ഇന്നത്തെ വിപണി വിശകലനം

തുടർച്ചയായി നാലാം ദിവസവും എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കി നിഫ്റ്റി.

16,547 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മണിക്കൂറുകളോളം അസ്ഥിരമായി കാണപ്പെട്ടു. ഇന്നലത്തെ ഉയർന്ന നിലയിലെ സമ്മർദ്ദവും താഴെത്തെ 16500 എന്ന സപ്പോർട്ടിനും ഇടയിലായി 100 പോയിന്റുകൾക്ക് ഉള്ളിൽ മാത്രമാണ് സൂചിക ഏറെ നേരവും വ്യാപാരം നടത്തിയിരുന്നത്. അവസാന നിമിഷം ശക്തി കെെവരിച്ച നിഫ്റ്റി പ്രതിരോധം മറികടന്ന് കൊണ്ട് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.31 ശതമാനം മുകളിലായി 16,614 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

35986 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന് ബെയറിഷായി കാണപ്പെട്ടു. ഉച്ചയോടെ സൂചിക 400 പോയിന്റുകളുടെ പതനമാണ് കാഴ്ചവച്ചത്. എങ്കിലും സൂചിക പിന്നീട് തിരികെ കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 227 പോയിന്റുകൾ/ 0.63 ശതമാനം താഴെയായി 35867 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി ഐടി, എഫ്.എം.സി.ജി എന്നിവ ഇന്നും ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. അതേസമയം നിഫ്റ്റി മെറ്റൽ, പി.എസ്.യു ബാങ്ക് എന്നിവ താഴേക്ക് നീങ്ങി.

ഏഷ്യൻ വിപണികളും യൂറോപ്യൻ വിപണികളും ഇന്നും നഷ്ടത്തിലാണ്  വ്യാപാരം നടത്തിയത്.

നിർണായക വാർത്തകൾ 

ഐടി, എഫ്.എം.സി.ജി ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. Tata Consumer(+3.8%), Nestle(+2.3%), Hindustan Unilever(+2.3%) എന്നിവ നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

മറ്റു ഓഹരികളായ ubilant Food(+3.6%), Emami Ltd(+3.6%), VBL(+2.2%) എന്നിങ്ങനെ ലാഭത്തിൽ അടച്ചു.

Wipro(+3.4%), TechM(+3.3%), TCS(+2.3%), Infy(+2.1%), HCLTech(+1.7%) എന്നീ ഐടി  ഓഹരികൾ കത്തിക്കയറി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

മറ്റു ഐടി ഓഹരികളായ Tata Elxsi(+7%), LTI(+3.8%), MindTree(+3.8%), Mphasis(+3.4%) എന്നിങ്ങനെ നേട്ടത്തിൽ അടച്ചു.

ഇന്നലത്തെ റാലിക്ക് പിന്നാലെ മെറ്റൽ ഓഹരികൾ ഏറെയും ദുർബലമായി കാണപ്പെട്ടു. JSW Steel(-2.2%), Coal India(-1.9%) എന്നിവ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. Vedanta(-9.9%), Welcorp(-4.5%), Hind Zinc(-3.9%), Jindal Steel(-3.5%), SAIL(-3.3%), National Aluminium(-3%) എന്നീ ഓഹരികളും നഷ്ടത്തിൽ അടച്ചു.



തൂത്തുക്കുടി പ്ലാന്റിലെ മാലിന്യവുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ് ലഭിച്ചതിന് പിന്നാലെ  Vedanta ഓഹരി 9.9 ശതമാനം കൂപ്പുകുത്തി ലോവർ സർക്യൂട്ട് രേഖപ്പെടുത്തി.

ഹെൽത്ത് കെയർ ഓഹരികളായ Apollo Hospital(+13.2%), Fortis(+2.6%), Max Health(+6.7%), AsterDM(+7.9%) എന്നിവ ലാഭത്തിൽ അടച്ചു.

Idea
ഓഹരി ഇന്ന് 3.3 ശതമാനം ഇടിഞ്ഞു. ഓഹരി ബെയറിഷായി തുടരുകയാണ്. Airtel ഓഹരി 1.2 ശതമാനം നഷ്ടത്തിൽ അടച്ചു.

ജൂലെെയിൽ റീട്ടെയിൽ വിൽപ്പന 72 ശതമാനമായി കൊവിഡിന് മുമ്പത്തെ നില കെെവരിച്ചതായി റീട്ടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ പറഞ്ഞു.

ഇക്യൂറ്റി ഓഹരി വിതരണത്തിലൂടെ ധനസമാഹരണം നടത്താൻ ഒരുങ്ങി ARVIND FASHION. ഓഹരി ഇന്ന് 4.7 ശതമാനം നേട്ടം കെെവരിച്ചു.

വിപണി മുന്നിലേക്ക് 

വിപണിയിലെ പ്രതിരോധ ഓഹരികൾ എല്ലാം തന്നെ ഇന്ന് മിന്നുംപ്രകടനം കാഴ്ചവച്ചു. ഏത് പ്രതികൂല സാഹചര്യങ്ങളിലും ഉത്പന്നങ്ങളുടെ ആവശ്യകത ഉണ്ടായിരിക്കുന്ന കമ്പനിയുടെ ഓഹരികളെയാണ് പ്രതിരോധ ഓഹരികൾ അഥവ ഡിഫൻസീവ് സ്റ്റോക്ക്സ് എന്ന് പറയുന്നത്. 

മറ്റു മേഖലകൾ അപകടമായി തോന്നുമ്പോഴാണ് സാധാരണയായി നിക്ഷേപകർ ഇത്തരം ഓഹരികളിലേക്കുള്ള നിക്ഷേപം വർദ്ധിപ്പിക്കുന്നത്. 

ഇൻഫോസിസിന്റെ മുന്നേറ്റം ശരിക്കും ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലകെെവരിച്ചു. വെെകാതെ തന്നെ വില താഴേക്ക് വന്നേക്കാം. നിഫ്റ്റി ഐടി ദിവസങ്ങളായി പുതിയ ഉയരങ്ങൾ കീഴടക്കി വരികയാണ്.

അഫ്ഗാനിലെ പ്രശ്നങ്ങൾ ഇപ്പോഴും നിക്ഷേപകർ ഉറ്റുനോക്കുന്നുണ്ട്. ഇന്ത്യയ്ക്ക് നേരെ ഏതെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാൽ അത് വിപണിയെ പ്രതികൂലമായി ബാധിച്ചേക്കും. 

ഏവരും  സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement