുകയാണ്. ഇതിനെ തുടർന്ന് ആഗോള വിപണികൾ ഇപ്പോൾ ഗണ്യമായി ഇടിഞ്ഞു. കഴിഞ്ഞ ദിവസം റഷ്യൻ വിപണി 10 ശതമാനമാണ് ഇടിഞ്ഞത്.
സാങ്കേതിക വിശകലനത്തിനുള്ള സാധ്യത ഇന്ന് വളരെ കുറവാണ്. പുറത്ത് വരുന്ന വാർത്തകളാകും വിപണിയെ വലിയ രീതിയിൽ സ്വാധീനിക്കുക. ജപ്പാൻ പ്രധാനമന്ത്രി റഷ്യൻ നടപടികളെ അപലപിക്കുകയും അധിനിവേശമുണ്ടായാൽ ശക്തമായ പ്രതികരണമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
മൂന്ന് ദിവസത്തെ അവധിക്ക് ശേഷം യുഎസ് വിപണി ഈ വിഷയങ്ങളോട് എങ്ങനെ പ്രതികരിക്കുമെന്ന് അറിയാൻ വൈക്കുന്നേരം വരെ കാത്തിരിക്കേണ്ടതുണ്ട്. സൂരക്ഷിതമായി ഓപ്ഷൻ വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് നാളെ വരെ കാത്തിരിക്കാവുന്നതാണ്.
വിപണി ഇടിഞ്ഞാൽ 16800 എന്ന സപ്പോർട്ട് ശ്രദ്ധിക്കാവുന്നതാണ്.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

