പ്രധാനതലക്കെട്ടുകൾ
RIL: റിലയൻസിന്റെ സഹസ്ഥാപനമായ റിലയൻസ് സ്ട്രാറ്റജിക് ബിസിനസ് വെഞ്ച്വറുകൾ നിക്ഷേപക സ്ഥാപനമായ സ്കൈട്രാൻ ഇങ്കിലെ ഓഹരി പങ്കാളിത്തം 54.46 ശതമാനമായി ഉയർത്തി. ( 26.76 ദശലക്ഷം ഡോളർ) 196.9 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്.
Adani Green: രാജസ്ഥാൻ, ജോധ്പൂർ എന്നിവിടങ്ങളിൽ സ്ഥിതിചെയ്യുന്ന 250 മെഗാവാട്ട് ഹീറോ ഫ്യൂച്ചർ എനർജീസ് സൗരോർജ്ജ പദ്ധതി വാങ്ങുന്നതിനായി ഇരു കമ്പനികളും തമ്മിലുള്ള ചർച്ച പുരോഗമിക്കുന്നു.
പണയപ്പെടുത്തിയിരുന്ന ഓഹരികൾ തിരികെ വാങ്ങിയതായി
Adani Transmission, Adani Ports, Adani Green Energy എന്നീ കമ്പനികൾ അറിയിച്ചു. അദാനി ഫാമിലി ട്രസ്റ്റിന്റെ കെെവശം 24.58 ശതമാനം അദാനി ഗ്രീൻ ഓഹരികളും, 39.34 ശതമാനം അദാനി പോർട്ട് ഓഹരികളും , 56.48 ശതമാനം അദാനി ട്രാൻസ്മിഷൻ ഓഹരികളുമാണുള്ളത്.
Tata Motors: 2025 ഓടെ മുഴുവൻ വാഹനങ്ങളും വെെദ്യുതീകരിക്കുമെന്ന് ജാഗ്വാർ ലാൻഡ് റോവർ പറഞ്ഞതിന് പിന്നാലെ ജാഗ്വാറുമായുള്ള പങ്കാളിത്തതിന് പുതിയ പദ്ധതിയൊരുക്കി കമ്പനി. ഇത് വിപണി സമയം കുറയ്ക്കുന്നതിനും വിൽപ്പന വർദ്ധിപ്പിക്കുന്നതിനും സഹയായകരമാകും.
SBI, PNB: എസ്.ബി.ഐ, പി.എൻ.ബി, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ഒമ്പത് ബാങ്കുകളും രണ്ട് ധനകാര്യ സ്ഥാപനങ്ങളും സംയുക്തമായി ചേർന്ന് കൊണ്ട് 7,000 കോടി രൂപ മോശം ബാങ്കിൽ നിക്ഷേപിക്കും.
DLF: കടപത്രങ്ങളിലൂടെ 395 കോടി രൂപ സമാഹരിക്കാനൊരുങ്ങി ഡി.എൽ.എഫ്. മാർച്ച് മൂന്നിന് നടക്കാനിരിക്കുന്ന ഡയറക്ടർ ബോർഡിന്റെ ധനകാര്യ സമിതി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നു കമ്പനി അറിയിച്ചു.
IOC: ഹരിയാനയിലെ ഓയിൽ റിഫയനറി വിപുലീകരിക്കുന്നതിന് 32946 കോടി രൂപ നിക്ഷേപിക്കുമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു. ഇതിലൂടെ പ്രതിവർഷം 25 ദശലക്ഷം ടൺ ശേഷി വർദ്ധിക്കും.
Maruti Suzuki: മൊത്തം കയറ്റുമതി 20 ലക്ഷം കടന്നുവെന്ന് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാണ കമ്പനി അറിയിച്ചു.
യുകെയുടെ വികസന ധനകാര്യ സ്ഥാപനമായ സി.ഡി.സി ഗ്രൂപ്പ് ഓപ്പൺ മാർക്കറ്റിലൂടെ 89 ലക്ഷത്തിലധികം ഓഹരികൾ വിറ്റു കൊണ്ട് Equitas Holdings Ltd-ന്റെ ഓഹരി 2.61 ശതമാനമായി കുറച്ചു.
വാഹന നിർമ്മാതാക്കൾ വിൽപ്പന കണക്കുകൾ ഇന്ന് പുറത്തുവിടും. പാസഞ്ചർ വെഹിക്കിളിന്റെ വ്യവസായ വളർച്ച 15 ശതമാനമായി ഉയരുമെന്ന് എംകെ ഗ്ലോബൽ പ്രതീക്ഷിക്കുന്നു. ഓട്ടോ ഓഹരികളിൽ ശ്രദ്ധിക്കുക.
RailTel Corporation : റെയിൽവേ മന്ത്രാലയത്തിൽ നിന്ന് 105.8 കോടി രൂപയുടെ മൂന്ന് ഓർഡറുകൾ കമ്പനിക്ക് ലഭിച്ചു. 18 മാസത്തിനുള്ളിൽ ഇത് പൂർത്തീകരിക്കും.
Wipro: എക്‌സിമിയസ് ഡിസൈന്റെ ഏറ്റെടുക്കൽ പൂർണമായതായി ഐടി കമ്പനി അറിയിച്ചു.
ഇന്നത്തെ വിപണി സാധ്യത
ആഗോള വിപണിയിലെ കൂട്ട വിൽപ്പനയെ തുടർന്ന് വെള്ളിയാഴ്ച നിഫ്റ്റി വലിയ ഒരു കൂപ്പുകുത്തലിന് സാക്ഷ്യം വഹിച്ചിരുന്നു. 600 പോയിന്റുകളുടെ നഷ്ടത്തിനാണ് ഒറ്റ ദിവസം കൊണ്ട് സൂചിക സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ദിവസത്തേ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ബാങ്ക് നിഫ്റ്റി 1500 ലേറെ പോയിന്റുകൾ താഴെക്ക് വീണ് കൊണ്ട് 35000 ന് താഴെ വ്യാപാരം അവസാനിപ്പിച്ചു.
യു.എസ് ട്രഷറി ബോണ്ടുകളുടെ വില വർദ്ധനവിനെ തുടർന്ന് അമേരിക്കൻ വിപണിയിൽ വലിയ രീതിയിലുള്ള വിൽപ്പന നടന്നതാണ് ഇന്ത്യൻ വിപണി ഉൾപ്പെടെ ആഗോള വിപണികളുടെ വീഴ്ചയ്ക്ക് കാരണമായത്.
വെള്ളിയാഴ്ച യൂറോപ്യൻ വിപണികൾ ശക്തമായ വീഴചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. അതേസമയം NASDAQ ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ DOW 1.5 ശതമാനം താഴേക്ക് വീണു.
ആഗോള വിപണികൾ താഴേക്ക് വീണെങ്കിലും നമുക്ക് ഇന്ന് ചില നല്ല വാർത്തകളുണ്ട്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം (GDP) 0.4 ശതമാനം ഉയർന്നു. ഇത് വളരെ നല്ല കാര്യമാണ്.
അതേസമയം അമേരിക്കയിൽ Johnson & Johnson’s കൊവിഡ് വാക്സിന് അംഗീകാരം ലഭിച്ചു. ഇതിനൊപ്പം 1.9 ട്രില്ല്യൺ ഡോളറിന്റെ ഉത്തേജന പാക്കേജിനും യുഎസ് ഹൌസ് അംഗീകാരം നൽകി.
ട്രഷറി ബോണ്ട് വരുമാനം സ്ഥിരത കൈവരിക്കുന്നു, ഡോളർ ഇടിഞ്ഞു, എണ്ണവില കൂടുന്നു , യുഎസ് & യൂറോപ്യൻ ഫ്യൂച്ചേഴ്സ് ഉയർന്നു- ഇവയെല്ലാം തന്നെ വിപണി സ്ഥിരത കെെവരിക്കുന്നു എന്നതിന്റെ സൂചനയാണ്.
ഏഷ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിലാണ് നിലവിൽ വ്യാപാരം നടത്തുന്നത്. ജപ്പാന്റെ NIKKEI 2 ശതമാനത്തിന് മുകളിൽ വ്യാപാരം നടത്തുന്നു. SGX NIFTY 14,712-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
വിപണി തുറന്നാൽ ഉടൻ തന്നെ സൂചകയുടെ ദിശ മനസിലാക്കുക. ഗ്യാപ്പ് അപ്പിൽ തുറന്ന സൂചിക സ്ഥിരത കെെവരിക്കേണ്ടത് അനിവാര്യമാണ്. ഓട്ടോ മൊബെെൽ വിൽപ്പന കണക്കുകൾ ഇന്ന് പുറത്തുവരുന്നത് വിപണിക്ക് നല്ലതാണ്. ഇത് വിപണി ഇടിയുന്നത് തടഞ്ഞേക്കും.
വിദേശ നിക്ഷപ സ്ഥാപനങ്ങൾ ഓഹരികൾ വിൽക്കുന്നത് അത്ര നല്ല സൂചനയല്ല. എന്നാൽ നിഫ്റ്റി 14,700 ന് മുകളിൽ തുറന്നാൽ 14700-14750 എന്നിവ നിർണായക നിലയാകും.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 8,295 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1,499 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു .
14000-ലാണ് ഏറ്റവും ഉയർന്ന് ഓപ്ഷൻ കോൺട്രാക്ടുകൾ കാണപ്പെടുന്നത്. ഏറ്റവും ഉയർന്ന കോൾ ഓപ്ഷൻ കാണുന്നത് 15000 ആണ്. 14800,14900 എന്നിവിടെയും കാണാനാകും.
ഇന്ത്യ VIX 30ന് സമീപമായതിനാൽ നിഫ്റ്റി ഇന്ന് ഏറെ അസ്ഥിരമായേക്കും. വിപണിയുടെ ദിശ മനസിലാക്കിയതിന് ശേഷം മാത്രം വ്യാപാരം ആരംഭിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ് ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

