കൊവിഡ് പ്രതിസന്ധി മറികടക്കാൻ വായ്പ സഹായം പ്രഖ്യാപിച്ച് ആർബിഐ ഗവർണർ
കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഉണ്ടായ പ്രതിസന്ധി നേരിടാൻ വായ്പ സഹായം പ്രഖ്യാപിച്ച് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. പണലഭ്യത ഉറപ്പാക്കാൻ 50,000 കോടി രൂപ ആർബിഐ നൽകും. വാക്‌സിൻ നിർമാതാക്കൾ, ആശുപത്രികൾ എന്നിവ ഉൾപ്പടെയുള്ളവയെ സഹായിക്കാൻ ഇതിലൂടെ ബാങ്കുകൾക്ക് കഴിയും.
അദാനി എന്റർപ്രൈസസ് ക്യു 4 ഫലം, അറ്റാദായം 282 ശതമാനം വർദ്ധിച്ച് 234 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ അദാനി എന്റർപ്രെെസസിന്റെ പ്രതിവർഷ അറ്റാദായം 282 ശതമാനം വർദ്ധിച്ച് 234 കോടി രൂപയായി. എന്നാൽ മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 21 ശതമാനം ഇടിഞ്ഞു. ഓഹരി ഒന്നിന് കമ്പനി ഒരു രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ഐഡിബിഐ ബാങ്ക് സ്വകാര്യവത്ക്കരിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ
ഐഡിബിഐ ബാങ്കിന്റെ മാനേജ്‌മെന്റ് നിയന്ത്രണം കൈമാറുന്നതിനൊപ്പം ഓഹരി വിറ്റഴിക്കലിനും കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നൽകി. നിലവിൽ ബാങ്കിന്റെ 45.48 ശതമാനം ഓഹരി കേന്ദ്ര സർക്കാരിന്റെ കെെയിലും 49.24 ശതമാനം ഓഹരി എൽ.ഐ.സിയുടെ പക്കലുമാണുള്ളത്.
എസ്.ആർ.എഫ് ക്യു 4 ഫലം, അറ്റാദായം 96 ശതമാനം വർദ്ധിച്ച് 381 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ എസ്.ആർ.എഫിന്റെ പ്രതിവർഷ അറ്റാദായം 96 ശതമാനം വർദ്ധിച്ച് 381 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 40 ശതമാനം വർദ്ധിച്ച് 2608 കോടി രൂപയായി. കമ്പിയുടെ കെമിക്കൽ സെഗ്മെന്റിൽ നിന്നുള്ള വരുമാനം 31 ശതമാനം വർദ്ധിച്ച് 1153 കോടി രൂപയായി.
സി.ഇ.എ.ടി ക്യു 4 ഫലം, അറ്റാദായം 153 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ സി.ഇ.എ.ടിയുടെ പ്രതിവർഷ അറ്റാദായം 195 ശതമാനം വർദ്ധിച്ച് 153 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 45 ശതമാനം വർദ്ധിച്ച് 2290 കോടി രൂപയായി. അതേസമയം കമ്പനി ഓഹരി ഒന്നിന് 18 രൂപ വീതം ഇടക്കാല ലാഭ വിഹിതം പ്രഖ്യാപിച്ചു.
ട്രാൻസ്സെൽ ഓങ്കോളജിക്സുമായി കെെകോർത്ത് വിപ്രോ ലിമിറ്റഡ്
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ വാക്സിൻ സുരക്ഷ വിലയിരുത്തുന്നതിനും തന്ത്രങ്ങൾ രൂപാന്തരപ്പെടുത്തുന്നതിനുമായി വിപ്രോ ലിമിറ്റഡ് ഹൈദരാബാദ് ആസ്ഥാനമായുള്ള ട്രാൻസ്സെൽ ഓങ്കോളജിക്സുമായി കെെകോർത്തു.
കിർലോസ്‌കർ ഫെറസ് ക്യു 4 ഫലം, അറ്റാദായം 135 ശതമാനം വർദ്ധിച്ച് 135 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ കിർലോസ്കറിന്റെ പ്രതിവർഷ അറ്റാദായം 135 ശതമാനം വർദ്ധിച്ച് 135 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 27 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഇതേകാലയളവിൽ കമ്പനിയുടെ വരുമാനം 67 ശതമാനം വർദ്ധിച്ച് 748.70 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 3 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ആഗോള ഫാർമ കമ്പനിയുമായി ഹികാൽ കരാർ ഒപ്പിട്ടു
ആഗോള ഫാർമ കമ്പനിയുമായി മൾട്ടി ഇയർ കരാർ ഒപ്പുവച്ച് ഹികാൽ. 10 വർഷ കാലയളവിൽ നിച് ആക്റ്റീവ് ഫാർമസ്യൂട്ടിക്കൽ ചേരുവകളുടെ പോർട്ട്‌ഫോളിയോ വികസനത്തിനും വിതരണത്തിനുമാണ് കരാർ ഒപ്പുവച്ചിരുന്നത്.
ക്രാഫ്റ്റ്സ്മാൻ ഓട്ടോമേഷൻ ക്യു 4 ഫലം, അറ്റാദായം 8.7 ശതമാനം ഉയർന്ന് 47.28 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ക്രാഫ്റ്റ്സ്മാൻ ഓട്ടോമേഷന്റെ അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 8.74 ശതമാനം വർദ്ധിച്ച് 47.28 കോടി രൂപയായി. ഇതേകാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 9.47 ശതമാനം വർദ്ധിച്ച് 540.12 കോടി രൂപയായി.

