ബെർ‌ജർ‌ പെയിന്റ്സ് ക്യു 4 ഫലം, അറ്റാദായം 101 ശതമാനം വർദ്ധിച്ച് 209 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ബെർ‌ജർ‌ പെയിന്റ്സിന്റെ പ്രതിവർഷ അറ്റാദായം 101 ശതമാനം വർദ്ധിച്ച് 209 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 24 ശതമാനമായി കുറഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 49.5 ശതമാനം വർദ്ധിച്ച് 2026.09 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 2.80 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

കോ-ലൊക്കേഷൻ സേവനങ്ങൾക്കായി യോട്ട ഇൻഫ്രയുമായി കെെകോർത്ത്  ഹാപ്പിസ്റ്റ് മൈൻഡ്

ഹാപ്പിസ്റ്റ് മൈൻഡ്സ് ടെക്നോളജീസ് യോട്ട ഇൻഫ്രാസ്ട്രക്ചറുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടു. കോ-ലൊക്കേഷൻ സേവനങ്ങളും ക്ലൗഡ് സൊല്യൂഷനുകളും സംയുക്തമായി വാഗ്ദാനം ചെയ്യുന്നതിനായാണ് കമ്പനി കരാറിൽ ഏർപ്പെട്ടത്. ഡാറ്റാ സെന്റർ സേവന ദാതാവാണ് മുംബൈ ആസ്ഥാനമായുള്ള യോട്ട ഇൻഫ്ര.

മണപ്പുറം ഫിനാൻസ് ക്യു 4 ഫലം, അറ്റാദായം 17 ശതമാനം വർദ്ധിച്ച് 468 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ മണപ്പുറം ഫിനാൻസിന്റെ പ്രതിവർഷ അറ്റാദായം  17.6 ശതമാനം വർദ്ധിച്ച് 468.35 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 2.8 ശതമാനമായി കുറഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം ആദായം 0.75 ശതമാനം വർദ്ധിച്ച് 1630.25 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 0.75 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്ന് നിർമിക്കുന്നതിനായി ടി‌എൽ‌സിയുമായി കെെകോർത്ത് സൈഡസ് കാഡില

ബ്ലാക്ക് ഫംഗസ് രോഗ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ലിപ്പോസോമൽ ആംഫോട്ടെറിസിൻ ബി ഇഞ്ചക്ഷൻ ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നതിനായി തായ്‌വാൻ ആസ്ഥാനമായുള്ള ടി‌എൽ‌സിയുമായി കരാറിൽ ഏർപ്പെട്ട് സെെഡസ് കാഡില.

അതേസമയം ലിപ്പോസോമൽ ആംഫോട്ടെറിസിൻ നിർമിക്കുന്നതിനായി ഡ്രഗ് കൺട്രോളർ ജനറലിന്റെ അനുമതി ലഭിച്ചതായി അലെംബിക് ഫാർമസ്യൂട്ടിക്കൽസ് അറിയിച്ചു.

വി-ഗാർഡ് ഇൻഡസ്ട്രീസ് ക്യു 4 ഫലം, അറ്റാദായം 112 ശതമാനം വർദ്ധിച്ച് 68 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ വി-ഗാർഡ് ഇൻഡസ്ട്രീസിന്റെ പ്രതിവർഷ അറ്റാദായം 112 ശതമാനം വർദ്ധിച്ച് 68 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 13 ശതമാനമായി കുറഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 58 ശതമാനം വർദ്ധിച്ച് 855.19 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 1.20 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

ബർഗർ കിംഗ് ക്യു 4 ഫലം, അറ്റനഷ്ടം 25.9 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ബർഗർ കിംഗിന്റെ ഏകീകൃത അറ്റനഷ്ടം 25.9 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 37.41 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 26.65 ശതമാനം വർദ്ധിച്ച് 196.05 കോടി രൂപയായി.

ഫൈസർ ഇന്ത്യ ക്യു 4 ഫലം, അറ്റാദായം 2.4 ശതമാനം ഇടിഞ്ഞ് 100.5 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ഫെെസർ ഇന്ത്യയുടെ പ്രതിവർഷ അറ്റാദായം 2.4 ശതമാനം ഇടിഞ്ഞ് 100.5 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 28.8 ശതമാനമായി കുറഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 6.5 ശതമാനം വർദ്ധിച്ച് 534.76 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 35 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

54.90 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി സലാസർ ടെക്നോ

ഐടിഐ ബെംഗളൂരുവിൽ നിന്നും 54.90 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി സലാസർ ടെക്നോ. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി ടെലികോം ടവറുകൾ നിർമിക്കുന്നതിനാണ് ഓർഡർ ലഭിച്ചത്. ന്യൂഡൽഹി ആസ്ഥാനമായുള്ള സലാസർ ടെക്നോ ടെലികോം ടവറുകൾ, പവർ ട്രാൻസ്മിഷൻ ലൈൻ ടവറുകൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന സ്റ്റീൽ ഘടനകൾ നിർമിക്കുകയും വിൽക്കുകയും ചെയ്യുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement