പ്രധാനതലക്കെട്ടുകൾ
Bharti Airtel: നാലാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ അറ്റാദായം മൂന്നിരട്ടി വർദ്ധിച്ച് 2008 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ 759 കോടി രൂപയായിരുന്നു അറ്റാദായം.
Dr Lal Pathlabs: നാലാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ അറ്റാദായം 23 ശതമാനം ഇടിഞ്ഞ് 61.30 കോടി രൂപയായി. വരുമാനം 13 ശതമാനം വർദ്ധിച്ച് 486 കോടി രൂപയായി.
Indian Oil Corporation: മാർച്ച് പാദത്തിൽ കമ്പനിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 26.37 ശതമാനം ഇടിഞ്ഞ് 9026.49 കോടി രൂപയായി.
DLF :മാർച്ച് പാദത്തിൽ കമ്പനിയുടെ പ്രതിവർഷ അറ്റാദായം 16 ശതമാനം ഇടിഞ്ഞ് 405 കോടി രൂപയായി. വരുമാനം 9 ശതമാനം ഇടിഞ്ഞ് 1550 കോടി രൂപയായി.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് അപ്പിൽ 15917 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 16070 എന്ന നിലമറികടന്നു. ഇതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയ സൂചിക 400 പോയിന്റുകളുടെ നേട്ടം കൈവരിച്ചു. തുടർന്ന് 417 പോയിന്റുകൾക്ക് മുകളിലായി 16259 എന്ന നിലയിൽ നിഫറ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 33810 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ താഴേക്ക് നീങ്ങി. 33700ൽ നിന്നും തിരികെ കയറിയ സൂചിക 34100ന് അടുത്തായി അസ്ഥിരമായി നിന്നു. തുടർന്ന് 704 പോയിന്റുകൾ/ 2.1 ശതമാനം മുകളിലായി 34302 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
മെറ്റൽ സൂചിക ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.
യൂഎസ് വിപണികൾ, യൂറോപ്യൻ വിപണികൾ എന്നിവ ശക്തമായ മുന്നേറ്റം നടത്തി.
ഏഷ്യൻ വിപണികൾ നിക്കി ഒഴികെ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ നേരിയ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 16237-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാട് ടു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
16,140, 16,080,15,970 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,370, 16,450, 16,600 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 34,070, 33,900, 33,750 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 34,440, 34,700, 35,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
17000,16500 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 15000, 16000 എന്നിവിടെയാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നത്.
ബാങ്ക് നിഫ്റ്റിയിൽ 35000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 34000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ഇന്ത്യ വിക്സ് 22.7 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2,200 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 2,300 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
എൽഐസി ഓഹരി വിപണിയിൽ കഴിഞ്ഞ ദിവസം ലിസ്റ്റ് ചെയ്തിരുന്നു. എന്നാൽ നിക്ഷേപകരെ നിരാശപ്പെടുത്തി കൊണ്ട് 875 രൂപ നഷ്ടത്തിലാണ് ഓഹരി വ്യാപാരം ആരംഭിച്ചത്.
പണപ്പെരുപ്പം കുറയ്ക്കാൻ ഏത് അറ്റവരെയും പോകാൻ FED മടിക്കില്ലെന്ന് ജെറോം പവൽ കഴിഞ്ഞ ദിവസം പറഞ്ഞു. പണപ്പെരുപ്പം ഇനിയും ഉയർന്നാൽ വൻതോതിലുള്ള പലിശ നിരക്ക് വർധനവ് ഉണ്ടാകുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. തൽസ്ഥിതി തുടർന്നാൽ 50 ബേസിസ് പോയിന്റിന്റെ വർദ്ധനവ് ഉണ്ടായേക്കാം. എന്നാൽ യുഎസ് വിപണി ഇതിനോട് പ്രതികരിച്ചില്ല.
പോളണ്ട് അതിർത്തിക്ക് സമീപം റഷ്യ മിസൈൽ ആക്രമണം നടത്തിയെങ്കിലും ഇതും വിപണിയെ ബാധിച്ചില്ല.
ഏപ്രിലിൽ മൊത്തം വിലക്കയറ്റ സൂചിക 15.08 ശതമാനം ആയി. മാർച്ചിൽ ഇത് 14.55 ശതമാനം ആയിരുന്നു. സിപിഐ 7.79 ശതമാനം ആയി കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയിരുന്നു.
ദിവസത്തെ ചാർട്ടിൽ നിഫ്റ്റി ബെയറിഷ് ചാനാൽ മറികടന്ന് മുന്നേറി. ആഗോള വിപണികളുടെ മുന്നേറ്റത്തെ തുടർന്നാണ് ഈ നീക്കം. ഇത് നിഫ്റ്റിയെ മുകളിലേക്ക് കൈപിടിച്ച് ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും മുകളിൽ അനേകം പ്രതിബന്ധമുണ്ട്.
കഴിഞ്ഞ മാർച്ചിലും സമാനമായ ഒരു മുന്നേറ്റം വിപണിയിൽ ഉണ്ടായിരുന്നു. എന്നാൽ അതേ സ്ഥലത്തേക്ക് തന്നെയാണ് രണ്ട് മാസത്തിന് ശേഷം സൂചിക വീണ്ടും എത്തിയത്. ആഗോള സാമ്പത്തിക സ്ഥിതിയിൽ മാറ്റം വന്നിട്ടില്ല. ഉക്രൈൻ യുദ്ധം, പണപ്പെരുപ്പം, പലിശ നിരക്ക് വർദ്ധനവ് എന്നിവയെ തുടർന്ന് ഇവ മോശമാവുകയാണ് ഉണ്ടായത്.
താഴേക്ക് നിഫ്റ്റിയിൽ 16140, മുകളിലേക്ക് 16370 എന്നിവ ശ്രദ്ധിക്കാവുന്നതാണ്. മുകളിലേക്ക് ബാങ്ക് നിഫ്റ്റിയിൽ 34800 ശ്രദ്ധിക്കാവുന്നതാണ്.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

