പ്രധാനതലക്കെട്ടുകൾ


RBI Monetary Policy Committee,
തീരുമാനം ഇന്ന് പ്രഖ്യാപിക്കും. റെപ്പോ നിരക്കിൽ മാറ്റം വരുത്താൻ സാധ്യതയില്ല.

Britannia Industries:
കടപത്രവിതരണത്തിലൂടെ 698.51 കോടി രൂപ സമാഹരിക്കാനുള്ള നിർദ്ദേശത്തിന് കമ്പനി ബോർഡ് യോഗം അംഗീകാരം നൽകി.

Nokia, HFCL എന്നീ കമ്പനികൾ 12,195 കോടി രൂപയുടെ ടെലികോം പി‌എൽ‌ഐ പദ്ധതിയുടെ ഭാഗമാകും.

കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് മെയ് മാസാം ആഭ്യന്തര വിമാന ഗതാഗതം 19.20 ലക്ഷം യാത്രക്കാരിലേക്ക് ചുരുങ്ങി. ഏപ്രിലിൽ ഇത്  57.3 ലക്ഷമായിരുന്നു. മുൻ മാസത്തെ അപേക്ഷിച്ച് 65 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

Tata Motors: കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ടിഎംഎൽ ഹോൾഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡ് സുരക്ഷിതമല്ലാത്ത നോട്ടുകളായി 425 മില്യൺ ഡോളർ സ്വരൂപിച്ചു.

Mahindra & Mahindra: ഇന്ത്യൻ നേവി, കോസ്റ്റ് ഗാർഡ് എന്നിവയ്ക്കായി മഹീന്ദ്ര ടെലിഫോണിക്സ് ഇന്റഗ്രേറ്റഡ് സിസ്റ്റംസ് 11 എയർപോർട്ട് നിരീക്ഷണ റഡാറുകളും മോണോപൾസ് സെക്കൻഡറി നിരീക്ഷണ റഡാറുകൾക്കുമായുള്ള  323.47 കോടി രൂപയുടെ കരാറിൽ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു.

ഇന്നത്തെ പ്രധാന ക്യു 4 ഫലങ്ങൾ:

  • Punjab National Bank
  • Bharat Forge
  • Bank of India
  • Jubilant Pharmova
  • MOIL
  • Varroc Engineerings
  • IOL Chemicals and Pharmaceuticals
  • NIIT
  • Jammu Kashmir Bank

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഏറെ നേരം അസ്ഥിരമായി നിന്നു. അവസാന നിമിഷം ശക്തി പ്രാപിച്ച സൂചിക 15700 പരീക്ഷിക്കുകയും അതിന് താഴെയായി വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക്  നിഫ്റ്റി
ഇന്നലെ നിഫ്റ്റിയുടെ മുന്നേറ്റത്തെ കാര്യമായി സഹായിച്ചു. KOTAKBANK, HDFCBANK, SBIN എന്നീ ഓഹരികളാണ് സൂചികയ്ക്ക് ശക്തി പകർന്നത്. തുടർന്ന് 0.78 ശതമാനം  നേട്ടത്തിൽ 35649 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

RELIANCE 2200 നിലനിർത്തി. നിഫ്റ്റി റിയൽറ്റി പ്രതീക്ഷിച്ച പ്രകടനം കാഴ്ചവച്ചില്ല.

യൂറോപ്യൻ  വിപണികൾ  നഷ്ടത്തിലാണ് അടയ്ക്കപെട്ടത്. യുഎസ് വിപണിയും നെഗറ്റീവായാണ് വ്യാപാരം അവസാനിപ്പിച്ചത്. NASDAQ ഒരു ശതമാനത്തിൽ താഴെ നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഏറെയും താഴെയാണ് കാണപ്പെടുന്നത്. യൂറോപ്യൻ, യുഎസ് ഫ്യൂച്ചറുകൾ നഷ്ടത്തിൽ ഫ്ലാറ്റായിട്ടാണുള്ളത്. SGX NIFTY 15,694 -ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ്  ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു. 

15,600, 15,550, 15,500 എന്നിവിടായി  നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.

15,700 എന്ന നിഫ്റ്റിയുടെ പ്രതിരോധം ഇന്ന് തകർക്കപ്പെടുമോ എന്ന് നമുക്ക് നോക്കാം.

36,000 എന്നത്  ബാങ്ക് നിഫ്റ്റിയുടെ അടുത്ത സുപ്രധാന  പ്രതിരോധ മേഖലയാണ്.

35,000ൽ  ബാങ്ക് നിഫ്റ്റിക്ക്   ശക്തമായ സപ്പോർട്ട് ഉണ്ട്. ദിവസങ്ങളായി സൂചിക ഇതിന് മുകളിൽ തന്നെയാണ് നിലകൊള്ളുന്നത്.

INDIA VIX  15ലേക്ക് താഴ്ന്നു. ഇത് 2020 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണ്. ഇത് വിപണിയുടെ സ്ഥിരതയെ സൂചിപ്പിക്കുന്നു.

HDFCBANK, KOTAKBANK എന്നിവ 1520ലും 1820ലും ശ്രദ്ധിക്കുക.

ബാങ്കിംഗ് ഓഹരികൾ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു കൊണ്ട് വിപണി കീഴടക്കാൻ ഒരുങ്ങുകയാണെന്ന് തോന്നുന്നു.

വിദേശ  നിക്ഷേപ സ്ഥാപനങ്ങൾ (FIIs)  1079 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 278 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

ആഗോള വിപണി ദുർബലമായി നിന്നിട്ട് പോലും ഇന്ത്യൻ വിപണി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശക്തമായ മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. ഇതിൽ നിന്നും ഇന്ത്യൻ വിപണി വീണ്ടും ശക്തി പ്രാപിച്ചുവെന്ന് മനസിലാക്കാം. വിപണിയുടെ മുന്നേറ്റം തുടരുമോ അതോ തിരുത്തലിന് കീഴടങ്ങുമോ എന്ന് കണ്ട് തന്നെ അറിയാം.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement