പ്രധാനതലക്കെട്ടുകൾ
ആഗോള ഫാർമ കമ്പനിയായ റോച്ചെയുടെ കൊവിഡ് ചികിത്സയ്ക്കുള്ള ആന്റിബോഡി കോക്ടെയ്‌ലിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനായി അനുമതി ലഭിച്ചു. കമ്പനി ഇന്ത്യയിൽ വിൽപനയും വിതരണവും നടത്തുന്നത് Cipla-യുടെ സഹായത്തോടെയാണ്.
ഇന്ത്യൻ ആരോഗ്യമേഖലയിൽ പണ ലഭ്യത ഉറപ്പുവരുത്താൻ വായ്പ സഹായം പ്രഖ്യാപിച്ച് ആർ.ബി.ഐ. ഫാർമാ ഓഹരികളിൽ ശ്രദ്ധകേന്ദ്രീകരിക്കുക.
Tata Motors: ഡീലർഷിപ്പ് കരാറുകളുമായി ബന്ധപ്പെട്ട് ടാറ്റാ മോട്ടോഴ്‌സ് ആധിപത്യം ദുരുപയോഗം ചെയ്തുവെന്ന കേസിൽ വിശദമായ അന്വേഷണം നടത്താൻ കോംപറ്റീഷൻ കമ്മീഷൻ ഉത്തരവിട്ടു.
Maruti Suzuki: മാർച്ചിനെ അപേക്ഷിച്ച് ഏപ്രിൽ മാസം കമ്പനിയുടെ മൊത്തം ഉത്പാദനം 7 ശതമാനം ഇടിഞ്ഞ് 159955 യൂണിറ്റായി.
Apollo Hospitals: എല്ലാ ആശുപത്രികളിൽ നിന്നും 30 മിനിറ്റ് ദൂരത്തിൽ ഓക്സിജൻ സംഭരണ കേന്ദ്രം സ്ഥാപിക്കാൻ ഒരുങ്ങുന്നതായി അപ്പോളോ ഹോസ്പിറ്റൽസ് അറിയിച്ചു.
IDBI Bank: ബാങ്കിന്റെ മാനേജ്‌മെന്റ് നിയന്ത്രണം കൈമാറുന്നതിനൊപ്പം ഓഹരി വിറ്റഴിക്കലിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
Godrej Industries: 10 ലക്ഷം രൂപ മുഖ വിലയ്ക്ക് എൻ.സി.ഡി വിതരണത്തിലൂടെ 750 കോടി രൂപ സമാഹരിക്കാൻ കമ്പനി ബോർഡ് അംഗീകാരം നൽകി.
Tata Steel: മാർച്ചിലെ നാലാം പാദത്തിൽ കമ്പനി 7161.91 കോടി രൂപയുടെ ഏകീകൃത അറ്റാദായം രേഖപ്പെടുത്തി. പോയവ വർഷം ഇതേകാലയളവിൽ കമ്പനി 1615.35 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.
Adani Green Energy: മാർച്ച് പാദത്തിൽ കമ്പനിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 86 ശതമാനം വർദ്ധിച്ച് 104 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ അറ്റാദായം 56 കോടി രൂപയായിരുന്നു.
ഇന്നത്തെ പ്രധാന ക്യു 4 ഫലങ്ങൾ:
- Adani Power
- Hero MotoCorp
- Tata Consumer
- Coforge
- Adani Transmission
- CreditAccess Grameen
- Blue Star
- Raymond
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 14500നും 14600നും ഇടയിലായി അസ്ഥിരമായി കാണപെട്ടു. ആർ.ബി.ഐ ഗവർണറുടെ വാർത്താസമ്മേളനത്തിന് പിന്നാലെ വിപണി മുകളിലേക്ക് കയറി. തുടർന്ന് 14617 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ഗ്യാപ്പ് അപ്പിൽ തുറന്ന ബാങ്ക് നിഫ്റ്റി നിഫ്റ്റിയേക്കാൾ ഏറെ ബുള്ളിഷായി കാണപ്പെട്ടു. ആർ.ബി.ഐ ഗവർണറുടെ വാക്കുകൾ സൂചികയ്ക്ക് ശക്തി പകർന്നു. തുടർന്ന് 1.59 ശതമാനം ഉയർന്ന ബാങ്ക് നിഫ്റ്റി 32783 എന്ന നിലയിൽ അടയ്ക്കപെട്ടു.
നിഫ്റ്റി റിയൽറ്റി ഒഴികെ എല്ലാ മേഖലാ സൂചികകളും ഇന്നലെ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
യൂറോപ്യൻ വിപണികൾ 1 മുതൽ 2 ശതമാനം വരെ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് വിപണി ദുർബലമായി ഫ്ലാറ്റായി അടയ്ക്കപെട്ടു.
ഏഷ്യൻ വിപണികൾ ഏറെയും ലാഭത്തിലാണ് കാണപ്പെടുന്നത്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് ഫ്ലാറ്റായി ആണ് നിലകൊള്ളുന്നത്.
SGX NIFTY 14,700-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
എസ്.ജി.എക്സ് നിഫ്റ്റി രാവിലെ 14800ന് ആടുത്തായിരുന്നു. അവിടെ നിന്നും സൂചിക കൂപ്പുകുത്തുന്നതാണ് കാണാനായത്. നിഫ്റ്റിയും ഇതിന് സമാനമായി ഗ്യാപ്പ് അപ്പിൽ ഉയരുകയും താഴേക്ക് കൂപ്പുകുത്തുകയും ചെയ്തേക്കാം. ഗ്യാപ്പ് അപ്പ് ചെറുതാണെങ്കിൽ നിഫ്റ്റി അസ്ഥിരമായി നിൽക്കും.
ഇന്ന് ബാങ്കിംഗ് ഫാർമ ഓഹരികളിൽ ശ്രദ്ധകേന്ദ്രീകരിക്കുക.
14,750, 14870-14900 എന്നിവിടെ നിഫ്റ്റിയിൽ പെട്ടന്ന് ഉള്ള പ്രതിരോധം അനുഭവപെട്ടേക്കാം. ഇതിന് മുകളിലായി 15000 ൽ ശക്തമായ പ്രതിരോധം കാണപ്പെടുന്നു. കഴിഞ്ഞതിന്റെ മുമ്പത്തെ ദിവസം 14700 അനേകം തവണ പരീക്ഷിക്കപെട്ടിരുന്നു.
33,000,33,500 എന്നിവിടെ ബാങ്ക് നിഫ്റ്റിയിലും ശക്തമായ പ്രതിരോധം കാണപ്പെടുന്നു. 33000 കഴിഞ്ഞതിന്റെ മുമ്പത്തെ ദിവസം അനേകം തവണ പരീക്ഷിക്കപെട്ടിരുന്നു.
14,600, 14,500, 14,450,14,350 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. ഇതിന് താഴെ 14150 മറ്റൊരു സപ്പോർട്ടാണ്.
32000 , 31,500 എന്നത് ബാങ്ക് നിഫ്റ്റിക്കും ശക്തമായ സപ്പോർട്ടായി പരിഗണിക്കാം. 32000ന് താഴേക്ക് വീണാൽ സൂചിക ദുർബലമാണെന്ന് കരുതാം.
15000, 14800 എന്നിവിടെ ഏറ്റവും ഉയർന്ന കോൾ ഒഐ കാണാം. 14000, 14500 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണാം.
ഇന്നലെ വളരെ ഉയർന്ന ബിൽഡ് അപ്പാണ് നിഫ്റ്റിയിൽ കാണപ്പെട്ടത്. ഇത് പി.സി.ആറിനെ 0.7 ലേക്ക് ഉയർത്തി. ഇത് വിപണി നേരിയ തോത്തിൽ മാത്രം ബെയറിഷാണെന്ന സൂചന നൽകുന്നു. 15000 ൽ വളരെ വലിയ ഒഐ ബിൾഡ് അപ്പാണ് കാണപ്പെടുന്നത്. ഇത് ഈ ആഴ്ച വിപണി 15000ന് താഴെ തന്നെ വ്യാപാരം അവസാനിപ്പിക്കുമെന്ന സൂചന നൽകുന്നു.
14700, 14800, 14900 എന്നിവിടെ നല്ല കോൾ ഒഐ ഉള്ളതായി കാണാം.14,600, 14,500, 14,400 എന്നിവിടെ നല്ല പുട്ട് ഒഐ ഉള്ളതായും കാണാം.
ഇന്നലത്തെ ആർബിഐ പ്രഖ്യാപനം വിപണിയുടെ ദിശ തന്നെ മാറ്റികളഞ്ഞു.
India VIX കുറഞ്ഞതിനാൽ ഓപ്ഷൻ പ്രീമിയത്തിൽ വളരെ വലിയ ഇടിവാണ് ഇന്നലെ സംഭവിച്ചത്. ഇന്നത്തെ ഗ്യാപ്പ് അപ്പിൽ ഇത് ഉയർന്നേക്കാം.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1110 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 240 കോടി രൂപയുടെ ഓഹരികൾ കൂടി വിറ്റു.
നിഫ്റ്റി ഇന്ന് 14500-14800 എന്നീ റേഞ്ചിനുള്ളിൽ തന്നെ അസ്ഥിരമായി നിന്ന് കൊണ്ട് വ്യാപാരം അവസാനിപ്പിക്കാനാണ് സാധ്യത.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

