പ്രധാനതലക്കെട്ടുകൾ
Maruti Suzuki India: ചിപ്പ് ക്ഷാമം ഡിസംബറിൽ ഹരിയാന, ഗുജറാത്ത് പ്ലാന്റുകളിലെ വാഹന ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കരുതുന്നതായി കമ്പനി പറഞ്ഞു.
UltraTech Cement: മധ്യപ്രദേശിലെ ബിച്ചാർപൂർ കൽക്കരി ഖനികളിൽ നിന്ന് കൽക്കരി ഖനനം ആരംഭിച്ച് കമ്പനി.
Rail Vikas Nigam: ബിഷ്‌കെക്ക് മുതൽ കരാകെചെൻസ്കോയ് വരെയുള്ള റെയിൽവേ ഇടനാഴി പദ്ധതികളുടെ വികസനത്തിനായി കിർഗിസ് റിപ്പബ്ലിക്കിലെ എക്കണോമിക്ക് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി കമ്പനി ധാരണാപത്രത്തിൽ ഒപ്പുവച്ചു.
NTPC:എൻടിപിസിയുടെ അനുബന്ധ കമ്പനിയായ ഭാരതീയ റെയിൽ ബിജിലി കമ്പനിയുടെ നബിനഗർ തെർമൽ പവർ പ്രോജക്ടിന്റെ 250 മെഗാവാട്ട് ശേഷിയുള്ള യൂണിറ്റ്-4 വാണിജ്യ പ്രവർത്തനം ആരംഭിച്ചു.
Coal India: റെയിൽ ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ കമ്പനി 19,650 കോടി രൂപ നിക്ഷേപിക്കും.
Infosys: നോർവേയിലെ ലെഫ്ഡാൽ മൈൻ ഡാറ്റാസെന്ററിലേക്ക് വാഹനങ്ങളും ഓട്ടോമേറ്റഡ് ഡ്രൈവിംഗ് സാങ്കേതികവിദ്യകളും രൂപകൽപ്പന ചെയ്യാൻ ഉപയോഗിക്കുന്ന ഡൈംലറിന്റെ ഹൈ-പെർഫോമൻസ് കംപ്യൂട്ടിംഗ് വർക്ക് ലോഡ് ഐടി കമ്പനി കൈമാറും.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ നേരിയ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം നടത്തി. ഒമൈക്രോണിനെതിരെ വാക്സിൻ ഫലപ്രദമല്ലെന്ന വാർത്തയെ തുടർന്ന് സൂചിക 300 പോയിന്റുകൾ താഴേക്ക് വീണു. ശേഷം 200 പോയിന്റുകളുടെ വീണ്ടെടുക്കൽ നടത്തിയ സൂചിക അവസാന നിമിഷം വീണ്ടും താഴേക്ക് വീണു. തുടർന്ന് 70 പോയിന്റുകൾക്ക് താഴെയായി 16983 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി 36025 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിലേക്ക് കയറിയെങ്കിലും വിൽപ്പനയെ തുടർന്ന് സൂചിക 1000 പോയിന്റുകൾ താഴേക്ക് വീണ് അവിടെ അസ്ഥിരമായി നിന്നു. അവസാന നിമിഷം വീണ്ടും താഴേക്ക് വീണ സൂചിക 281 പോയിന്റുകൾ/ 0.78 ശതമാനം താഴെയായി 35695 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി(+0.5%) നേട്ടം കെെവരിച്ചപ്പോൾ, നിഫ്റ്റി മെറ്റൽ (-1.9%) നഷ്ടത്തിൽ അടച്ചു.
