പ്രധാനതലക്കെട്ടുകൾ
Tatva Chintan Pharma Chem: വിജയകരമായി ഐപിഒ പൂർത്തിയാക്കിയ ശേഷം കമ്പനി ഇന്ന് വിപണിയിൽ ലിസ്റ്റ് ചെയ്യും. 500 കോടി രൂപ സമാഹരിക്കാൻ കമ്പനി നടത്തിയ ഐപിഒ 180 തവണ സബ്സ്ക്രബ് ചെയ്യപ്പെട്ടിരുന്നു. 1,073-1,083 രൂപ പ്രെെസ് ബാൻഡിലാണ് ഓഹരി വിതരണം ചെയ്തിരുന്നത്.
Maruti Suzuki: ജുണിലെ ഒന്നാം പാദത്തിൽ മാരുതി സുസുക്കിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 475 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 268 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.
Ashok Leyland: ഇലക്ട്രിക് വാഹന നിർമാണത്തിനായി യുകെ ആസ്ഥാനമായുള്ള സ്വിച്ച് മൊബിലിറ്റിയിലൂടെ 200 മില്യൺ ഡോളർ നിക്ഷേപിക്കാൻ ഒരുങ്ങി കമ്പനി.
Sonata Software: യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി കമ്പനി എൻകോർ സോഫ്റ്റ്വെയർ സർവീസസ് സോനാറ്റ ഏറ്റെടുക്കും.
Yes Bank, Indiabulls Housing Finance: ഭവന വായ്പ നൽകുന്നതിനായി ഇന്ത്യബുൾ ഹൗസിംഗ് ഫിനാൻസ് യെസ് ബാങ്കുമായി സഹ-വായ്പ കരാറിൽ ഒപ്പുവച്ചു.
Happiest Minds Technologies: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 29 ശതമാനം ഇടിഞ്ഞ് 35.73 കോടി രൂപയായി.
ഇന്നത്തെ പ്രധാന ക്യു 1 ഫലങ്ങൾ
- Tech Mahindra
- Indus Towers
- Colgate-Palmolive
- Container Corporation of India
- Laurus Labs
- TVS Motors Company
- Deepak Nitrite
- Oberoi Realty
- Union Bank of India
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ നേരിയ ഗ്യാപ്പ് അപ്പിൽ തുറന്ന നിഫ്റ്റി നാടകീയ നീക്കങ്ങൾ കാഴ്ചവച്ചു. 250 പോയിന്റുകൾ താഴേക്ക് വീണ സൂചിക 15500ലേക്ക് എത്തപ്പെട്ടു. ഇവിടെ നിന്നും തിരികെ കയറിയ സൂചിക 200 പോയിന്റുകളുടെ നേട്ടം കെെവരിച്ച് 15700ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
34400 എന്ന സപ്പോർട്ട് നഷ്ട്ടപ്പെട്ട് താഴേക്ക് വീണ ബാങ്ക് നിഫ്റ്റിയും പിന്നീട് തിരികെ കയറി 34500ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു.
ഏറെയും മേഖലകൾ ഇന്നലെ നഷ്ടത്തിലാണടച്ചത്. മെറ്റൽ ഓഹരികൾ ഇന്നലെ മികച്ച പ്രകടനം കാഴ്ചവച്ചു.
യൂറോപ്യൻ വിപണികൾ നേട്ടം കെെവരിച്ച് ലാഭത്തിൽ അടച്ചു. ഫെഡ് പ്രഖ്യാപനത്തിന് പിന്നാലെ യുഎസ് വിപണിയും ഫ്ലാറ്റായി അടച്ചു. NASDAQ സൂചിക മുകളിലേക്ക് കയറിയെങ്കിലും പിന്നീട് താഴേക്ക് വീണു.
ചെെനീസ് വിപണി ശക്തമായ വീണ്ടെടുക്കൽ നടത്തുന്നതായി കാണാം. മറ്റു ഏഷ്യൻ വിപണികളും ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകൾ ഫ്ലാറ്റായാണുള്ളത്.
SGX NIFTY ഫ്ലാറ്റായി 15,760-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
15,700-15,690 എന്നിവിടെയാണ് നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളത്.
15,800, 15,820, 15,840 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
34,700, 35,000,35,200 എന്നത് ബാങ്ക് നിഫ്റ്റിയുടെ സുപ്രധാന പ്രതിരോധ മേഖലയാണ്. ഇത് ശ്രദ്ധിക്കുക.
34,500, 34,400 എന്നിവിടെ ബാങ്ക് നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2274 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 921 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
15800,15900,16000 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐ ഉള്ളത്. ഇതിന് മുകളിലേക്ക് സൂചികയുടെ നീക്കം പരിമിതമാണെന്ന സൂചന നൽകുന്നു.
ബാങ്ക് നിഫ്റ്റിയിലും 35000ൽ അനേകം കോൾ ഒഐ ഉള്ളതായി കാണാം. സൂചിക ഇതിന് താഴെയായി ഇന്ന് വ്യാപാരം അവസാനിപ്പിക്കുമെന്ന സൂചന നൽകുന്നു.
നിഫ്റ്റി ഇന്ന് വീണ്ടും 15700-15900 എന്ന കൺസോളിഡേഷൻ റേഞ്ചിലേക്ക് എത്തപ്പെട്ടിരിക്കുകയാണ്. സൂചിക ഇവിടെ തന്നെ അസ്ഥിരമായി നിന്നേക്കാം.
ഏതെങ്കിലും നില തകർത്ത് കൊണ്ട് സൂചിക നീങ്ങിയാൽ ആ ഭാഗത്തേക്ക് വലിയ ഒരു നീക്കം പ്രതീക്ഷിക്കാവുന്നതാണ്.
മാസത്തെ എക്സ്പെയറി ആയതിനാൽ തന്നെ വിപണിയിൽ ഇന്ന് ചാഞ്ചാട്ടം രൂക്ഷമായേക്കാം. ആഗോള വിപണികൾ തിരികെ കയറി സ്ഥിരത കെെവരിക്കുന്നതിനാൽ ഇന്ത്യൻ വിപണിയിൽ ചാഞ്ചാട്ടം നേരിയ തോതിൽ മാത്രം അനുഭവപ്പെട്ടേക്കാനും സാധ്യതയുണ്ട്.
നിഫ്റ്റി 15700ന് താഴേക്ക് വീണാലും, 15750ന് താഴെ തന്നെ ദീർഘ നാൾ നിന്നാലും കോൾ ഓപ്ഷൻ വിൽക്കാവുന്നതാണ്.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

