ഇന്നത്തെ വിപണി വിശകലനം

വലിയ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച വിപണി ഉച്ചയ്ക്ക് ശേഷം കുത്തനെ താഴേക്ക് വീണു.

400 പോയിന്റുകൾക്ക് മുകളിലായി ഗ്യാപ്പ് അപ്പിൽ 16757 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി ദിവസത്തെ ഉയർന്ന നില രേഖപ്പെടുത്തി. ഉച്ചയ്ക്ക് 1.30 ഓടെ സൂചിക കുത്തനെ താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 249 പോയിന്റുകൾ/ 1.53 ശതമാനം മുകളിലായി 16594 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

1100 പോയിന്റുകൾക്ക് മുകളിലായി 34952 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി പിന്നീട് മാർച്ച് മൂന്നിലെ ഉയർന്ന നിലയിലേക്ക് കയറിയെങ്കിലും വിപണിയുടെ പിന്തുണ ഇല്ലാത്തതിനാൽ ഉച്ചയ്ക്ക് ശേഷം താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 660 പോയിന്റുകൾ/ 1.95 ശതമാനം മുകളിലായി 34475 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി ഐടി(-0.12%), ഫാർമ (+0.14%) എന്നിവ ഒഴികെയുള്ള എല്ലാ മേഖലാ സൂചികകളും ഇന്ന് ലാഭത്തിൽ അടച്ചു. നിഫ്റ്റി എഫ്.എം.സി.ജി (+3%), പിഎസ്,യു ബാങ്ക്(+2.3%), റിയൽറ്റി(+2.2%),  മെറ്റൽ(+2.2%)  എന്നിവ നേട്ടത്തിൽ അടച്ചു.

ഏഷ്യൻ  വിപണികൾ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

Hindustan Unilever  (+5.2%), Tata Consumer (+3.5%), Britannia (+3.1%) എന്നീ ഓഹരികൾ ഇന്ന് നേട്ടം കൈവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

Radico (+7.2%), PGHH (+5.3%), Mc-Dowell (+3.6%), Dabur (+3.3%) എന്നീ ഓഹരികൾ എഫ്.എം.സി.ജി മേഖലയിൽ നിന്നും നേട്ടത്തിൽ അടച്ചു.

Coal India (4.1%) ഓഹരി ലാഭമെടുപ്പിന് വിധേയമായി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. GAIL (-4.5%), GujGas (-4.4%), OIL (-3.3%) എന്നീ ഓഹരികളും നഷ്ടത്തിൽ അടച്ചു.

BSE(+18.6%) ഓഹരി മുന്നേറ്റം നടത്തി അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി. മറ്റു വിപണി ഓഹരികളായ MCX (+5.2%), CDSL (+7.7%), CAMS (+1.1%) എന്നിവയും നേട്ടത്തിൽ അടച്ചു.

ഫെബ്രുവരിയിൽ പ്രതിവർഷ സ്റ്റീൽ വിൽപ്പന 8 ശതമാനം വർദ്ധിച്ച് 5.90 ലക്ഷം ടൺ ആയതിന് പിന്നാലെ Jindal Steel’s (+4%) ഓഹരി നേട്ടത്തിൽ അടച്ചു. Tata Steel (+4.2%), JSW Steel (+3.7%) എന്നീ ഓഹരികളും നേട്ടത്തിൽ അടച്ചു.

4400 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കിയതിന് പിന്നാലെ BGR Energy (+10%) ഓഹരി അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി. 

വിപണി മുന്നിലേക്ക്

ഇന്നലത്തെ യൂറോപ്യൻ വിപിണികളുടെ  ശക്തമായ മുന്നേറ്റത്തെ പിന്തുടർന്ന് വലിയ ഗ്യാപ്പ് അപ്പിലാണ് ഇന്ത്യൻ വിപണി ഇന്ന് വ്യാപാരം ആരംഭിച്ചത്.

വിപണിയിൽ ഏവരും സന്തോഷത്തിൽ കാണപ്പെടുന്നെങ്കിലും യൂറോപ്യൻ വിപണികൾ നേരിയ തോതിൽ താഴേക്ക് വീഴുന്നതായി കാണാം. എന്നിരുന്നാലും വരും ദിവസങ്ങളിൽ 16000 വിപണിക്ക് ശക്തമായ സപ്പോർട്ട് ആയി നിലകൊണ്ടേക്കും.

2022 സാമ്പത്തിക വർഷം ഇന്ത്യൻ എക്കണോമിയുടെ വളർച്ച എന്നത് 9.5 ശതമാനവും 2023ൽ 7.8 ശതമാനവും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എസ്ആൻഡ്പി റേറ്റിംഗ് ഏജൻസി പറയുന്നു. ഇത്
നിക്ഷേപകർക്ക് ആത്മവിശ്വസം നൽകി.

റിലയൻസ് ഓഹരി വീണ്ടും ശക്തി കൈവരിച്ചു കൊണ്ട് നിഫ്റ്റിക്ക് പിന്തുണ നൽകി. കൊവിഡ് സമയത്ത് കാണപ്പെട്ട ഡിമാൻഡ് സോണിൽ നിന്ന് ഹിന്ദുസ്ഥാൻ യുണിലിവർ തിരിച്ചുവരുന്നു, വരും ദിവസങ്ങളിൽ കൂടുതൽ ശക്തി കൈവരിച്ചേക്കാം.

ഉക്രൈനിലെ സംഘർഷം പൂർണമായും ഇല്ലാതെ ആയിട്ടില്ല. ഇപ്പോഴും വെടി നിർത്തൽ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും നിലവിലെ സാഹചര്യം എല്ലാം തന്നെ വിപണി ഉൾകൊണ്ട് കഴിഞ്ഞു. ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളർ എന്ന നിരക്കിലേക്ക് വന്നു കഴിഞ്ഞു. വില കൂടുതൽ വർദ്ധിച്ചില്ലെങ്കിൽ വരുന്ന ആഴ്ചയോട് കൂടി വീണ്ടെടുക്കൽ നടന്നേക്കാം.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.
 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement