പ്രധാനതലക്കെട്ടുകൾ
Bank stocks: മോറട്ടോറിയം കേസിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് വായ്പ്പ മോറട്ടോറിയം നീട്ടണമെന്ന് ആവശ്യപ്പെട്ട് നൽകിയ കേസിലാണ് ഇന്ന് വിധി പറയുക. ബാങ്കിംഗ് ഓഹരികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
IndusInd Bank: ബാങ്കിനെ പറ്റിയുള്ള മോശം കാഴ്ചപ്പാട് മാറി സ്ഥിരത കെെവരിച്ചതായി മൂഡീസ് ഇൻവസ്റ്റേഴ്സ് സർവീസ് പറഞ്ഞു.
BPCL: തങ്ങളുടെ അനുബന്ധ സ്ഥാപനമായ BGRL ലുമായി ലയിക്കാൻ കമ്പനി ബോർഡ് അംഗീകാരം നൽകിയതായി ഭാരത് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു.
Maruti Suzuki India: ഉത്പാദന ചെലവ് വർദ്ധിച്ചതിനെ തുടർന്ന് അടുത്ത മാസം മുതൽ കാറുകളുടെ വില കൂട്ടുമെന്ന് മാരുതി സുസുക്കി അറിയിച്ചു.
Man Industries: ആഗോള, ആഭ്യന്തര വിപണികളിൽ നിന്ന് 500 കോടി രൂപയുടെ ഓർഡറുകൾ നേടിയതായി മാൻ ഇൻഡസ്ട്രീസ് ലിമിറ്റഡ് അറിയിച്ചു.
Adani Enterprises: ഇറ്റലി ആസ്ഥാനമായുള്ള മെയർ ടെക്നിമോണ്ട് S.p.Aയുമായി കമ്പനി കരാറിൽ ഏർപ്പെട്ടു.
1,300 ലൈറ്റ് സ്പെഷ്യലിസ്റ്റ് വാഹനങ്ങൾ ഇന്ത്യൻ സേനയ്ക്ക് കെെമാറുന്നതിനായി പ്രതിരോധ മന്ത്രാലയം Mahindra & Mahindra-യുമായി 1,056 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചു.
KEC International: വിവിധ മേഖലകളിൽ നിന്നായി കമ്പനിക്ക് 1429 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചു.
ഇന്നത്തെ വിപണി സാധ്യത
നിഫ്റ്റി ഇന്നലെ 14,650 നും 14750 നും ഇടയിലായി അസ്ഥിരമായി നിന്നു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ബാങ്ക് നിഫ്റ്റിയും വളരെ വലിയ ബെയറിഷ് ആയി കാണപ്പെട്ടു. 33,400 ൽ സപ്പോർട്ട് എടുത്ത സൂചിക 33,600ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു.
ഐടി, ഫാർമ, എഫ്.എം.സി.ജി എന്നീ ഓഹരികൾ മുകളിലേക്ക് കത്തിക്കയറിയപ്പോൾ പൊതു സ്വകാര്യ ബാങ്കുകൾ നിഫ്റ്റിയെ താഴേക്ക് വലിച്ചു.
10 വർഷത്തെ യുഎസ് ട്രഷറി ബോണ്ട് വരുമാനം തന്നെയാണ് ഇപ്പോഴുമുള്ള വിപണിയിലെ സംസാര വിഷയം. ബോണ്ട് വരുമാനം വീണ്ടും കുറഞ്ഞതായി കാണാനാകും. ഇതേതുടർന്ന് യൂറോപ്യൻ വിപണികൾ ഉയർന്ന് ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചു. യുഎസ് വിപണിയും കഴിഞ്ഞ ദിവസം കത്തിക്കയറി.
ഏഷ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിലാണ് തുറന്നത്. എന്നാൽ ഏറെയും ഇപ്പോൾ താഴേക്ക് വീഴുന്നതായി കാണാം. 7.30 മുതൽ അതിശക്തമായ ഒരു കൂപ്പുകുത്തലാണ് ഏഷ്യൻ വിപണിയിൽ നടക്കുന്നത്. SGX NIFTY 14,703-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു. രാവിലെ SGX NIFTY 14,800ൽ ആയിരുന്നുവെന്നതും ശ്രദ്ധേയമാണ്.
ഏഷ്യൻ വിപണികൾ എല്ലാം തന്നെ അവസാന നിമിഷം വീഴുന്നത് ഇന്ത്യൻ വിപണിയെ സ്വാധീനിച്ചേക്കാം.
14500 എന്നത് നിഫ്റ്റിക്ക് അതിശക്തമായ ഒരു സപ്പോർട്ടാണ്. ഏറെ നാളുകളായി സൂചിക ഇതിന് താഴെ വ്യാപാരം അവസാനിപ്പിച്ചിട്ടില്ല. സമാനമായി ബാങ്ക് നിഫ്റ്റിയിലും 33300 എന്നത് ശക്തമായ ഒരു സപ്പോർട്ടാണ്.
നിഫ്റ്റി മുകളിലേക്ക് നീങ്ങിയാൽ 14,750, 14,850, 14,900 എന്നിവിടങ്ങളിൽ ശക്തമായ പ്രതിരോധം കാണപ്പെടും.
14500 മുതൽ 15000 വരെയാകും ഈ ആഴ്ചയിലെ നിഫ്റ്റിയുടെ റേഞ്ച് കാണപ്പെടുക.
ബാങ്ക് നിഫ്റ്റി ശക്തമായി പിന്നോട്ട് വലിച്ചതിനാലാണ് നിഫ്റ്റിക്ക് ഇന്നലെ മുന്നിലേക്ക് നീങ്ങാൻ സാധിക്കാഞ്ഞത്. അതിനാൽ തന്നെ ബാങ്കിംഗ് ഓഹരികളിൽ ശ്രദ്ധപുലർത്തുക.
India VIX ഇപ്പോൾ 20 മുകളിലാണെന്ന് കാണാം.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 786 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 542 കോടി രൂപയുടെ ഓഹരികൾ വാങ്ങി കൂട്ടി.
14500, 14000 എന്നിവിടങ്ങളിലായി നല്ല പുട്ട് ഒഐ കാണാനാകും. 15500, 15000 എന്നിവിടങ്ങളിൽ കോൾ ഓപ്ഷനും കാണാം.
14650 തകർക്കപ്പെട്ടാൽ നിഫ്റ്റി ഇന്നലത്തെ താഴ്ന്ന നില സപ്പോർട്ടായി പരിഗണിച്ചേക്കും. അത് 14600 അടുത്തായി വരും. 14500 എന്നതും ശക്തമായ സപ്പോർട്ടാണ്.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

