പ്രധാനതലക്കെട്ടുകൾ
PNC Infratech: യുപിയിലെ ഹെെവേ പ്രോജക്ടിനായുള്ള സ്ഥാമ്പത്തിക കരാറുകൾ മുഴുവൻ ഒപ്പുവച്ചതായി കമ്പനിയുടെ സഹസ്ഥാപനം അറിയിച്ചു. 1530 കോടി രൂപ വരുന്ന പദ്ധതിയുടെ കാലവധി 730 ദിവസമാണ്.
3 കോടിയിലേറെ ആക്റ്റീവ് ഡീമാറ്റ് അക്കൗണ്ടുകൾ തുറക്കുന്ന ആദ്യ ഡിപോസിറ്ററിയായി CDSL മാറി.
Power Grid: Jaypee POWERGRID-ൽ നിന്നും 74 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നതിന് കമ്പനി അംഗീകാരം നൽകി.
Vodafone Idea: ഡിസംബറിലെ മൂന്നാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 1 ശതമാനം ഉയർന്ന് 10,894.1 കോടി രൂപയായി. അതേസമയം അറ്റനഷ്ടം 4532.1 കോടി രൂപയായി. പോയവർഷം ഇത് 7218.5 കോടി രൂപയായിരുന്നു.
Amara Raja Batteries: ഡിസംബറിലെ മൂന്നാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 12 ശതമാനം ഉയർന്ന് 1960.4 കോടി രൂപയായി. അറ്റാദായം 18 ശതമാനം ഉയർന്ന് 193.7 കോടി രൂപയായി. ഇടക്കാലത്ത് ബാറ്ററികളുടെ ലഭ്യത കുറവ് മേഖലയിൽ അനുഭവപെട്ടിരുന്നു. ഇത് വിലവർദ്ധനവിന് കാരണമായിരുന്നു.
Delta Corp: മൂന്നാം പാദത്തിൽ കമ്പനിയുടെ വരുമാനം 41 ശതമാനം കുറഞ്ഞ് 120.82 കോടി രൂപയായി. അറ്റാദായം 98 ശതമാനം കുറഞ്ഞ് 1.28 കോടി രൂപയായി.
Tata Steel: സ്റ്റീലിന്റെ ആവശ്യഗത വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ശേഷി 40 മില്ല്യൺ ടണ്ണായി ഉയർത്താനൊരുങ്ങി കമ്പനി. കടം 18000 കോടി രൂപയായി കുറച്ച കമ്പനി വിപുലീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
Indiabulls Housing Finance: മൂന്നാം പാദത്തിൽ കമ്പനിയുടെ
അറ്റ പലിശ വരുമാനം 39 ശതമാനം കുറഞ്ഞ് 807.21 കോടി രൂപയായി. അറ്റാദായം 40 ശതമാനം കുറഞ്ഞ് 329.32 കോടി രൂപയായി. 5000 കോടി രൂപ നിക്ഷേപകരിൽ നിന്നും സമാഹരിക്കാൻ കമ്പനി പദ്ധതിയിടുന്നു.
Sterling and Wilson Solar: ഈജിപ്തിൽ 930 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചതായി കമ്പനി അറിയിച്ചു.
Cochin Shipyard: മൂന്നാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 16 ശതമാനം ഇടിഞ്ഞ് 748.7 കോടി രൂപയായി. അറ്റാദായം 32 ശതമാനം ഉയർന്ന് 223.7 കോടി രൂപയായി.
Info Edge: മൂന്നാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 17 ശതമാനം ഇടിഞ്ഞ് 277 കോടി രൂപയായി. അറ്റാദായം 679 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 621 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. എന്നാൽ മുൻ പാദത്തെ അപേക്ഷിച്ച് വരുമാനം 20 ശതമാനം കുറഞ്ഞതായി കാണാം.
Glenmark Pharmaceuticals: മൂന്നാം പാദത്തിൽ കമ്പനിയുടെ
പ്രതിവർഷ ഏകീകൃത അറ്റാദായം 30.04 ശതമാനം ഉയർന്ന് 248.17 കോടി രൂപയായി.
ഇന്നത്തെ വിപണി സാധ്യത
കഴിഞ്ഞ ആഴ്ചമുഴുവനും നിഫ്റ്റി അസ്ഥിരമായി തന്നെ തുടരുകയായിരുന്നു. 10 പോയിന്റുകൾ മാത്രം താഴെയാണ് സൂചിക കഴിഞ്ഞ ദിവസം അടയ്ക്കപെട്ടത്. മിക്ക കമ്പനികളുടെയും മൂന്നാം പാദ ഫലങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ നിഫ്റ്റി അതിനോട് പ്രതികരിക്കാൻ സമയമായി എന്ന് വേണം മനസിലാക്കാൻ. വെള്ളിയാഴ്ചത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ബുള്ളിഷായി കാണപെട്ട ബാങ്ക് നിഫ്റ്റി വെള്ളിയാഴ്ച മേഖലകളിലെ ടോപ്പ് ഗേയിനേഴ്സ് പട്ടികയിൽ ഇടംനേടിയിരുന്നു. 1 ശതമാനം മാത്രം നീങ്ങിയ സൂചിക എക്കാലത്തേയും ഉയർന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
യുഎസ് വിപണി ഫ്ലാറ്റായിട്ടാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ യുഎസ് ഫ്യൂച്ചേഴസ് പച്ച നിറത്തിലാണ് വ്യാപാരം നടത്തുന്നത്. ലൂണാർ അവധിയായതിനാൽ മിക്ക ഏഷ്യൻ വിപണികളും തുറന്നിട്ടില്ല. അതസമയം ജപ്പാൻ സൂചികകൾ എല്ലാം തന്നെ എക്കാലത്തേയും ഉയർന്ന നിലയിലാണുള്ളത്. ജപ്പാന്റെ ജി.ഡി.പി 12.4 ശതമാനം വളർച്ച കെെവരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
SGX NIFTY 15,240-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
എക്കാലത്തേയും ഉയർന്ന നിലയായ 15,260, 15,300 എന്നിവിടങ്ങളിൽ നിഫ്റ്റി ശക്തമായ പ്രതിരോധം (resistance) നേരിടും. 15,080, 15,000
എന്നത് ശക്തമായ ഒരു സപ്പോർട്ടായും കാണപ്പെടും.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 37 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്ന് 598 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ഇത് ഒരു ശുഭസൂചനയായി കാണാനാകില്ല.
കൂടുതൽ പണം ഇന്ത്യൻ വിപണിയിലേക്ക് ഒഴുകുന്നത് ഈ ആഴ്ച കാണാനായേക്കും. ഭ്രാന്തമായ ചാഞ്ചാട്ടവും അസ്ഥിരതയും സൂചികയിൽ അനുഭവപെട്ടേക്കാം. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പ്രിയപെട്ട ഓഹരികളായ HDFC, HDFC Bank, Reliance, Airtel എന്നിവ നിങ്ങളുടെ വാച്ച് ലിസ്റ്റിന്റെ ഭാഗമാക്കുക.
15300-ൽ നിരവധി ഓപ്പഷൻ റെെറ്റിംഗ് ഉളളതായി കാണാം. അതിനാൽ തന്നെ ഈ നിലമറികടക്കാൻ സൂചിക ഏറെ പ്രയാസപെട്ടേക്കാം. എന്നാൽ ഇത് തകർക്കപെട്ടാൽ 15400 ഈ ആഴ്ചതന്നെ സൂചിക കെെവരിച്ചേക്കും.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ് ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം

