പ്രധാനതലക്കെട്ടുകൾ

Reliance Industries: കമ്പനിയുടെ 44ാം വാർഷിക പൊതുയോഗം ഇന്ന് നടക്കും. യോഗത്തിൽ റിലയൻസിന്റെ ഭാവി പദ്ധതികളെ പറ്റി കമ്പനി വെളിപ്പെടുത്തും.

Infosys: നാളെ മുതൽ ഓപ്പൺ മാർക്കറ്റിലൂടെ 9200 കോടി രൂപയുടെ  ഓഹരികൾ കമ്പനി തിരികെ വാങ്ങും. ഓഹരി ഒന്നിന് 1750 രൂപ എന്ന നിരക്കിലാണ് തിരികെ വാങ്ങുക.



Tata Motors: ഗുണ്ടെർ ബട്ട്‌ഷെക്ക് കമ്പനിയുടെ എംഡി, സിഇഒ സ്ഥാനം ജൂൺ 30 ഓടെ ഒഴിയുമെന്ന് ടാറ്റാ മോട്ടോർസ് വ്യക്തമാക്കി. സ്ഥാനം ഒഴിഞ്ഞാലും ഈ സാമ്പത്തിക വർഷം അവസാനം വരെ അദ്ദേഹം കമ്പനിയുടെ കൺസൾട്ടന്റായി തുടരും.

Adani Ports and SEZ: യുഎസ് ഉപരോധം ലംഘിച്ചാൽ കമ്പനി മ്യാൻമർ പദ്ധതി ഉപേക്ഷിക്കുകയും അതിലെ നിക്ഷേപങ്ങൾ പൂർണ്ണമായി എഴുതിത്തള്ളുകയും ചെയ്യും. നിക്ഷേപം കമ്പനിയുടെ മൊത്തം ആസ്തിയുടെ 1.3 ശതമാനമായതിനാൽ ഇത് ബാലൻസ് ഷീറ്റിനെ ബാധിച്ചേക്കില്ല.

Spandana Sphoorty Financial
: എം.എൽ.ഡി വഴി 337.5 കോടി രൂപ സമാഹരിച്ച് മെെക്രോ ഫിനാൻസ് സ്ഥാപനം.

ഇന്നത്തെ പ്രധാന ക്യു 4 ഫലങ്ങൾ:

  • ONGC
  • Ashok Leyland
  • Mishra Dhatu Nigam
  • PTC India
  • Nirlon
  • West Coast Paper Mills

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് ദിവസം മുഴുവൻ താഴേക്ക് വീണു. തുടർന്ന് 15700ന് താഴെയായി സൂചിക വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ഇന്നലെ ഗ്യാപ്പ് അപ്പിൽ തുറന്ന ബാങ്ക് നിഫ്റ്റിയും പിന്നീട് താഴേക്ക് വീണു. 35000 എന്ന പ്രതിരോധം ശക്തമായി തന്നെ നില നിൽക്കുകയാണ്. 34650 എന്ന സപ്പോർട്ട് തകർത്ത് താഴേക്ക് വീണ സൂചിക 34574 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഓട്ടോ സൂചിക  മികച്ച പ്രകടനം കാഴ്ചവച്ചു. Maruti Suzuki  2 ശതമാനം നേട്ടം കെെവരിച്ചു. ഐടി, മെറ്റൽ സൂചികകൾ മോശമായി കാണപ്പെട്ടു.

യൂറോപ്യൻ  വിപണികൾ നേരിയ നഷ്ടത്തിലാണ് അടച്ചത്.
യുഎസ് വിപണി ദിവസം മുഴുവൻ അസ്ഥിരമായി നിൽക്കുകയും അവസാന നിമിഷം നേരിയ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു.



ജൂണിൽ യുഎസ് ഫാക്ടറി പ്രവർത്തനങ്ങൾ റെക്കോർഡ് നില രേഖപ്പെടുത്തി. ശുഭവാർത്ത പുറത്തുവന്നിട്ടും യുഎസ് വിപണി എക്കാലത്തെയും ഉയർന്ന നിലയിൽ അസ്ഥിരമായാണ് നിൽക്കുന്നത്.

