ഡിവിസ് ലാബ്സ് ക്യു 1 ഫലം, അറ്റാദായം 13 ശതമാനം വർദ്ധിച്ച് 557 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ ഡിവിസ് ലബോറട്ടറീസിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 13.2 ശതമാനം വർദ്ധിച്ച് 557.11 കോടി രൂപയായി. അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 10.9 ശതമാനമായി വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം പ്രതിവർഷ ആദായം 14.2 ശതമാനം വർദ്ധിച്ച് 1997 കോടി രൂപയായി.

രാജ്യത്തെ കയറ്റുമതി വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

കയറ്റുമതി വർദ്ധിപ്പിക്കാൻ ഇന്ത്യയിലെ വ്യവസായ പ്രതിനിധികളോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് കൊവിഡ് പ്രതിസന്ധിയിൽ തളർന്ന് നിൽക്കുന്ന രാജ്യത്തെ തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കാൻ സഹായിക്കും. നടപ്പ് സാമ്പത്തിക വർഷം 400 ബില്യൺ ഡോളറിന്റെ ചരക്ക് കയറ്റുമതിയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. 

ബാങ്ക് ഓഫ് ബറോഡ ക്യു 1 ഫലം, അറ്റാദായം 1208 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ ബാങ്ക് ഓഫ് ബറോഡയുടെ അറ്റാദായം 1208 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ ബാങ്ക്  864 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ബാങ്കിന്റെ പലിശയിനത്തിലുള്ള പ്രതിവർഷ വരുമാനം 15.7 ശതമാനം വർദ്ധിച്ച് 7892 കോടി രൂപയായി. മൊത്തം നിഷ്ക്രിയ ആസ്തി 8.86 ശതമാനമായി.

ജോൺസൺ ആൻഡ് ജോൺസന്റെ വാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചു

യുഎസ് കമ്പനിയായ ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് വാക്സീന് ഇന്ത്യയിൽ അടിയന്തര ഉപയോഗാനുമതി നൽകി. ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കൽ ഇ ലിമിറ്റഡ് എന്ന കമ്പനിയുമായി ചേർന്നാണ് ഇന്ത്യയിൽ വാക്സീൻ വിതരണം ചെയ്യുക. ഇന്ത്യയിൽ അനുമതി നൽകുന്ന അഞ്ചാമത്തെ കൊവിഡ് വാക്സിനാണിത്.

അഫ്ലെ ഇന്ത്യ ക്യു 1 ഫലം, അറ്റാദായം 90 ശതമാനം വർദ്ധിച്ച് 35 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ അഫ്ലെ ഇന്ത്യയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 90.3 ശതമാനം വർദ്ധിച്ച് 35 കോടി രൂപയായി. അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 38.8 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 69.85 ശതമാനം വർദ്ധിച്ച് 152.47 കോടി രൂപയായി.

പവർ മെക്ക് പ്രോജക്ട്സ് ക്യു 1 ഫലം, അറ്റാദായം 12 ശതമാനം ഇടിഞ്ഞ് 31 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ പവർ മെക്ക് പ്രോജക്ട്സിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം മുൻ പദത്തെ അപേക്ഷിച്ച് 11.86 ശതമാനം ഇടിഞ്ഞ് 31.43 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 32.6 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. മൊത്തം പ്രതിവർഷ ആദായം 126.8 ശതമാനം വർദ്ധിച്ച് 628.05 കോടി രൂപയായി.

ആംബർ എന്റർപ്രൈസസ് ക്യു 1 ഫലം, അറ്റാദായം 83 ശതമാനം ഇടിഞ്ഞു

ജൂണിലെ ഒന്നാം പാദത്തിൽ ആംബർ എന്റർപ്രൈസസിന്റെ ഏകീകൃത അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 83.5 ശതമാനമായി ഇടിഞ്ഞ് 12.42 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 22.4 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം പ്രതിവർഷ ആദായം 172.4 ശതമാനം വർദ്ധിച്ച് 715.02 കോടി രൂപയായി.

ക്വിക്ക് ഹീൽ ടെക്നോളജീസ് ക്യു 1 ഫലം, അറ്റാദായം 75 ശതമാനം ഇടിഞ്ഞ് 6.18 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ ക്വിക്ക് ഹീൽ ടെക്നോളജീസിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 75.23 ശതമാനം ഇടിഞ്ഞ് 6.18 കോടി രൂപയായി. അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 84.44 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം പ്രതിവർഷ ആദായം 23.5 ശതമാനം വർദ്ധിച്ച് 61.03 കോടി രൂപയായി.

ഡോഡ്ല ഡയറി ക്യു 1 ഫലം, അറ്റാദായം 12 ശതമാനം വർദ്ധിച്ച് 63 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ ഡോഡ്ല ഡയറിയുടെ പ്രതിവർഷ ഏകീൃത അറ്റാദായം 11.9 ശതമാനം വർദ്ധിച്ച് 36.07 കോടി രൂപയായി. അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 276.5 ശതമാനമായി വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം പ്രതിവർഷ ആദായം 12.8 ശതമാനം വർദ്ധിച്ച് 514.65 കോടി രൂപയായി.

ഡിസിബി ബാങ്ക് ക്യു 1 ഫലം, അറ്റാദായം 57 ശതമാനം വർദ്ധിച്ച് 33 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ ഡിസിബി ബാങ്കിന്റെ പ്രതിവർഷ ഏകീൃത അറ്റാദായം 33.76 ശതമാനം വർദ്ധിച്ച് 57.4 കോടി രൂപയായി. അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 56.7 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം പ്രതിവർഷ ആദായം 1.5 ശതമാനം വർദ്ധിച്ച് 965.67 കോടി രൂപയായി. മൊത്തം നിഷ്ക്രിയ ആസ്തി 4.87 ശതമാനമായി.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement