ന്യൂസ് ഷോട്ടുകൾ

ജൂലൈയിൽ 35 ലക്ഷത്തിലധികം വരിക്കാരെ ഉൾപ്പെടുത്തി ഇന്ത്യയിൽ 40 കോടി ഉപഭോക്താക്കളെ മറികടക്കുന്ന ആദ്യ മൊബൈൽ സേവന ദാതാക്കളായി റിലയൻസ് ജിയോ മാറി. 2020 ജൂലൈയിൽ റിലയൻസ് ജിയോ 35 ലക്ഷം വരിക്കാരെ ചേർത്തു. വോഡഫോൺ ഐഡിയയ്ക്ക് 37 ലക്ഷം ഉപയോക്താക്കളെ നഷ്ടപ്പെട്ടപ്പോൾ ഭാരതി എയർടെൽ 32.6 ലക്ഷം ഉപയോക്താക്കളെ ചേർത്തു.

ലോൺ മോറട്ടോറിയം കേസിന്റെ വിധി ഇന്ന് സുപ്രീം കോടതിയി പ്രഖ്യാപിക്കും എന്ന് പ്രതീക്ഷിക്കുന്നു.

14000 കോടി രൂപയുടെ മൂലധന സമാഹരണത്തിന്റെ ഭാഗം ആയി ടയർ 2 ബോണ്ടുകളായി (Tier 2 Bonds) 1500 കോടി രൂപ സമാഹരിക്കാൻ പഞ്ചാബ് നാഷണൽ ബാങ്ക് പദ്ധതിയിട്ടു.

ജെ‌എസ്‌ഡബ്ല്യു സ്റ്റീൽ ഓഫ്‌ഷോർ ബോണ്ടിലൂടെ 3500 കോടി രൂപ സമാഹരിച്ചു.

SRF തിങ്കളാഴ്ച ക്യുഐപി(QIP) ആരംഭിച്ചു. ഒരു ഓഹരിക്ക് 4,168.7 രൂപയുടെ ഫ്ലോർ വില ആണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് തിങ്കളാഴ്ചയിലെ ക്ലോസിംഗ് വിലയ്ക്ക് 4.58% കിഴിവാണ്.

യുഎസ് ആസ്ഥാനമായുള്ള പ്രൊഡക്ട് ഡിസൈൻ ആന്റ് ഡവലപ്മെന്റ് കമ്പനിയായ കാലിഡോസ്കോപ്പ് ഇന്നൊവേഷന്റെ ഏറ്റെടുക്കൽ (Acquisition) ഇൻഫോസിസ് പൂർത്തിയാക്കി.

35,000 കോടി രൂപയുടെ എഞ്ചിൻ ഓയിൽ മാർക്കറ്റിന്റെ 11-12 ശതമാനം നിയന്ത്രിക്കുന്ന ഭാരത് പെട്രോളിയം (ബിപിസിഎൽ) മാർച്ച് മാസത്തോടെ വിപണി വിഹിതം 13-14 ശതമാനമായി ഉയർത്താൻ ലക്ഷ്യമിട്ടിട്ടുണ്ട്.

തമിഴ്‌നാട്ടിലെ നിക്ഷേപം 550 കോടി രൂപയായി ഉയർത്തുമെന്ന് ബ്രിട്ടാനിയ പ്രഖ്യാപിച്ചു.

വ്യാവസായിക, ഓട്ടോമോട്ടീവ് വിതരണക്കാരായ Schaeffler India എഞ്ചിൻ, ഹൈഡ്രോളിക് ഓയിൽ, കൂളന്റുകൾ, ഗ്രീസ് എന്നിവയുൾപ്പെടെയുള്ള ലൂബ്രിക്കന്റ് ശ്രേണി ട്രൂപവർ എന്ന പേരിൽ പുറത്തിറക്കി.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം) അതിന്റെ ത്രീ-വീലർ ബ്രാൻഡായ ആൽഫയുടെ BS-6 കംപ്ലയിന്റ് വേരിയന്റുകൾ പുറത്തിറക്കി. 2.67 ലക്ഷം രൂപ വരെ (എക്സ്ഷോറൂം മുംബൈ) ആണ് വില.

പാക്കേജിംഗ് സേവന ദാതാവായ Essel Propackനു അതിന്റെ പേര് ഇപി‌എൽ എന്ന് മാറ്റുന്നതിനുള്ള നിയന്ത്രണ അനുമതി ലഭിച്ചു.

ഇന്നത്തെ ചില പ്രധാന Q2 ഫല പ്രഖ്യാപനങ്ങൾ:
വിപ്രോ
കർണാടക ബാങ്ക്
ടാറ്റ സ്റ്റീൽ ലോംഗ് പ്രോഡക്ടസ്
രുദ്ര ഗ്ലോബൽ ഇൻഫ്രാ പ്രോഡക്ടസ്

ഇന്ന് എന്താണ് പ്രതീക്ഷിക്കുന്നത്?

ഇന്നലെ നിഫ്റ്റി 12,000 കടക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു, പ്രോഫിറ്റ് ബുക്കിംഗ് കാരണം പിന്നീട് ഇടിയുന്നത് ആണ് കാണാൻ കഴിഞ്ഞത്. നിഫ്റ്റി എന്തായാലും 12,000 ൽ ശക്തമായ റെസിസ്റ്റൻസ് ഉറപ്പിച്ചു. ഇന്നലത്തെ വിപണിയുടെയും സ്റ്റോക്ക് ചലനങ്ങളുടെയും വിശദമായ വിശകലനത്തിനായി ഇവിടെ ക്ലിക്കുചെയ്യുക.

ബാങ്ക് നിഫ്റ്റി 24,000 കടന്ന് അതിനു മുകളിൽ നിലനിൽക്കാൻ ശ്രമിക്കും.

മുംബൈയിലെ വൈദ്യുതി മുടക്കം, ധനമന്ത്രിയുടെ നിരാശാജനകമായ പത്രസമ്മേളനം എന്നിവ കാരണം പ്രാദേശിക സൂചനകൾ ഇന്നലെ മികച്ചതായിരുന്നില്ലെങ്കിലും, വിപണികൾ മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു. ഇത് വിപണിയിലെ കരുത്തിനെ സൂചിപ്പിക്കുന്നു.

കഴിഞ്ഞ 2 ആഴ്ചയായി നിഫ്ടിയിൽ തുടർച്ചയായ വർദ്ധനവ് ഉണ്ടായിരിക്കുന്നതിനാൽ, പ്രോഫിറ്റ് ബുക്കിംഗ്, ഇന്നലെ സംഭവിച്ചതുപോലെ, വീണ്ടും തുടരാം. അതിനാൽ അത് ശ്രദ്ധിക്കേണ്ട ഒന്നാണ്.

11,800 ഇപ്പോൾ ഒരു പിന്തുണയായി പ്രവർത്തിക്കും. അതിനാൽ, വിപണി താഴേക്ക് നീങ്ങുകയും 11,800 തകർക്കപ്പെടുകയും ചെയ്താൽ, നിഫ്റ്റിയിൽ ഒരു തിരുത്തൽ നമ്മൾ കണ്ടേക്കാം. ഇന്ന് നിഫ്റ്റി 12,000 മറികടന്ന് അതിന് മുകളിൽ നിൽക്കുകയാണെങ്കിൽ, നമുക്ക് പുതിയ ഉയരങ്ങൾ കാണാൻ കഴിയും.

യുഎസ് മാർക്കറ്റുകൾ ഉയർന്ന നിലയിൽ ക്ലോസ് ചെയ്തു. ഏഷ്യൻ വിപണികൾ കൂടുതലും ഇടിഞ്ഞു. എസ്‌ജി‌എക്സ് നിഫ്റ്റി 11,929 എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്, ഇത് 38 പോയിൻറ് കുറവാണ്, ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് അല്ലെങ്കിൽ ഗ്യാപ് ഡൗൺ ഓപ്പണിംഗ് സൂചിപ്പിക്കുന്നു.

നിഫ്റ്റി ഇന്ന് 11,850 നും 12,050 നും ഇടയിൽ വ്യാപാരം നടത്തും. 11,900, 11,860 എന്നിടത്ത് സപ്പോർട്ട് ഉണ്ട്. 11,950, 12,000 എന്നിടത്ത് റെസിസ്റ്റൻസ് ഉണ്ട്.

ഏറ്റവും ഉയർന്ന കോൾ ഓപ്പൺ ഇന്ററസ്റ്റ് 12,500ലും, തുടർന്ന് 12,000ലും. ഏറ്റവും ഉയർന്ന പുട്ട് ഓപ്പൺ ഇന്ററസ്റ്റ് 11,000ലും, തുടർന്ന് 11,500ലും.

615.17 കോടി രൂപയുടെ ഓഹരികളാണ് വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐ) വാങ്ങിയത്. ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) നെറ്റ് 1,028.77 കോടി രൂപയുടെ ഓഹരികൾ വിറ്റു.

ഐടി, ഫാർമ, ബാങ്ക് ഓഹരികളിൽ ഇന്നും ശ്രദ്ധ കേന്ദ്രീകരിക്കാം.

ഇന്ന് വീണ്ടും നിഫ്റ്റിയും 12,000 ഉം തമ്മിലുള്ള യുദ്ധം കാണാം. ദിവസത്തിന് എല്ലാ വിധ ആശംസകളും!

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement