പ്രധാനതലക്കെട്ടുകൾ

Bharathi airtel: ഡിസംബറിലെ മൂന്നാം പാദത്തിൽ  കമ്പനിയുടെ ഏകീകൃത അറ്റാദായം 854 കോടി രൂപയായി ഉയർന്നു. പോയവർഷം ഇതേകാലയളവിൽ കമ്പനി 763.2 കോടി രൂപയുടെ  നഷ്ടം രേഖപ്പെടുത്തിയിരുന്നു.

ഓഹരി വിപണിൽ പങ്കെടുക്കുന്നതിൽ നിന്ന് Future group മേധാവി  കിഷോര്‍ ബിയാനിക്കും സഹോദരനും  വിലക്ക് ഏർപ്പെടുത്തി സെബി. 2017ലെ  ഇന്‍സൈഡര്‍ ട്രേഡുമായി ബന്ധപ്പെട്ട  കേസിൽ  ഒരു വര്‍ഷത്തേക്കാണ് ഇരുവർക്കും വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

ഒരു ബൾക്ക് ഡീലിലൂടെ  PVR-ന്റെ 1.8 ശതമാനം ഓഹരികൾ Societe Generali  വാങ്ങി.

ബോണസ് ഷെയർ ഇഷ്യു പരിഗണിക്കുന്നതിനായി  Infibeam Avenues ഫെബ്രുവരി 11 ന്  ബോർഡ് യോഗം ചേരും.

ഹാർലി-ഡേവിഡ്‌സൺ ബെെക്കുകളുടെ  വിതരണത്തിനായി പ്രത്യേക സംവിധാനം ഒരുക്കുമെന്ന് Hero MotoCorp. ഡുക്കാട്ടി ഇന്ത്യയുടെ മുൻ എം.ഡി രവി അവലൂറിനെ ഇതിന്റെ ബിസിനസ് യൂണിറ്റ് ഹെഡായി നിയമിച്ചു.

Indian Hotels Company: കൊവിഡ് പ്രതിസന്ധി മൂലം ടാറ്റാ ഗ്രൂപ്പിന്റെ കീഴിലുള്ള സ്ഥാപനം ഡിസംബറിലെ മൂന്നാം പാദത്തിൽ 132.22 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി.

വരുന്ന  ജൂണിൽ  ആയ്യായിരത്തോളം പേരെ പുതിയതായി
ജോലിക്കെടുക്കുമെന്ന് അറിയിച്ച് Tech Mahindra. നിലവിൽ
1.21 ലക്ഷം ജീവനക്കാരാണ് കമ്പനിയിലുള്ളത്.

ഗ്ലോബൽ 2000 എന്റർപ്രൈസുകൾക്കായി അനലിറ്റിക്‌സ് ഓട്ടോമേഷനും ഡിജിറ്റൽ പരിവർത്തനവും ത്വരിതപ്പെടുത്തുന്നതിന് HCL Technologies   ആൽ‌ടെറിക്സുമായി ആഗോള  സഖ്യം  രൂപീകരിച്ചു. 

Adani Green Energy: മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം
285 കോടി രൂപയായി. വർദ്ധിച്ച സോളാർ  ശേഷി, ഉത്പാദനം, ഫ്രഞ്ച് ഊർജ്ജ കമ്പനിയായ  ടോട്ടലുമായുള്ള പങ്കാളിത്തം എന്നിവ ഇതിന് സഹായകരമായി.

Apollo Tyres: കമ്പനിയുടെ ഏകീകൃത  അറ്റാദായം 444 കോടി രൂപയായി ഉയർന്നു.

ഇന്നത്തെ പ്രധാന ക്യൂ 3 ഫലങ്ങൾ

State Bank of India
Hero MotoCorp
Hindustan Petroleum
Ipca Labs
NTPC
REC
SBI
Tata Power
Trend
Whirlpool of India
Zee Entertainment
Godrej Properties

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ 200 പോയിന്റുകൾ കൂടി മുകളിലേക്ക് കയറിയ നിഫ്റ്റി 14,789 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസത്തെ വിപണിയെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.

നിഫ്റ്റിക്ക് സമാനമായി ബാങ്ക് നിഫ്റ്റിയും ഇന്നലെ ബുള്ളിഷായിരുന്നു. 35000ന് സമീപമെത്തിയ സൂചിക പിന്നീട് 34,758ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു.

മൂന്ന് ദിവസം കൊണ്ട് 1250 പോയിന്റുകളാണ് നിഫ്റ്റി നേടിയത്. ഇതിനാൽ തന്നെ വിപണിയിൽ സാധാരണായി ഒരു വീഴ്ച സംഭവിക്കാനുള്ള സാധ്യത കാണുന്നു. ആഗോള വിപണിയിലും ഒരു തിരുത്തൽ സംഭവിക്കുന്നുണ്ട്. അത് തന്നെ നിഫ്റ്റിയിലും നമ്മുക്ക് പ്രതീക്ഷിക്കാം.

യൂറോപ്യൻ, യുഎസ്  വിപണികൾ എല്ലാം തന്നെ ഫ്ലാറ്റായിട്ടാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യൻ വിപണികളും താഴെയായി കാണപ്പെടുന്നു. SGX NIFTY  14849 എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ  ഒരു  ഫ്ലാറ്റ്  ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു.

ആഗോള വിപണിയെ വിലയിരുത്തി നോക്കിയാൽ നിഫ്റ്റി ഗ്യാപ്പ് അപ്പിൽ തുറന്നാലും അത് നിലനിർത്തുക പ്രയാസകരമാകും. അതിനാൽ സൂചിക ഇന്ന് താഴേക്ക് നീങ്ങുമെന്ന് ഞാൻ കരുതുന്നു.

സൂചിക മുകളിലേക്ക് നീങ്ങിയാൽ  ഏക്കാലത്തേയും ഉയർന്ന നില 14870 ശക്തമായ റെസിസ്റ്റന്റാണ്. താഴേക്ക് പോയാൽ  14,600 ,14,500 എന്നത് വളരെ വലിയ രണ്ട് സപ്പോർട്ടുകളാണ്. 

15000,16000 എന്നിവിടെയാണ്   ഇന്നത്തെ ഏറ്റവും ഉയർന്ന കാൾ  ഓപ്പൺ ഇൻറെറസ്റ്റുള്ളത്. 14500,14000  എന്നിവിടെ  ഉയന്ന പുട്ട്  ഓപ്പൺ  ഇൻറെറസ്റ്റും കാണപ്പെടുന്നു. 

SBI, HeroMotocorp  എന്നീ കമ്പനികൾ ഇന്ന് തങ്ങളുടെ ക്യൂ 3 ഫലം പുറത്തുവിടും, ഇതിനാൽ തന്നെ ഏർവരും ഈ മേഖലകളെ നോട്ടമിട്ടിരിക്കാം.

വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ (FIIs)  2,520കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടിയപ്പോൾ  ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ   നിന്ന്   399  കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

ഇന്ന്  വ്യാഴാഴ്ചയായതിനാൽ വിപണി കൂടുതൽ അസ്ഥിരമായേക്കാം.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ് ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement