പ്രധാനതലക്കെട്ടുകൾ
മാർക്കറ്റ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപനങ്ങളിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിനായി നടപടി സ്വീകരിച്ചതായി SEBI അറിയിച്ചു. ടെക്നോളജി കമ്മിറ്റിയുടെയും ഗവേണിംഗ് ബോർഡിയുടെയും പരിശോധനയ്ക്ക് ശേഷം ഇത് സംബന്ധിച്ച് വ്യക്തമായ വിശകലനം നടത്തി മൂലകാരണം അറിയിക്കണമെന്നും സെബി ഫെബ്രുവരി 25ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Mahindra Lifespace Developers: ബെംഗളൂരിവിൽ റെസിഡൻഷ്യൽ പദ്ധതി വിപുലീകരിക്കാനായി 7.89 ഏക്കർ സ്ഥലം ഏറ്റെടുത്തതായി കമ്പനി അറിയിച്ചു. 5 ലക്ഷം സ്ക്വയർ ഫീറ്റ് കാർപ്പറ്റ് ഏരിയ പദ്ധതി ഓഫർ ച്ചെയ്യുന്നു.
Hatsun Agro:130 കോടി രൂപ മുടക്കി മഹാരാഷ്ട്രയിൽ വാണിജ്യ ഉത്പാദനം ആരംഭിച്ചതായി കമ്പനി അറിയിച്ചു.
HCL Tech: എച്ച്സിഎൽ ടെക്നോളജീസിന്റെ അനുബന്ധ സ്ഥാപനമായ എച്ച്സിഎൽ അമേരിക്ക 500 ദശലക്ഷം യുഎസ് ഡോളർ നോട്ടുകൾ വിതരണം ചെയ്യാൻ അംഗീകരിച്ചതായി കമ്പനി അറിയിച്ചു.
DHFL: പിരാമൽ ക്യാപിറ്റൽ ആന്റ് ഹൌസിംഗ് ഫിനാൻസിന്റെ റെസല്യൂഷൻ പ്ലാൻ സമർപ്പിക്കുന്നതിന് ഡി.എച്ച്.എഫ്.എല്ലിന് റിസർവ് ബാങ്കിൽ നിന്ന് എതിർപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി.
Jet Airways: എയർലൈനിന്റെ സ്ലോട്ടുകൾ സംബന്ധിച്ച് പ്രതികരിക്കാൻ ഏവിയേഷൻ റെഗുലേറ്റർ ഡി.ജി.സി.എയ്ക്ക് മാർച്ച് 2 വരെ സമയം അനുവദിച്ച് ദേശീയ കമ്പനി ലോ ട്രൈബ്യൂണൽ.
Infosys: യുഎസിൽ നിലവിലുള്ള നിയമന പദ്ധതികളുടെ ഭാഗമായി ഇൻഫോസിസ് പെൻസിൽവാനിയയിൽ 300 പേർക്ക് പ്രാദേശിക തലത്തിൽ തൊഴിൽ നൽകും.
State Bank of India: ഭവനവായ്പകൾ, അംഗീകാരങ്ങൾ തുടങ്ങിയ ആനുകൂല്യങ്ങൾ വേഗത്തിൽ നടപ്പാക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഷാപൂർജി പല്ലോഞ്ചി റിയൽ എസ്റ്റേറ്റും ധാരണാപത്രത്തിൽ ഒപ്പുവച്ചു.
South Indian Bank : 1 രൂപ മുഖവിലയ്ക്ക് 28.30 കോടി ഇക്വിറ്റി ഓഹരികൾ നൽകി കൊണ്ട് 239 കോടി രൂപ സമാഹരിക്കാനൊരുങ്ങി സൗത്ത് ഇന്ത്യൻ ബാങ്ക്. ഓഹരി ഒന്നിന് 8.48 രൂപ വീതമാണ് നൽകുക.
മാർച്ചിലേക്കായി 16 ഓഹരികൾക്ക് ഇന്ത്യൻ വിപണിയിൽ എഫ് ആന്റ് ഒയ്ക്കായി അനുമതി ലഭിച്ചു. Alembic Pharmaceuticals, Alkem Laboratories, AU Small Finance Bank, City Union Bank, Deepak Nitrite, Granules India, Gujarat Gas, IRCTC, L&T Technology Services, L&T Infotech, Mphasis, Navin Fluorine, Nippon Life, Pfizer, PI Industries, Trent എന്നീ ഓഹരികൾക്കാണ് അനുമതി ലഭിച്ചത്.
ഇന്നത്തെ വിപണി സാധ്യത
കഴിഞ്ഞ ദിവസം വിപണി പൂർണമായും അസ്ഥിരമായാണ് കാണപ്പെട്ടത്. 15070, 15180 എന്നീ നിലയിൽ വളരെ സൂക്ഷമമായിട്ടാണ് നിഫ്റ്റി വ്യാപാരം നടത്തിയിരുന്നത്. കഴിഞ്ഞ ദിവസത്തേ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ബാങ്ക് നിഫ്റ്റി ശക്തമായ മുന്നേറ്റം നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. രാവിലെ കുതിച്ചുകയറിയ സൂചിക പിന്നീട് താഴേക്ക് വന്നു. തുടർന്ന് 36500 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.
ബോണ്ടുകളുടെ വില ഉയർന്നതോടെ യുഎസ് വിപണിയിൽ അപ്രതീക്ഷിതമായി ഒരു സെൽ ഓഫ് നടന്നിരുന്നു. ഒപ്പം പുറത്ത് വന്ന ജി.ഡി.പി റിപ്പോർട്ടുകൾ പ്രതീക്ഷിച്ചതിലും താഴെയാണ് കാണപ്പെട്ടത്. കഴിഞ്ഞ 4 മാസത്തിനുള്ളിലെ ഏറ്റവും വലിയ ഇൻട്രാഡേ ഫാളാണ്
NASDAQ ൽ കാണാനായത്.
യുഎസ് വിപണി താഴേക്ക് വീണതിന് പിന്നാലെ ഏഷ്യൻ വിപണികളിൽ എല്ലാം തന്നെ ഇടിവ് രേഖപ്പെടുത്തി. SGX NIFTY 14,906, -ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഗൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
കഴിഞ്ഞ ദിവസം ഇന്ത്യൻ വിപണിയിലുണ്ടായ മുന്നേറ്റം തികച്ചും
ബാങ്കുകളുടെയും ഫിൻ സർവീസുകളുടെയും സഹായത്തോടെയായിരുന്നു. റിലയൻസും ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.
15000 എന്ന നിർണായക നില നിഫ്റ്റി മറികടന്നത് ഏറെ പ്രതീക്ഷ നൽകുന്നുവെങ്കിലും ആഗോള വിപണികളിൽ കാണപ്പെടുന്ന ഇടിവ് തികച്ചും ആശങ്കാജനകമാണ്. ഇതിനാൽ തന്നെ ഇന്ത്യൻ വിപണിയും ഇന്ന് താഴേക്ക് പോയേക്കാം. ഈ മാസത്തെ അവസാനത്തെ വ്യാപാര ദിവസമാണ് ഇന്ന്. ഇന്നത്തെ വിപണിയുടെ നീക്കം സൂചികയുടെ വരും ദിവസങ്ങളിലെ ദിശ സൂചിപ്പിച്ചേക്കും.
ബാങ്കുകളുമായി ബന്ധപ്പെട്ട് വന്ന ശുഭവാർത്തയാണ് 14700 നിന്നും 15200 എന്ന നിലയിലേക്ക് നിഫ്റ്റിയെ എത്തിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ആഗോള വിപണികൾ എല്ലാം തന്നെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്. ഇതിനാൽ തന്നെ നിഫ്റ്റിയും താഴേക്ക് വീണേക്കും.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 188 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 746 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.
ഏറ്റവും ഉയർന്ന് പുട്ട് ഓപ്ഷനുകൾ കാണുന്നത് 15,000 ലാണ്. ഏറ്റവും ഉയർന്ന് കോൾ ഒ.ഐ 16500 ലും കാണപ്പെടുന്നു.
ഒഐയെ നിരീക്ഷിച്ചാൽ തന്നെ വരുന്ന ആഴ്ചയിലെ നീക്കങ്ങൾ മനസിലാക്കാൻ സാധിക്കും.
VIX മുകളിലേക്ക് കയറുമെന്ന പ്രതീക്ഷയിൽ നിഫ്റ്റി ഇന്നും അസ്ഥിരമായേക്കും. വിപണിയുടെ ദിശ മനസിലാക്കിയതിന് ശേഷം മാത്രം വ്യാപാരം ആരംഭിക്കുക.
നമ്മുടെ ജി.ഡി.പി വിവരങ്ങൾ വെെകാതെ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു. മികച്ച ഫലങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ ഇത്
വിപണിയെ മുകളിലേക്ക് പിടിച്ച് ഉയർത്തിയേക്കും.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ് ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

