പ്രധാനതലക്കെട്ടുകൾ

Macrotech Developers: 4000 കോടി രൂപയുടെ ക്യുഐപി ആരംഭിച്ച് കമ്പനി. ഓഹരി ഒന്നിന് 1184.70 രൂപ വീതമാണ് ഫ്ലോർ പ്രെെസ് നിശ്ചയിച്ചിരിക്കുന്നത്.

Phoenix Mills: കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്‌മെന്റ് ബോർഡ് മുംബൈയിലെ ലോവർ പരേലിൽ മിക്സഡ് യൂസ് ഓഫീസ് സമുച്ചയം വികസിപ്പിക്കുന്നതിനായി കമ്പനിയുമായി കരാറിൽ ഏർപ്പെട്ടു.

Jindal Steel: ഓക്ടോബറിൽ കമ്പനിയുടെ പ്രതിവർഷ സ്റ്റീൽ ഉത്പാദനം 7 ശതമാനം വർദ്ധിച്ച് 6.24 ലക്ഷം ടണ്ണായി. പ്രതിവർഷ സ്റ്റീൽ വിൽപ്പന 1 ശതമാനം ഇടിഞ്ഞ് 5.93 ലക്ഷം ടണ്ണായി.

Escorts: ധനസമാഹരണം നടത്തുന്നതിനായി കമ്പനി നവംബർ 18ന് യോഗം ചേരും. നവംബർ 21 മുതൽ കമ്പനി ട്രാക്ടറുകളുടെ വില വർദ്ധിപ്പിക്കും.

Cipla: 2021-ലെ ഉയർന്നുവരുന്ന വിപണികൾക്കായുള്ള എസ് ആന്റ് പി ഡൗ ജോൺസ് സുസ്ഥിരതാ സൂചികയിൽ കമ്പനി തിരഞ്ഞെടുക്കപ്പെട്ടു.

SBI Cards and Payment Services: സ്വകാര്യ അടിസ്ഥാനത്തിൽ 500 കോടി രൂപയുടെ കടപത്രങ്ങൾ വിതരണം ചെയ്ത് കമ്പനി.

PB Fintech: ഇന്നലെ വിപണിയിൽ ലിസ്റ്റ് ചെയ്തതിന് പിന്നാലെ കമ്പനിയുടെ 407 കോടി രൂപയുടെ ഓഹരികൾ ക്യാപ്പിറ്റൽ റിസർച്ച് ആൻഡ് മാനേജ്മെന്റ് കമ്പനി 1192.96 രൂപ നിരക്കിൽ സ്വന്തമാക്കി.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ  ഗ്യാപ്പ് അപ്പിൽ 18156 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 18200 മറികടക്കാൻ ശ്രമിച്ചു. സമ്മർദ്ദത്തെ തുടർന്ന് ഇതിന് കഴിയാതെ താഴേക്ക് വന്ന സൂചിക അസ്ഥിരമായി കാണപ്പെട്ടു. തുടർന്ന് 7 പോയിന്റുകൾക്ക് മുകളിലായി 18109 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

38924 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 39000ൽ അനുഭവപ്പെട്ട സമ്മർദ്ദത്തെ തുടർന്ന് താഴേക്ക് വീണു. അവസാന നിമിഷം വരെ അസ്ഥിരമായി നിന്ന സൂചിക 31 പോയിന്റുകൾ/ 0.08 ശതമാനം താഴെയായി 38702 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഫാർമ(1.4%), നിഫ്റ്റി എഫ്.എം.സി.ജി(0.94%) എന്നിങ്ങനെ നേട്ടം കെെവരിച്ചു. നിഫ്റ്റി മെറ്റൽ(1.8%), നിഫ്റ്റി പി.എസ്.യു ബാങ്ക്(1.4%) എന്നിവ താഴേക്ക് വീണു. മറ്റു മേഖലാ സൂചികൾ അസ്ഥിരമായി നിന്നു.

യുഎസ് വിപണികൾ ഇന്നലെ ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചു. യൂറോപ്യൻ വിപണികൾ ലാഭത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചേഴ്സുകൾ എന്നിവയും ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY ഉയർന്ന നിലയിൽ 18194-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

18,050, 18,000, 17,940, 17,880, 17,835 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,175, 18,200, 18,230, 18,320, 18,400 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 38,600, 38,500,  38,350, 38,000 എന്നിവിടെ. ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 39,000, 39,300, 39,500, 39,750, 40,000 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

18500, 18200 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 18000,17900 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 39000, 39500 എന്നിവിടെ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 38500, 38000 എന്നിവിടെ കൂടുതൽ പുട്ട് ഒഐ ഉള്ളതായി കാണാം.

വിക്സ് ഇപ്പോൾ 15.47 ആയി കാണാപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 425 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1525 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി. തുടർച്ചയായ രണ്ടാം ദിവസവും വിദേശ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ ഒരുമിച്ച് വാങ്ങിയതായി കാണാം.

HDFC Bank 1560 എന്ന നിലയിൽ സപ്പോർട്ട് രേഖപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചത്തെ ശക്തമായ മുന്നേറ്റത്തിന് ശേഷം റിലയൻസ് ഓഹരി വിശ്രമിക്കുന്നതായി കാണാം. Kotak Bank, Infosys, HDFC എന്നീ ഓഹരികളും ശക്തമായി തന്നെ നിലകൊള്ളുന്നു.

നിഫ്റ്റിയിൽ 18200ലും ബാങ്ക് നിഫ്റ്റിയിൽ 39000ലുമായി ആഗ്രസീവ് ഓപ്ഷൻ റെെറ്റേഴ്സ് നിലകാെള്ളുന്നു. എസ്.ജി.എക്സ് നിഫ്റ്റി 18200ന് അടുത്തായാണ് വ്യാപാരം നടത്തുന്നത്. ഇന്നലെ സൂചിപ്പിച്ചത് പോലെ ഈ നില മറികടന്നാൽ സൂചികയിൽ ഒരു ഷോർട്ട് കവറിംഗ് റാലി അനുഭവപ്പെട്ടേക്കും.



ഇന്നലെ 100 പോയിന്റുകൾ താഴേക്ക് വീണിട്ടും 18100ന് മുകളിൽ ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചത് വിപണി ശക്തമാണെന്ന സൂചന നൽകുന്നു. ഏഷ്യൻ വിപണികൾ പോസിറ്റീവ് ആയതിനാൽ തന്നെ സൂചികയ്ക്ക് ഇന്ന് 18200 മറികടക്കാൻ സാധിക്കുമോ എന്ന് നോക്കാം. അതേസമയം നിഫ്റ്റി 18050ന് താഴേക്ക് നീങ്ങിയാൽ ഇത് വിപണി ദുർബലമാണെന്ന സൂചന നൽകുന്നു. ഇത് അനുസരിച്ച് മാത്രം പൊസിഷനുകൾ എടുക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement