പ്രധാനതലക്കെട്ടുകൾ

രണ്ടാം കൊവിഡ് തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാ വിഭാഗത്തിലുമുള്ള വായ്പക്കാർക്കും രണ്ടുവർഷം വരെ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ അനുവദിക്കണമെന്ന് ബാങ്കിംഗ്, നോൺ ബാങ്കിംഗ്, സ്മോൾ ഫിനാൻസ് എന്നിവർ ആ.ബി.ഐയോട് ആവശ്യപ്പെട്ടു.

രാവിലെ 10 മണിയോടെ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് മാദ്ധ്യമങ്ങളെ കാണുമെന്ന് ആർ.ബി.ഐ ട്വീറ്റ് ചെയ്ത് അറിയിച്ചു. 

Maruti Suzuki India:
കൊവിഡ് രണ്ടാം തംരംഗത്തെ തുടർന്നുള്ള ലോക്ക്ഡൗണും നിയന്ത്രണങ്ങളും തുടർന്നാൽ അത് കമ്പനിയുടെ ഉത്പാദനത്തെ ബാധിച്ചേക്കുമെന്ന് മാരുതി സുസുക്കി കരുതുന്നു.

Adani Ports:  മ്യാൻമാർ  തുറമുഖത്തെ  നിക്ഷേപം നിയമലംഘനമല്ലെന്ന്  യുഎസ് കൗൺസിൽ  അഭിപ്രായപെട്ടതായി അദാനി പോർട്ട്സ് പറഞ്ഞു. എന്നാൽ  സൈനിക ഭരണം നടത്തുന്ന രാജ്യത്തിനെതിരായ ഉപരോധം ലംഘിച്ചാണ് നിക്ഷേപം നടത്തിയതെന്ന് യുഎസ് ഭരണകൂടം അഭിപ്രായപ്പെട്ടാൽ പദ്ധതി ഉപേക്ഷിക്കുമെന്നും അദാനി പോർട്ട്സ് വ്യക്തമാക്കി.

ആഭ്യന്തര സ്റ്റീൽ നിർമാതാക്കൾ ഹോട്ട് റോൾഡ് കോയിലിന്റെയും  കോൾഡ് റോൾഡ് കോയിലിന്റെയും വില ടണ്ണിന് 4000, 4500 രൂപ വീതം  ഉയർത്തി.

Reliance Jio, Bharti Airtel, Vodafone Idea, MTNL എന്നീ സ്ഥാപനങ്ങൾക്ക് 5ജി ക്കുള്ള പരീക്ഷണങ്ങൾ നടത്താൻ ടെലികോം വകുപ്പ് അനുമതി നൽകി. എന്നാൽ കമ്പനികൾ ഒന്നും തന്നെ ചെെനീസ് സാങ്കേതിക വിദ്യ ഉപയോഗിക്കാൻ പാടില്ലെന്നും നിർദേശം.

RBL Bank: മാർച്ച്  പാദത്തിൽ ബാങ്കിന്റെ അറ്റാദായം 34 ശതമാനം ഇടിഞ്ഞ് 75 കോടി രൂപയായി. പോയവർഷം ഇത് 114 കോടി രൂപയായിരുന്നു.

L&T Infotech:
മാർച്ച് പാദത്തിൽ കമ്പിയുടെ അറ്റാദായം 27.6 ശതമാനം വർദ്ധിച്ച് 545.7 കോടി രൂപയായി.

ഇന്നത്തെ പ്രധാന ക്യു 4 ഫലങ്ങൾ
:

  • Adani Green Energy
  • Tata Steel
  • SRF
  • Adani Enterprises
  • Gillette India
  • Deepak Nitrite
  • Oracle Financial
  • Blue Dart Express
  • Ceat

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യപ്പ് അപ്പിൽ 14700ന് മുകളിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് താഴേക്ക് കൂപ്പുകുത്തി. ഏറെ നേരം 14650- 14700 എന്ന നിലയിൽ അസ്ഥിരമായി നിന്ന വിപണി ഒരു മണിയോടെ വീണ്ടും താഴേക്ക് വീണു. തുടർന്ന് 14500ന് താഴെയായി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.



ഗ്യാപ്പ് അപ്പിൽ  തുറന്ന ബാങ്ക് നിഫ്റ്റി  നിഫ്റ്റിയേക്കാൾ ഏറെ ബുള്ളിഷായി കാണപ്പെട്ടു. 33000 നിരവധി തവണ പരീക്ഷിക്കപെട്ടെങ്കിലും പിന്നീട് വിപണി ഇടിഞ്ഞപ്പോൾ
സൂചിക 32270 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി പി.എസ്.യു ബാങ്ക്സ് ഒഴികെ മറ്റെല്ലാ മേഖലാ സൂചികകളും ഇന്നലെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. പി.എസ്.യു ബാങ്ക്സ് 2 ശതമാനത്തിന് മുകളിലാണ് ഇന്നലെ നേട്ടം കെെവരിച്ചത്.

യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ്  വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് വിപണിയും  നഷ്ടത്തിലാണുള്ളത്. DOW JONES  0.06 ശതമാനവും  NASDAQ 1.88 ശതമാനവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

ഏഷ്യൻ വിപണികൾ ഏറെയും  കയറിയിറങ്ങി മിക്സിഡായാണ് കാണപ്പെടുന്നത്. SGX NIFTY 14,585 -ലാണ്  വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ്  ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു. 

എസ്.ജി.എക്സ് നിഫ്റ്റി ഇന്നലെ 14000ന് താഴെവരെ പോയിരുന്നു. വിപണിയുടെ ദുബലതയേ ഇന്നത്തെ ഗ്യാപ്പ് അപ്പിന് മറികടക്കാനാകുമോ എന്നതാണ് പ്രധാന ചോദ്യം.

ആർബിഐ ഗവർണറുടെ പ്രസംഗത്തിലേക്കാകും ഇന്ന് ഇന്ത്യൻ വിപണി ഉറ്റുനോക്കുക. 3 മാസത്തേക്ക് കൂടി മോറട്ടോറിയം നീട്ടണമെന്ന് ആവശ്യപെട്ടതിനാൽ ബാങ്കുകളിൽ ശ്രദ്ധകേന്ദ്രീകരിക്കുക.

14,700, 14,750, 14870-14900, 15000 എന്നിവിടെ നിഫ്റ്റിയിൽ ശക്തമായ പ്രതിരോധം കാണപ്പെടുന്നു. 14700 ഇന്നലെ അനേകം തവണ പരീക്ഷിക്കപെട്ടെങ്കിലും ഇത് തകർക്കപെട്ടില്ല.

33,000 , 33,500 എന്നിവിടെ ബാങ്ക് നിഫ്റ്റിയിലും  ശക്തമായ പ്രതിരോധം കാണപ്പെടുന്നു. 33000 ഇന്നലെ അനേകം തവണ പരീക്ഷിക്കപെട്ടിരുന്നു.

14,500, 14,500, 14,450, 14,350  എന്നിവിടെ  നിഫ്റ്റിക്ക്   ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. ഇതിന് താഴെ 14150 മറ്റൊരു സപ്പോർട്ടാണ്.

32000 , 31,500  എന്നത് ബാങ്ക് നിഫ്റ്റിക്കും  ശക്തമായ സപ്പോർട്ടായി പരിഗണിക്കാം. 32000ന് താഴേക്ക് വീണാൽ സൂചിക ദുർബലമാണെന്ന് കരുതാം.

15000, 15300 എന്നിവിടെ ഏറ്റവും ഉയർന്ന കോൾ ഒഐ കാണാം. 14000, 14500 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണാം.

ഇന്നലെ വളരെ വലിയ കോൾ ബിൽഡ് അപ്പാണ് നിഫ്റ്റിയിൽ ഉണ്ടായിരുന്നത്. ഇത് പി.സി.ആറിനെ 0.6 ലേക്ക് താഴ്ത്തി. ഇതിനാൽ വിപണി  ബെയറിഷാണെന്ന് വേണം മാനസിലാക്കാൻ. 15000 ൽ വളരെ വലിയ ഒഐ ബിൾഡ് അപ്പാണ് കാണപ്പെടുന്നത്. ഇത് ഈ ആഴ്ച വിപണി 15000ന് താഴെ തന്നെ വ്യാപാരം അവസാനിപ്പിക്കുമെന്ന സൂചന നൽകുന്നു. 14700, 14800, 14900 എന്നിവിടെയും കോൾ ഒഐ ഉള്ളതായി കാണാം.

വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ (FIIs) 1772 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 987  കോടി രൂപയുടെ ഓഹരികൾ  വാങ്ങികൂട്ടി.

ആർ.ബി.ഐ ഗവർണറുടെ പ്രസംഗത്തിൽ തന്നെയാണ് ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഇത് ബാങ്കിംഗ് ഓഹരികളെ സ്വാധീനിച്ചേക്കും. അത് മൊത്തം വിപണിയേ കൂടി ബാധിക്കാനും സാധ്യതയുണ്ട്. അത് വരെ വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായേക്കും.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement