പ്രധാനതലക്കെട്ടുകൾ
Tata Consumer Products: നാലാം പാദത്തിൽ കമ്പനിയുടെ പ്രതീവർഷ ഏകീകൃത അറ്റാദായം 217.54 കോടി രൂപയായി രേഖപ്പെടുത്തി. ഇതേകാലയളവിൽ വരുമാനം 4.5 ശതമാനം വർദ്ധിച്ച് 3175.4 കോടി രൂപയായി.
SIS: നാലാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 4.7 ശതമാനം കുറഞ്ഞ് 97.4 കോടി രൂപയായി. വരുമാനം 8.3 ശതമാനം വർദ്ധിച്ച് 124.4 കോടി രൂപയായി.
ABB India: നാലാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ അറ്റാദായം 145 ശതമാനം വർദ്ധിച്ച് 370 കോടി രൂപയായി. വരുമാനം 21 ശതമാനം വർദ്ധിച്ച് 1968 കോടി രൂപയായി.
Havells India: നാലാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 16 ശതമാനം ഉയർന്ന് 352.48 കോടി രൂപയായി. വരുമാനം 33 ശതമാനം ഉയർന്ന് 4426.3 കോടി രൂപയായി.
Adani Total Gas: നാലാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ അറ്റാദായം 44 ശതമാനം ഇടിഞ്ഞ് 81 കോടി രൂപയായി. അതേസമയം വരുമാനം 73 ശതമാനം ഉയർന്ന് 1065.5 കോടി രൂപയായി.
CarTrade Tech: നാലാം പാദത്തിൽ കമ്പനി 21.39 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. പോയവർഷം 15.95 കോടി രൂപ ലാഭം ഉണ്ടായിരുന്നു.
ഇന്നത്തെ വിപണി സാധ്യത
ഗ്യാപ്പ് ഡൌണിൽ 17011 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്നലെ കുത്തനെ താഴേക്ക് വീണു. പ്രധാന നിലകൾ തകർത്ത് താഴേക്ക് വീണ സൂചിക അവസാനം നഷ്ടത്തിൽ അടച്ചു. തുടർന്ന് 392 പോയിന്റുകൾ/2.29 ശതമാനം താഴെയായി 16668 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഫ്ലാറ്റായി 35970 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ രാവിലെ താഴേക്ക് വീണിരുന്നു. പിന്നീട് കൂടുതൽ വീഴാതെ പിടിച്ച് നിന്ന സൂചിക അവസാന നിമിഷം ഉണ്ടായ വിൽപ്പന സമ്മർദ്ദത്തിൽ താഴേക്ക് വീണു. തുടർന്ന് 899 പോയിന്റുകൾ/ 2.49 ശതമാനം താഴെയായി 35265 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും നഷ്ടത്തിൽ അടച്ചു.
യൂഎസ് വിപണികൾ ഫെഡ് പലിശ വർദ്ധനവിന് പിന്നാലെ കത്തിക്കയറി. യൂറോപ്യൻ വിപണികൾ നഷ്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ ഏറെയും ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ ലാഭത്തിലാണ്.
SGX NIFTY 16,850-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
16,650, 16,600, 16,500, 16,450 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,780, 16,840, 16,910, 17,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 35000, 34,900, 34,400 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 35,400, 35,620, 35,800 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 17000, 17100 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 16000, 16500 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 36000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 35000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.
ഇന്ത്യ വിക്സ് 21.9 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 3300 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1300 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ വിപണി അസാധാരണമായി ബെയറിഷായി കാണപ്പെട്ടു. വിപണിയെ പിടിച്ചു നിർത്താൻ ബാങ്ക് നിഫ്റ്റി ശ്രമം നടത്തിയെങ്കിലും റിലയൻസ് കുത്തനെ വീണു. ആർബിഐ ഗവർണർ വർത്താ സമ്മേളനം നടത്തുമെന്ന വാർത്തയും ആശങ്ക വർദ്ധിപ്പിച്ചു.
റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് ഉയർത്തുന്നതായി ആർബിഐ ഗവർണർ പറഞ്ഞു. സിആർആർ 0.1 ശതമാനമായി ഉയർത്തി. അവിചാരിതമായി ഗോയം ചേർന്നത് സ്ഥിതിഗതികളുടെ ഗൌരവത്തെ സൂചിപ്പിക്കുന്നു. പണപ്പെരുപ്പം ആർബിഐയുടെ നിയന്ത്രണ രേഖയ്ക്കും അപ്പുറമാണ്. ഏപ്രിൽ മാസത്തെ സിപിഐ ഡാറ്റ ഇതുവരെ പുറത്തുവന്നിട്ടില്ല. ഇതേതുർന്നാണ് വിപണി കുത്തനെ വീണത്.
ഫെഡ് പലിശ നിരക്ക് 50 ബേസിസ് പോയിന്റായി ഉയർത്തി. ഇത് പ്രതീക്ഷിച്ചിരുന്നതിനാൽ തന്നെ യുഎസ് വിപണി ശക്തമായ മുന്നേറ്റം നടത്തി. മുകളിലേക്ക് ഒരു ഷോർട്ട് കവറിംഗ് പ്രതീക്ഷിക്കാം. എങ്കിലും ഇന്ത്യയിൽ പലിശ വർദ്ധിപ്പിച്ചത് അപ്രതീക്ഷിതമായിരുന്നു.
കൊട്ടക് ബാങ്ക് ഇന്നലെ മികച്ച ഫലങ്ങൾ പുറത്തുവിട്ടിരുന്നു. റിലയൻസിനൊപ്പം ഈ ഓഹരിയും ശ്രദ്ധിക്കുക. റിലയൻസിന്റെ ഫലം നാളെ പുറത്ത് വരും. 16600 ശ്രദ്ധിക്കുക. മുകളിലേക്ക് 16850 ശ്രദ്ധിക്കാവുന്നതാണ്.
എക്സ്പെയറി ദിനം ആയതിനാൽ തന്നെ പ്രീമിയത്തിന്റെ നീക്കം വളരെ പെട്ടന്ന് ആയേക്കാം. അതിനാൽ തന്നെ സുരക്ഷിതമായി മാത്രം വ്യാപാരം നടത്താൻ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