യുഎസ് വിപണികൾ ഇന്നലെ രണ്ട് ശതമാനം ഇടിവ് രേഖപ്പെടുത്തി. തിരികെ കയറാൻ ശ്രമം നടത്തിയെങ്കിലും യൂറോപ്യൻ വിപണികളും നഷ്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. CAC 40 ഫ്യൂച്ചേഴ്സ് ഒഴികെ എല്ലാ യുഎസ്, യൂറോപ്യൻ ഫ്യൂച്ചേഴ്സും ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 17,137-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
16,915, 16,880, 16,850, 16,780, 16,700 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,000, 17,100, 17,160, 17,200, 17,250, 17,325 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 35,500, 35,300, 35,000, 34,900 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 36,350, 36,500, 36,650, 36,800, 37,000 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
17,500, 17600 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 17000, 16500 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 37000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 36000, 35000 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
വിക്സ് ഉയർന്ന് 21.17 ആയി.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 5,445 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 5,350 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
ഇന്നലെ വിപണി മികച്ച മുന്നേറ്റം നടത്തിയെങ്കിലും പുതിയ കൊവിഡ് വെെറസിനെ പ്രതിരോധിക്കാൻ വാക്സിനുകൾക്ക് പൂർണമായും സാധിച്ചേക്കില്ലെന്ന മോഡേണ സിഇഒയുടെ വെളിപ്പെടുത്തലിനെ തുടർന്ന് നിഫ്റ്റി 300 പോയിന്റുകൾ താഴേക്ക് വീണു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്നലെയും ഇന്ത്യൻ വിപണിയിൽ വിൽപ്പന നടത്തി. കൊവിഡ് വാർത്ത ഓഹരികൾ വിറ്റഴിക്കാനുള്ള സുവർണ്ണ അവസരമായി അവർ ഉപയോഗപ്പെടുത്തിയെന്ന് പറയാം.
അതേസമയം എഫ്.ഐഐഐസ് വിറ്റഴിച്ചതിന് സമാനമായി തന്നെ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങികൂട്ടിയതായി കാണാം. ഇവർക്കിടയിലെ ഇൻട്രാഡേ ചാഞ്ചാട്ടത്തിൽ റീട്ടെയിലേഴ്സ് കുടുങ്ങിപ്പോയിട്ടുണ്ടാകാം. വിക്സ് വീണ്ടും വർദ്ധിച്ചിട്ടുണ്ട്.
രണ്ടാം പാദത്തിൽ പ്രതിവർഷം 8.4 ശതമാനം രേഖപ്പെടുത്തി കൊണ്ട് പുറത്തുവന്ന ജിഡിപി കണക്കുകൾ മികച്ചതാണ്. എന്നാൽ എഫ്.ഐഐഎസ് വിൽപ്പന തുടരുന്നതിനാൽ വിപണിയെ ഇത് സഹായിച്ചേക്കില്ല. ഡി.ഐഐഎസ് ഓഹരികൾ വാങ്ങി കൂട്ടി വിപണിയെ സഹായിച്ചാലും എഫ്.ഐഐഎസ് ഓഹരികൾ തുടർച്ചയായി വിറ്റഴിക്കുന്നിടത്തോളം കാലം വിപണി ശക്തമായ മുന്നേറ്റം നടത്തിയേക്കില്ല.
കഴിഞ്ഞ ദിവസം ആദ്യ പകുതിയിൽ ക്യാൻഡിലുകൾ റിവേഴ്സൽ സൂചന നൽകിയെങ്കിലും അപ്രതീക്ഷിതമായി താഴേക്ക് വീണ് കൊണ്ട് വിപണി ബെയറിഷാണെന്ന് കാട്ടിതന്നു. കഴിഞ്ഞ ദിവസത്തെ ഉയർന്ന നില മറികടക്കുക എന്നത് നിഫ്റ്റിയെ സംബന്ധിച്ചിടത്തോളം കഠിനകരമായേക്കും. 16780ൽ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.
വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായതിനാൽ തന്നെ സുരക്ഷിതമായ തരത്തിൽ പോസിഷനുകൾ എടുക്കുക. ആഴ്ചയിലെ താഴ്ന്ന നിലയായ 16780 ഉം, മുകളിലേക്ക് 17325 ഉം വരും ദിവസങ്ങളിൽ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

