പ്രധാനതലക്കെട്ടുകൾ
One97 Communications: പേടിഎമ്മിന്റെ മാതൃ സ്ഥാപനം ഇന്ന് വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടും. ഓഹരി നഷ്ടത്തിൽ ലിസ്റ്റ് ചെയ്യാനാണ് സാധ്യത.
Sapphire Foods: ഐപിഒയ്ക്ക് ശേഷം ഓഹരി ഇന്ന് വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടും. നേരിയ ലിസ്റ്റിംഗ് ഗെയിൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Vedanta: ഷെയർഹോൾഡർ മൂല്യം അൺലോക്ക് ചെയ്യുന്നതിനായി കമ്പനിയുടെ ബിസിനസുകൾ വിഭജിച്ച് പ്രത്യേകം ലിസ്റ്റ് ചെയ്തു കൊണ്ട് വ്യത്യസ്തമായ ഒരു കോർപ്പറേറ്റ് ഘടന രൂപീകരിക്കാൻ പദ്ധതിയിടുന്നതായി കമ്പനി പറഞ്ഞു.
Infosys: യുഎസിലെ എംഎസ്ജി സ്പോർട്സുമായി മൾട്ടി-ഇയർ മാർക്കറ്റിംഗ് പങ്കാളിത്തം പ്രഖ്യാപിച്ച് ഐടി കമ്പനി.
Tata Motors: അടുത്ത വർഷം ഏപ്രിൽ മുതൽ ഫ്രാഞ്ചൈസി മാതൃകയിൽ വാഹന സ്ക്രാപ്പേജ് സെന്ററുകൾ ആരംഭിക്കാൻ നോക്കുന്നതായി കമ്പനി പറഞ്ഞു.
JSW Steel: എസ്&പി ഡൗ ജോൺസ് സസ്റ്റേയിനബിളിറ്റി സൂചികയിൽ കമ്പനി ഉൾപ്പെട്ടു.
PNB Housing Finance: റദ്ദാക്കപ്പെട്ട 4000 കോടി രൂപയുടെ കാർലൈൽ ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തിൽ അപ്പീൽ പിൻവലിച്ച് കമ്പനി.
Zomato: ബിസിനസുകൾ ഏകീകരിക്കാനും നഷ്ടം കുറയ്ക്കുന്നതിന്റെയും ഭാഗമായി നവംബർ 16 മുതൽ യുകെയിലെ അനുബന്ധം സ്ഥാപനത്തിന്റെ പ്രവർത്തനം കമ്പനി അവസാനിപ്പിച്ചു.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് ഡൌണിൽ 17944 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണ് 17900ൽ സപ്പോർട്ട് രേഖപ്പെടുത്തി. ഇവിടെ നിന്നും തിരികെ കയറിയ നിഫ്റ്റി 18000 മറികടന്നെങ്കിലും ലാഭമെടുപ്പിനെ തുടർന്ന് സൂചിക 100 പോയിന്റുകൾ താഴേക്ക് വീണു. തുടർന്ന് 100 പോയിന്റുകൾക്ക് താഴെയായി 17899 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ബാങ്ക് നിഫ്റ്റി ഇന്നലെ നിഫ്റ്റിക്ക് സമാനമായി നീക്കം കാഴ്ചവച്ചു. 38125 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച സൂചിക മുകളിലേക്ക് കയറിയെങ്കിലും 38450ന് അടുത്ത് അനുഭവപ്പെട്ട സമ്മർദ്ദത്തെ തുടർന്ന് താഴേക്ക് വീണു. തുടർന്ന് 265 പോയിന്റുകൾ/ 0.69 ശതമാനം താഴെയായി 38042 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഫാർമ(-1.3%), റിയൽറ്റി(-1.6%) എന്നിവ ഇന്നലെ ബെയറിഷായി കാണപ്പെട്ടു. അതേസമയം നിഫ്റ്റി ഓട്ടോ(+0.7%) മുകളിലേക്ക് കയറി. മറ്റു മേഖലാ സൂചികകൾ അസ്ഥിരമായി നിന്നു.
യുഎസ് വിപണികൾ ഇന്നലെ നഷ്ടത്തിൽ അടച്ചു. FTSE ഒഴികെയുള്ള എല്ലാ യൂറോപ്യൻ വിപണികളും അസ്ഥിരമായി അടച്ചു.
ഹോങ്കോങ്ങിന്റെ HANG SENG നഷ്ടത്തിൽ മുങ്ങിയതിനെ തുടർന്ന് ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സുകൾ ഫ്ലാറ്റായി പോസിറ്റീവായും യൂറോപ്യൻ ഫ്യൂച്ചേഴ്സ് ഫ്ലാറ്റായുമാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY താഴ്ന്ന നിലയിൽ 17,878-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ചെറിയ ഗ്യാപ്പ് ഡൗൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,880, 17,835, 17,800,17,750 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,940, 18,000, 18,050, 18,100 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 38,000, 37,750, 37,500, 37,350, 37,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 38,350, 38,500, 38,600, 38,780, 38,900 40,000 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
18200-ലാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 17800, എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 39000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 38000ൽ കൂടുതൽ പുട്ട് ഒഐ ഉള്ളതായി കാണാം. 37000ലാണ് പിന്നീട് ഏറ്റവും കൂടുതൽ പൂട്ട് ഒഐ കാണപ്പെടുന്നത്.
വിക്സ് ഇപ്പോൾ 14.98 ആയി കുറഞ്ഞു.
നിക്ഷേപ സ്ഥാപനങ്ങൾ ഒരുമിച്ച് ഇന്നലെ ഓഹരികൾ വിറ്റഴിച്ചു. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 344 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 61 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വിൽപ്പന തുടർന്നാൽ ശ്രദ്ധിക്കേണ്ടതുണ്ട്. 17,800-17,830 എന്നത് ഒരു ശക്തമായ ഡിമാൻഡ് സോണാണ്. ഈ നിലയിൽ ശ്രദ്ധിച്ചു കൊണ്ട് പൊസിഷനുകളിൽ മാറ്റം വരുത്തുക. 17950ന് മുകളിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചാൽ മാത്രമെ വിപണി വരും ആഴ്ചയിൽ ശക്തി കെെവരിക്കു എന്ന് പ്രതീക്ഷിക്കാനാകു.
നിഫ്റ്റി തുടർച്ചയായി രണ്ട് ദിവസമായി താഴേക്ക് വീണിട്ടും വിക്സ് 15ന് താഴേക്ക് കുറഞ്ഞത് സ്ഥിരതയുടെ സൂചനയാണ്. ഇത് 17800 എന്ന നിലയിൽ കാളകൾ ശക്തികെെവരിക്കുമെന്ന പ്രതീക്ഷ നൽകുന്നു.
ഇന്ന് ആഴ്ചയിലെ അവസാന വ്യാപാര ദിവസമാണ് അത് പോലെ തന്നെ എക്സ്പെയറി ദിനം കൂടിയാണ്. പി.എസ്.യു ബാങ്ക് മേധാവികളുമായി ക്രെഡിറ്റ് ഗ്രോത്തിനെ പറ്റി പ്രധാനമന്ത്രി കൂടികാഴ്ച നടത്തുന്നതിനാൽ തന്നെ വിപണിയിൽ ചാഞ്ചാട്ടം അനുഭവപ്പെട്ടേക്കും. പ്രഖ്യാപനങ്ങൾ ഉണ്ടായാൽ ശക്തമായ നീക്കം ഉണ്ടായേക്കാം. നിഫ്റ്റി 17800-18000 എന്ന റേഞ്ചിനുള്ളിൽ ഇന്ന് വ്യാപാരം അവസാനിപ്പിക്കാനാണ് സാധ്യത. ഈ നില മറികടന്നാൽ അതിന് അനുസരിച്ച് ഓപ്ഷനുകൾ വിറ്റഴിക്കാവുന്നതാണ്.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

