പ്രധാനതലക്കെട്ടുകൾ

RBL Bank: കേന്ദ്ര സംസ്ഥാന സർക്കാരുകളുമായി ബാങ്കിംഗ് ബിസിനസ്സ് നടത്തുന്നതിനായി ആർബിഎൽ ബാങ്കിന് ആർബിഐ  ‘ഏജൻസി ബാങ്ക്’ എന്ന അംഗീകാരം നൽകി. 

India Cements: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം രണ്ട് ഇരട്ടി വർദ്ധിച്ച് 46.63 കോടി രൂപയായി.

HeidelbergCement India:
ലാൽഗഞ്ച് പവറുമായി പവർ പർച്ചേഴ്സ് കരാർ, ഷെയർ സബ്സ്ക്രിപ്ഷൻ കരാർ എന്നിവയിൽ കമ്പനി ഏർപ്പെട്ടു.

YES Bank: അസറ്റ് പുനർനിർമ്മാണ കമ്പനി (ARC) സ്ഥാപിക്കാൻ ഒരുങ്ങി ബാങ്ക്. ഇതിനായി നിക്ഷേപകരിൽ നിന്നും താത്പര്യം ക്ഷണിച്ചു.

PNB Housing Finance: കാർലൈൽ ഗ്രൂപ്പ് ഇടപാടിൽ നിയമപരമായ തടസം നേരിട്ടതിന് പിന്നാലെ ഡെറ്റ് മാർഗം 35000 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി കമ്പനി.



Indraprastha Gas: ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ ആദ്യ ഘട്ടമെന്ന നിലയിൽ ഡൽഹിയിൽ സ്ഥാപിക്കുന്നതിനായി കൈനറ്റിക് ഗ്രീൻ എനർജി & പവർ സൊല്യൂഷൻസുമായി കമ്പനി കരാറിൽ ഏർപ്പെട്ടു.

Wipro:
തടസമില്ലാത്ത നെറ്റ്‌വർക്ക് സൊല്യൂഷൻ നൽകുന്നതിനായി ഐപി ഇൻഫ്യൂഷനുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ട് കമ്പനി.

Bajaj Finserv:  ഇതര നിക്ഷേപങ്ങൾക്കായി അനുബന്ധ സ്ഥാപനം ആരംഭിക്കാൻ ഒരുങ്ങി കമ്പനി. സ്റ്റാർട്ടപ്പുകളിലും പ്രോപ്പർട്ടികളിലും നിക്ഷേപിക്കുന്നതിലാകും ഈ സ്ഥാപനം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

ഇന്നത്തെ പ്രധാന ക്യു 1 ഫലങ്ങൾ

  • Tata Steel
  • Bharat Petroleum
  • Eicher Motors
  • Hero Motocorp
  • NMDC
  • Aurobindo Pharma
  • IRCTC
  • Ashok Leyland
  • Page Industries
  • Bharat Forge
  • Power Finance Corporation
  • 3M India
  • Natco Pharma
  • Oil India
  • GR Infraprojects

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ 16300ന് മുകളിലായി വ്യാപാരം നടത്തിയ നിഫ്റ്റി പിന്നീട് 16160ലേക്ക് കൂപ്പുകുത്തുകയും ശേഷം തിരികെ കയറി 16280 രേഖപ്പെടുത്തുകയും ചെയ്തു. പ്രതീക്ഷിച്ച പോലെ തന്നെ വളരെ വലിയ ഇൻട്രാഡേ ചാഞ്ചാട്ടത്തിനാണ് വിപണി ഇന്നലെ സാക്ഷ്യംവഹിച്ചത്. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി ഇന്നലെ ബെയറിഷായി കാണപ്പെട്ടു. 35800 എന്ന സപ്പോർട്ട് നഷ്ടപ്പെട്ട് താഴേക്ക് വീണ സൂചിക 35500 എന്ന സപ്പോർട്ട് രേഖപ്പെടുത്തി. അവസാന നിമിഷം തിരികെ കയറിയ സൂചിക 35800ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു.

ദിവസങ്ങളായുള്ള പതനത്തിന് ശേഷം മെറ്റൽ ഓഹരികൾ കുതിച്ചുകയറി. ഏറെയും മേഖലകൾ അസ്ഥിരമാവുകയോ താഴേക്ക് വീഴുകയോ ചെയ്യുന്നതായി കാണാം.

യൂറോപ്യൻ,  യുഎസ് വിപണികൾ പോസിറ്റീവായാണ് അടയ്ക്കപ്പെട്ടത്. NASDAQ മാത്രമാണ് നഷ്ടത്തിൽ അടച്ചത്.  FTSE 0.8 ശതമാനവും DOWJONES 0.6 ശതമാനവും നേട്ടത്തിൽ അടച്ചു. യുഎസ് വിപണി പ്രതീക്ഷിച്ചതിലും വളരെ താഴെയാണ് പണപ്പെരുപ്പ കണക്കുകൾ. ഇത് പോസിറ്റീവ് സൂചന നൽകുന്നു.

ഏഷ്യൻ വിപണികൾ കയറിയിറങ്ങി വലിയ നീക്കങ്ങൾ ഒന്നും തന്നെ കാഴ്ചവച്ചിട്ടില്ല. ചെെനീസ് വിപണി ദുർബലമായി കാണുന്നു. യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകൾ ഫ്ലാറ്റായി നഷ്ടത്തിലാണ് കാണപ്പെടുന്നത്.

SGX NIFTY നേരിയ നേട്ടത്തിൽ 16,320-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന  നൽകുന്നു.



16,190, 16,150, 16,000 എന്നിവ നിഫ്റ്റിയുടെ സപ്പോർട്ടായി കാണാം.

16,350-16,360 എന്നിവിടെ സൂചികയിൽ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

35,800 എന്നത് ബാങ്ക് നിഫ്റ്റിയുടെ സുപ്രധാന സപ്പോർട്ടാണ്. 35,500 അടുത്ത സപ്പോർട്ട് ആയി പരിഗണിക്കാം. 36,200-36,300 എന്നിവ  ബാങ്ക് നിഫ്റ്റിയുടെ  പ്രതിരോധ മേഖലകളാണ്. 36,500-600 എന്നിവയും പ്രതിരോധമായി പരിഗണിക്കാം.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 238  കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 206 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

നിഫ്റ്റിയിൽ 16300, 16400 എന്നിവിടെയാണ് ഏറ്റവും  അധികം കോൾ ഒഐ കാണപ്പെടുന്നത്. 16200, 16000 എന്നിവിടായി ഏറ്റവും അധികം പുട്ട് ഒഐയും കാണപ്പെടുന്നു. സൂചിക ആഴ്ചയിൽ ഈ റേഞ്ചിനുള്ളിൽ തന്നെ നിൽക്കുമെന്ന സൂചന നൽകുന്നു.



36000ലാണ് ബാങ്ക് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐ കാണപ്പെടുന്നത്. അതേസമയം 36000ൽ കാണപ്പെട്ടിരുന്ന പുട്ട് ഒഐ ഇപ്പോൾ ഇവിടെയില്ല. ഇത് സൂചിക ദുർബലമാണെന്ന സൂചന നൽകുന്നു.
35,500ലാണ് ഇപ്പോൾ സൂചികയിൽ ഏറ്റവും കൂടുതൽ പുട്ട് ഒഐ കാണപ്പെടുന്നത്.

താഴേക്ക്  നോക്കിയാൽ നിഫ്റ്റിയിൽ 16200-16170 എന്നത് ഒരു ഇൻട്രാഡേ സപ്പോർട്ട് ആയി പരിഗണിക്കാവുന്നതാണ്. സമാനമായി മുകളിലേക്ക് 16360 ശക്തമായ പ്രതിരോധമാണ്. ഇതിൽ ഏത് തകർക്കപ്പെടുന്നുവെന്ന് നോക്കി മാത്രം വ്യാപാരം നടത്തുക.

ബാങ്ക് നിഫ്റ്റി 35700 തകർത്ത് താഴേക്ക് നീങ്ങിയാൽ ബെയറിഷാണെന്ന് കരുതാം. 36000 തകർത്ത് മുകളിലേക്ക് നീങ്ങിയാൽ സൂചിക ബുള്ളിഷായേക്കും.

ദിവസങ്ങളായി വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമാണ്. ഇത് ഇന്നും തുടർന്നേക്കാം. അതിനാൽ വിപണിയുടെ ദിശ മനസിലാക്കാൻ ക്ഷമയോടെ ഇരിക്കുക. ഇന്ന് 16200- 16400 ഉള്ളിൽ തന്നെ നിഫ്റ്റി വ്യാപാരം അവസാനിപ്പിക്കാനാണ് സാധ്യത.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement