പ്രധാനതലക്കെട്ടുകൾ

GAIL India: ഓഹരി ഒന്നിന് 5 രൂപ വീതം രണ്ടാം ഘട്ട ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച് കമ്പനി.

HDFC Bank: മുൻകാല നിയന്ത്രണങ്ങളെല്ലാം നീക്കി കൊണ്ട് പുതിയ ഡിജിറ്റൽ സംരംഭങ്ങൾ പുനരാരംഭിക്കാൻ ബാങ്കിന് ആർബിഐ അനുമതി നൽകി.

Paytm: പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിൽ നിന്ന് പേടിഎം പേയ്‌മെന്റ് ബാങ്കിനെ റിസർവ് ബാങ്ക് വിലക്കി.

Tech Mahindra: 42 മില്യൺ ഡോളറിന് തേർഡ്‌വെയർ സൊല്യൂഷൻസ് ഏറ്റെടുത്ത് കമ്പനി.

IDBI Bank: നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനിയിൽ 5 ശതമാനം ഓഹരികൾക്കായി ഒരു നിക്ഷേപ കരാർ നടപ്പിലാക്കി ബാങ്ക്.

Torrent Power:
ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 156 മെഗാവാട്ട് കാറ്റാടി വൈദ്യുത നിലയങ്ങൾ പ്രവർത്തിപ്പിക്കുന്ന സൂര്യ വിദ്യുതിന്റെ ഏറ്റെടുക്കൽ പൂർത്തിയാക്കി കമ്പനി. 

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച നേരിയ ഗ്യാപ്പ് ഡൌണിൽ 16537 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദിവസം മുഴുവൻ അസ്ഥിരമായി നിന്നു. മുകളിലേക്ക് കയറിയ സൂചിക 16700ൽ അനുഭവപ്പെട്ട പ്രതിബന്ധത്തെ തുടർന്ന് താഴേക്ക് നീങ്ങി. ശേഷം 56 പോയിന്റുകൾ/0.2 ശതമാനം മുകളിലായി 16630 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഫ്ലാറ്റായി കാണപ്പെട്ടു. രാവിലെ സൂചികയിൽ ബൈയിംഗ് സമ്മർദ്ദം അനുഭവപ്പെട്ടിരുന്നു എങ്കിലും രണ്ടാം പകുതിയിൽ അസ്ഥിരമായി കാണപ്പെട്ടു. തുടർന്ന് 70 പോയിന്റുകൾ/ 0.2 ശതമാനം മുകളിലായി 34546 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ഫാർമ മേഖലകൾ മുന്നേറ്റം കാഴ്ചവച്ചു.

യൂഎസ് വിപണികൾ നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ ലാഭത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ  കയറിയിറങ്ങിയാണ്  ഇപ്പോൾ വ്യാപാരം നടത്തുന്നത്. നിക്കി മുകളിലും ഹാംഗ് സെങ് നഷ്ടത്തിലും കാണപ്പെടുന്നു. യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ്  എന്നിവയും ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. 

SGX NIFTY 16,555.-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

16,500, 16,450, 16,320 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,650, 16,700,16,800 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 34,150, 34,000, 33,600 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 34,800, 35,200, 35,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 17000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 16000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 36000ലാണ്  ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 33000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ഇന്ത്യ വിക്സ്  25.3 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2,300 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1700 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി. 

റഷ്യൻ സൈന്യം കീവിലേക്ക് അടുത്തതോടെ യുദ്ധം രൂക്ഷമായതായി കാണാം. ചർച്ചകളിൽ നല്ല മാറ്റമുണ്ടായെന്ന് പുടിൻ പറഞ്ഞതിന് പിന്നാലെ വിപണിയിൽ അനുകൂല വികാരം ഉണ്ടായെങ്കിലും വെടിനിർത്തൽ ഉണ്ടായിട്ടില്ലെന്നും ചർച്ചകളിൽ പുരോഗമനമില്ലെന്നും ഉക്രൈൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ചർച്ചകളിലൂടെ യുദ്ധം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും യുദ്ധം തുടർന്നാൽ താനും തൻറെ ആളുകളും മരണം വരെ പോരാടാൻ തയ്യാറാണെന്നും സെലെൻസ്‌കി പറഞ്ഞു.

വ്യാവസായിക ഔട്ട്പുട്ട് ഡാറ്റ 1.3 ശതമാനമായി രേഖപ്പെടുത്തി. പ്രതീക്ഷിച്ചിരുന്നത് 0.9 ശതമാനം മാത്രമായിരുന്നു. വിപണി ഇതിനോട് ആകും ആദ്യം പ്രതികരിക്കുക. ഫെബ്രുവരിയിലെ സി.പി.ഐ കണക്കുകൾ ഇന്ന് പുറത്തുവരും.

ചൈനയിൽ കൊവിഡ് വ്യാപാനം രൂക്ഷമാകുന്നതാണ് നിലവിലുള്ള മറ്റൊരു ആശങ്ക. രോഗ വ്യാപനം ഉയർന്ന സാഹചര്യത്തിൽ ചില നഗരങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

എച്ച്.ഡി.എഫ്.സി ബാങ്കിൽ രൂക്ഷമായ വിൽപ്പന നടക്കുന്നതിനാൽ ബാങ്ക് നിഫ്റ്റിക്ക് കഠിനകരമായ സമയമാകും ഇപ്പോഴുള്ളത്. ഒരു ഹെവിവെയിറ്റ് എന്ന നിലയിൽ ഓഹരി ഇരു സൂചികകളെയും തുടർച്ചയായി താഴേക്ക് വലിക്കുകയാണ്.

നിഫ്റ്റിക്ക് മുകളിലേക്ക് 16700, താഴേക്ക് 16450 എന്നിവ ശ്രദ്ധിക്കാവുന്നതാണ്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement