പ്രധാനതലക്കെട്ടുകൾ

HDFC Bank: അനുബന്ധ സ്ഥാപനത്തിലേക്ക് എൻസിഡി മാറ്റുന്നതിന്
എക്സ്ചേഞ്ചിൽ നിന്നും അനുമതി ലഭിച്ചതായി ബാങ്ക് പറഞ്ഞു.

Axis Bank: ഒരു രൂപ മുഖ വിലയുള്ള 12000 നോൺ കൺവെർട്ടബിൾ ബോണ്ടുകളുടെ അലോട്ട്മെന്റിന് ബാങ്ക് ബോർഡ് അനുമതി നൽകി.

Yes Bank:
ബാങ്കിന്റെ 9.99 ശതമാനം ഓഹരികൾ കാർലൈൽ ഗ്രൂപ്പും അഡ്വെന്റും ഏറ്റെടുത്തതായി യെസ് ബാങ്ക് പറഞ്ഞു.

Bank of Baroda:
 നൈനിറ്റാൾ ബാങ്കിലെ ഭൂരിഭാഗം ഓഹരികളും വിൽക്കാൻ ബാങ്ക് പദ്ധതിയിടുന്നു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ 18530 എന്ന  നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 18500ൽ സപ്പോർട്ട് രേഖപ്പെടുത്തി മുകളിലേക്ക് കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 111 പോയിന്റുകൾക്ക് മുകളിലായി 18608 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

43809 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറിയെങ്കിലും 44000ന് താഴെയായി ശക്തമായ സമ്മർദ്ദം അനുഭവപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 238 പോയിന്റുകൾക്ക് മുകളിലായി 43947 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 1.1  ശതമാനം നേട്ടത്തിൽ അടച്ചു.

യുഎസ്, യൂറോപ്യൻ വിപണി
എന്നിവ നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ലാഭത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ ലാഭത്തിൽ കാണപ്പെടുന്നു.

SGX NIFTY 18,805-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

18,565, 18,500, 18,425 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 18,615, 18,665, 18,730 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 43,850, 43,770, 43,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 44,000, 44,200, 44,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും. 

ഫിൻ നിഫ്റ്റിയിൽ 19,270, 19,170, 19,090 എന്നിവിടെ സപ്പോർട്ട് പ്രതീക്ഷിക്കാം. 19,320, 19,370, 19,480 എന്നിവിടെ പ്രതിബന്ധം അനുഭവപ്പെട്ടേക്കാം.

നിഫ്റ്റിയിൽ 19000ൽ ഉയർന്ന കോൾ  ഒഐ കാണപ്പെടുന്നു. 18600ൽ തന്നെ ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു. 18500ൽ ശക്തമായ പുട്ട് ഒഐയുണ്ട്.

ബാങ്ക് നിഫ്റ്റിയിൽ 44000ൽ ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 43500ൽ ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 600 രൂപയുടെ നെറ്റ് ഓഹരികൾ  വാങ്ങിയപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 400 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

ഇന്ത്യ വിക്സ് 12.9 ആയി കാണപ്പെടുന്നു.

യുഎസ് പണപ്പെരുപ്പം 7.1 ശതമാനമായി കുറഞ്ഞു. പ്രതീക്ഷിച്ചിരുന്നത് 7.3 ശതമാനം ആണ്. ഇതേ തുടർന്ന് യുഎസ് വിപണി ശക്തമായ മുന്നേറ്റം നടത്തി. എന്നാൽ ഹെവിവെയിറ്റ് ഓഹരികളിൽ ശക്തമായ ലാഭമെടുപ്പ് നടന്നതായി കാണാം.

ഇന്ന് രാത്രി ഫെഡ് പലിശ നിരക്ക് സംബന്ധിച്ച തീരുമാനം വരും. 50 ബേസിസ് പോയിന്റ് വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. 75 പോയിന്റ് വർദ്ധനവ് ഉണ്ടായാൽ വിപണി ഇടിഞ്ഞേക്കും.

നാസ്ഡാക് മുമ്പത്തെ ദിവസം റാലി നടത്തിയതിനാൽ തന്നെ ഐടി ഓഹരികളും ഇന്നലെ നേട്ടത്തിൽ അടച്ചു. ഈ നീക്കം ഇന്ന് തുടരുമോ എന്ന് നോക്കാം.

യുഎസ്-കാനഡ പൈപ്പ്‌ലൈൻ തടസ്സത്തിനും യുഎസ് ഇൻവെന്ററി ബിൽഡ്-അപ്പിനും പിന്നാലെ ഉണ്ടായ വിതരണ ആശങ്കയെ തുടർന്ന് ക്രൂഡ് ഓയിൽ വില 80 ഡോളർ കടന്നു.

പുൾബാക്കിന് ശേഷമുള്ള വലിയ നീക്കത്തിനാണോ വിപണി കാത്തിരിക്കുന്നത്? റാലി വലുത് ആയതിനാൽ തന്നെ ഇറക്കവും അങ്ങനെ തന്നെ ആയേക്കാം. എന്നാൽ ഫെഡ് തീരുമാനം വിപണിയിൽ അനിശ്ചിതത്വം നിലനിർത്തുന്നു.

നിഫ്റ്റിയിൽ മുകളിലേക്ക് 18730 താഴേക്ക് 18,570 എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement