പ്രധാനതലക്കെട്ടുകൾ

Axis Bank: 4000 കോടി രൂപ സമാഹരിക്കുന്നതിനായി  ബാങ്കിന്റെ 58 മില്യൺ ഓഹരികൾ എസ് യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ വഴി വിൽക്കാൻ ഒരുങ്ങി കേന്ദ്രം.

Central Bank of India:
4,800 കോടി രൂപയുടെ മൂലധന ഇൻഫ്യൂഷനായി സർക്കാരിന് മുൻഗണന ഓഹരികൾ അനുവദിക്കുന്നതിന് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ  ഓഹരി ഉടമകൾ അനുമതി നൽകി.

Infosys,Majesco: സംയുക്ത ഉപഭോക്താക്കളെ അവരുടെ ഡിജിറ്റൽ പരിവർത്തന യാത്ര സുഗമമാക്കുന്നതിനായി ഇരു കമ്പനികളും തമ്മിൽ പങ്കാളിത്തത്തിൽ ഏർപ്പെട്ടു.

Bharti Airtel: കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് കമ്പനി സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നും വെെകാതെ തന്നെ ഇത് പരിഹരിക്കുമെന്നും അധികൃതർ വ്യക്താമക്കി.

JSW Energy: കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ജെ.എസ്.ഡബ്ല്യു ഹെെഡ്രോ എനർജ്ജി ഡോളർ സുരക്ഷിത നോട്ടുകൾ  അനുവദിച്ച് കൊണ്ട് 707 മില്യൺ ഡോളർ സമാഹരിക്കാൻ ഒരുങ്ങുന്നു.

Tata Motors:
മാർച്ചിലെ നാലാം പാദത്തിൽ ടാറ്റാ മോട്ടോർസിന്റെ ഏകീകൃത അറ്റനഷ്ടം 7605 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 9894.3 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.

Brigade Enterprises: മാർച്ചിലെ നാലാം പാദത്തിൽ കമ്പനി 39.57 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. 

Ujjivan Small Finance Bank: മാർച്ചിലെ നാലാം പാദത്തിൽ ഉജ്ജിവൻ എസ്.എഫ്.ബിയുടെ പ്രതിവർഷ അറ്റാദായം 86 ശതമാനം വർദ്ധിച്ച് 136 കോടി രൂപയായി.

ഇന്നത്തെ പ്രധാന ക്യു 4 ഫലങ്ങൾ:

  • Indian Oil Corporation
  • IRFC
  • Tanla Platforms
  • Indiabulls Housing Finance
  • Prism Johnson
  • JK Tyres & Industries
  • Heritage Foods
  • Gravitas India
  • SML Isuzu

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ  ഗ്യാപ്പ് അപ്പിൽ  15,050 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവയ്ക്കുകയും 15100ൽ അസ്ഥിരമായി നൽക്കുകയും പിന്നീട്  15,108 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ഗ്യാപ്പ് അപ്പിൽ 33,850 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക്  നിഫ്റ്റി പിന്നീട് 34,000ന് താഴെയായി വ്യാപാരം അവസാനിപ്പിച്ചു.

പി.എസ്.യു  ബാങ്ക്സ് മെറ്റൽ  ഓഹരികൾ എന്നിവ ഇന്നലെ മികച്ച പ്രകടനം കാഴ്ചവച്ചു.



യൂറോപ്യൻ വിപണികൾ ഫ്ലാറ്റായാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ ചാർട്ടുകളിലേക്ക് നോക്കിയാൽ പച്ച നിറത്തിലുള്ള കാൻഡിലുകൾ ആദ്യ ഘട്ടത്തിൽ രൂപപെട്ടെങ്കിലും പിന്നീട് ഇവ താഴേക്ക് വീഴുന്നതായി കാണാം.യൂറോപ്യൻ വിപണികൾ ദിവസം മുഴുവൻ താഴേക്ക് കൂപ്പുകുത്തി.

യുഎസ് വിപണിയും സമാനമായ നിലയിൽ ഫ്ലാറ്റായാണ് വ്യാപാരം നടത്തിയിരുന്നത്. എന്നാൽ അവസാന നിമിഷമുണ്ടായ പതനത്തെ തുടർന്ന് വിപണി നഷ്ടത്തിൽ അടച്ചു.  ഫെഡിന്റെ അവസാന യോഗത്തിന്റെ മിനിറ്റുസ് ഇന്ന് പുറത്തു വരുന്നതാകാം  ഈ ഇടിവ് കാരണമായത്. പലിശ നിരക്കിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങൾ അറിയാൽ നിക്ഷേപകർ താത്പര്യപെടുന്നു.

ആഗോള വിപണി ദുർബലമായതിന് പിന്നാലെ ഏഷ്യൻ വിപണികൾ എല്ലാം താഴെയായാണ് കാണപ്പെടുന്നത്. അവധിദിനങ്ങൾക്കായി ഹോങ്കോങ്ങിലും ദക്ഷിണ കൊറിയയിലും മാർക്കറ്റുകൾ അടച്ചിരിക്കുകയാണ്.

SGX NIFTY 15,076 -ലാണ്  വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൗൺ ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു. 



15,050, 15,000, 14,900 എന്നിവിടെ  നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളതായും  കാണാം. ഇന്ന് 15000 ശക്തമായി തകർക്കപെട്ടാൽ വിപണി വീണ്ടും ദുർബലമായയെന്ന് വേണം മനസിലാക്കാൻ.

15,100, 15,200,15,270 എന്നിവ  നിഫ്റ്റിയിൽ  ശക്തമായ പ്രതിരോധം സൃഷ്ടിക്കും.

34,000, 34,400 എന്നിവിടെ ബാങ്ക് നിഫ്റ്റിയിലും ശക്തമായ പ്രതിരോധം കാണപ്പെടുന്നു. 34400 തകർക്കപെട്ടാൽ സൂചിക ശക്തമായ മുന്നേറ്റം കാഴ്ചവച്ചേക്കാം. ശ്രദ്ധിക്കുക.

33,700, 33,500, 33,300 എന്നത് ബാങ്ക് നിഫ്റ്റിക്കും  ശക്തമായ സപ്പോർട്ടായി പരിഗണിക്കാം.

15300ൽ  അനേകം കോൾ ബിൾഡ് അപ്പുകൾ ഉള്ളതായി കാണാം. 14700, 14900 എന്നിവിടെയാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണുന്നത്. നിഫ്റ്റി പി.സി.ആർ 1.2 ആയി തന്നെ തുടരുകയാണ്. 15000നേക്കൾ കൂടുതൽ പുട്ട് ഒഐ കാണപ്പെടുന്നത്  14900-ലാണ്. വിപണി 15000ന് താഴെ പോകുമെന്ന സൂചനയാണോ ഇത് ?



വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ (FIIs) 618 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 449 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ അവസാനം ഓഹരികൾ വാങ്ങാൻ ആരംഭിച്ചു. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ  ഓഹരികൾ വാങ്ങാൻ തുടങ്ങിയാൽ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വിൽക്കാൻ ആരംഭിക്കുമെന്നത് മുൻ കാലങ്ങളിൽ നമ്മൾ കണ്ടിട്ടുള്ളതാണ്. ഇന്ന് എന്ത് തന്നെ സംഭവിക്കുമെന്ന് നമുക്ക് കാത്തിരുന്നു കാണാം.

ഇന്നലെ സ്റ്റോക്ക് മാർക്കറ്റ്ഷോയിൽ പറഞ്ഞിരുന്നത് പോലെ തന്നെ നിഫ്റ്റി, ബാങ്ക് നിഫ്റ്റി എന്നീ സൂചികകൾ കഴിഞ്ഞ ദിവസത്തെ ഉയർന്ന, താഴ്ന്ന നിലകൾ മറികടക്കുമൊയെന്ന് ശ്രദ്ധിക്കാവുന്നതാണ്. കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില തകർക്കപെട്ടാൽ പിന്നെ 15000 അടുത്ത സപ്പോർട്ട് ആയി പരിഗണിക്കാം. 15000 കൂടി തകർക്കപെട്ടാൽ വിപണി കൂടുതൽ ദുർബലമായെന്ന് വേണം വിലയിരുത്താൻ. അത് പോലെ തന്നെ കഴിഞ്ഞ ദിവസത്തെ ഉയർന്ന നിലയായ 15140 മറികടന്ന് നിഫ്റ്റി മുന്നേറിയാൽ 15200ൽ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കാം. 

VIX ഇന്ന് വളരെ താഴ്ന്ന നിലയിലാണ് കാണപ്പെടുന്നത്. പൊതുവെ ബുധനാഴ്ച ദിവസങ്ങളിൽ വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമാകുന്നതാണ്. ഇന്ന് ഇത് കുറഞ്ഞതായി കാണപ്പെടുന്നു.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement