പ്രധാനതലക്കെട്ടുകൾ
Tata Power: മുംബൈ മെട്രോപൊളിറ്റൻ മേഖലയിലുടനീളമുള്ള വാണിജ്യ, റസിഡൻഷ്യൽ പ്രോജക്ടുകളിൽ ഇലക്ട്രിക് വാഹന ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സജ്ജീകരിക്കാൻ റസ്റ്റോംജീ ഗ്രൂപ്പുമായി കൈകോർത്ത് കമ്പനി.
Aurobindo Pharma: ബ്രാൻഡഡ് ജനറിക് ഫോർമുലേഷനുകളും മറ്റ് ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളും വിൽക്കുന്ന ഫാർമസ്യൂട്ടിക്കൽ വ്യവസായമായ വെരിറ്റാസ് ഹെൽത്ത്‌കെയറിന്റെ ബിസിനസ്സും മറ്റു ചില ആസ്തികളും ഏറ്റെടുക്കുന്നതിന് കമ്പനി അംഗീകാരം നൽകി.
ICICI Bank: ഇന്ത്യ ഡെബ്റ്റ് റെസലൂഷൻ കമ്പനിയിൽ നിക്ഷേപം നടത്തുന്നതിനുള്ള കരാറിൽ ബാങ്ക് ഒപ്പുവച്ചു.
Zensar Technologies: ആഗോള ഉപഭോക്താക്കളെ പിന്തുണയ്ക്കുന്നതിനും പ്രാദേശിക പ്രതിഭകളെ പ്രയോജനപ്പെടുത്തുന്നതിനുമായി കൊൽക്കത്തയിൽ ആഗോള ഡെലിവറി സെന്റർ ആരംഭിച്ച് കമ്പനി.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഫ്ലാറ്റായി 17197 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണ് 17000 രേഖപ്പെടുത്തി. ഇവിടെ നിന്നും ശക്തമായ സപ്പോർട്ട് നേടിയ സൂചിക തിരികെ കയറി. തുടർന്ന് 70 പോയിന്റുകൾ/0.4 ശതമാനം മുകളിലായി 17222 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഫ്ലാറ്റായി 35572 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ താഴേക്ക് വീണു. ശേഷം 35000ൽ സപ്പോർട്ട് എടുത്ത സൂചിക തുടർന്ന് 300 പോയിന്റുകൾ/0.85 ശതമാനം മുകളിലായി 35000 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി നഷ്ടത്തിൽ അടച്ചു.
യൂഎസ് വിപണികൾ ആദ്യ മണികൂറിൽ താഴേക്ക് വീണെങ്കിലും പിന്നീട് ലാഭത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികൾ ഉയർന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവ ഫ്ലാറ്റായി കാണപ്പെടുന്നു.
SGX NIFTY 17,375-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,150, 17,000, 16,880 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,250, 17,350, 17,480 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 35,300, 35,000, 34,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 36,000, 36,450, 36,900 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 17500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 17000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 37000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 35000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.
ഇന്ത്യ വിക്സ് 22.6 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 800 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1,200 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.
ഉക്രൈനിൽ യുദ്ധ സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ തന്നെ
സൗദി ഓയിൽ സൈറ്റുകളിൽ ഹൂതികൾ ആക്രമണം നടത്തി. എന്നിട്ടും ക്രൂഡ് ഓയിൽ വില ഇന്നലെ താഴ്ന്നിരുന്നു. ഇതിനുള്ള കാരണം വളരെ ലളിതമാണ്, ഇന്നലെ ഷാങ്ഹായിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഏറ്റവും വലിയ ക്രൂഡ് ഓയിൽ ഇറക്കുമതിക്കാരാണ് ചൈന. ആവശ്യകത കുറഞ്ഞതോടെ ക്രൂഡ് ഓയിൽ വില താഴേക്ക് വീണു.
റൂബിളിൽ പണമടയ്ക്കുന്നതിൽ G-7 രാജ്യങ്ങൾ പരാജയപ്പെട്ടാൽ വിതരണം നിർത്തലാക്കുമെന്ന് ഒരു റഷ്യൻ നിയമനിർമ്മാതാവ് വ്യക്തമാക്കി.
ഡേലൈറ്റ് സേവിംഗ് ടൈം മാറിയതോടെ യൂറോപ്യൻ വിപണികൾ ഇന്ത്യൻ സമയം 12:30 PM ന് തുറന്ന് തുടങ്ങി. അഞ്ച് മാസത്തിന് ശേഷമാണ് ഇത്.
പത്ത് വർഷത്തെ യുഎസ് ബോണ്ട് വരുമാനം 2.5 ശതമാനം മറികടന്നു. 2019 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
അൾട്രാ എച്ച്എൻഐ ക്ലയന്റുകൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ബിഡൻ കഴിഞ്ഞ ദിവസം പറഞ്ഞു. യുഎസ് വിപണികൾ ഇതോടെ താഴേക്ക് പോയി, എന്നാൽ എസ് ആന്റ് പി 500 പിന്നീട് 0.7 ശതമാനം ലാഭത്തിൽ അടച്ചു. നിക്കി ഇപ്പോൾ 0.5 ശതമാനം നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. അതേസമയം എസ്.ജി.എക്സ് സൂചിക ഗ്യാപ്പ് അപ്പിലാണുള്ളത്.
ചാർട്ടിലേക്ക് നോക്കിയാൽ 17000ൽ നിന്നും എത്ര മനോഹരമായാണ് നിഫ്റ്റി തിരികെ കയറിയതെന്ന് നിങ്ങൾക്ക് മനസിലാക്കാൻ സാധിക്കും. അവിടെ ശക്തമായ പുട്ട് ഒഐ ഉള്ളതായി കാണാം.
നിഫ്റ്റിയിൽ താഴേക്ക് 17000, മുകളിലേക്ക് 17500 എന്നിവ ശ്രദ്ധിക്കാവുന്നതാണ്.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