ഏഷ്യൻ വിപണികൾ  ഏറെയും നേരിയ  ലാഭത്തിൽ അസ്ഥിരമായാണ് കാണപ്പെടുന്നത്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകളും ലാഭത്തിലാണുള്ളത്.

SGX NIFTY 15,720-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു നേരിയ ഗ്യാപ്പ് അപ്പ്  ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു.



15,650, 15,600 എന്നിവിടായി നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 15,550 – 15,600 എന്ന നിലയിൽ  സൂചികയിൽ ശക്തമായ വാങ്ങാൽ നടക്കുന്നതായി കാണാം. 

15,800, 15,840,15,900 എന്നിവ  ശക്തമായ പ്രതിരോധം സൃഷ്ടിക്കും.

34,650, 35,000 എന്നത്  ബാങ്ക് നിഫ്റ്റിയുടെ സുപ്രധാന  പ്രതിരോധ മേഖലകളാണ്. ഇത് ശ്രദ്ധിക്കാവുന്നതാണ്.

34,400, 33,900 – 34,000 എന്നത് ബാങ്ക് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ടാണ്.

15800, 15900 എന്നിവിടെയാണ് നിഫ്റ്റിയിൽ എറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 15600,15500 എന്നിവിടെ എറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു. നിഫ്റ്റിയുടെ പി.സി.ആർ 0.8 ആണ്. ഇത് വിപണി ബെയറിഷാണെന്ന സൂചന നൽകുന്നു,

35000ലാണ് ബാങ്ക് നിഫ്റ്റിക്ക് ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. ഇത് ശക്തമായ പ്രതിരോധമായി പ്രവർത്തിച്ചേക്കാം.



വിദേശ  നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 3,156 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ  വിപണിയിൽ നിന്നും 1,317 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി. യുബിഎൽ ഓഹരിയിൽ ഒരു ബൾക്ക് ഡീൽ നടന്നിരുന്നു. ഇതാകാം ഒരുപക്ഷേ എഫ്.ഐ.ഐ.എസിന്റെ കണക്ക് വർദ്ധിപ്പിച്ചത്.

മറ്റൊരു രീതിൽ നോക്കിയാൽ കോൾ ഒപ്ഷൻ റെെറ്റേഴ്സിന്റെ ആത്മവിശ്വാസം വളരെ വലുതാണെന്ന് തോന്നാം. കാരണം നിഫ്റ്റിക്ക് 15800ലും ബാങ്ക് നിഫ്റ്റിക്ക് 35000ലുമായി 1 ലക്ഷത്തിലേറെ കോൺട്രാക്ടുകളാണുള്ളത്. വിപണിയുടെ ഇന്നത്തെ നീക്കം പരിമിതമായേക്കുമെന്ന സൂചനയാണ് ഇത് നൽകുന്നത്.

റിലയൻസിന്റെ വാർഷിക പൊതു യോഗം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കാനിരിക്കെ അതിൽ ശ്രദ്ധിക്കേണ്ടതുണ്ട്.



നിഫ്റ്റിയിൽ വളരെ വലിയ സ്വാധീനമുള്ള റിലയൻസിന്റെ ചെറിയ നീക്കം പോലും സൂചികയെ സ്വാധീനിച്ചേക്കാം. മുൻ കാലങ്ങളിലും നമ്മൾ ഇത് കണ്ടിട്ടുണ്ട്.

സുരക്ഷിതരായി വ്യാപാരം നടത്തുന്നതിനായി ഇന്ന് ഊഹകച്ചവടം ചെയ്യാതിരിക്കുക.

വ്യാപാരം ആരംഭിച്ചതിന് ശേഷം വിപണി ഇന്ന് ഉച്ചവരെ അസ്ഥിരമായി കാണപ്പെട്ടേക്കാം.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement