പ്രധാനതലക്കെട്ടുകൾ
Tata Steel: സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് എസ് ആൻഡ് ടി മൈനിംഗിന്റെ 50 ശതമാനം ഓഹരികൾ ഏറ്റെടുത്ത് കമ്പനി.
TVS Motor: സ്വിസ് ഇ-മൊബിലിറ്റി കമ്പനിയായ പാഷൻ വെലോയെ 22.83 കോടി രൂപയ്ക്ക് കമ്പനി ഏറ്റെടുത്തു. ഇലക്ട്രിക് ബൈക്കുകളുടെ വിൽപ്പന നടത്തുന്ന കമ്പനിയാണ് പാഷൻ വെലോയെ.
RITES, Tata Steel: സംയോജിത ഇൻഫ്രാ സേവനങ്ങൾ സംയുക്തമായി പര്യവേക്ഷണം ചെയ്യുന്നതിനായി ധാരണാപത്രത്തിൽ ഒപ്പുവച്ച് കമ്പനികൾ.
Wipro: കൺവെർജൻസ് ആക്സിലറേഷൻ ഏറ്റെടുക്കൽ പൂർത്തിയായതായി ഐടി കമ്പനി പറഞ്ഞു.
Simplex Infrastructures: സ്വാൻ കൺസ്ട്രക്ഷൻസിന് 56.61 രൂപ വീതം ഓഹരികൾ നൽകുന്നതിനായി ഷെയർ വാറന്റുകൾ വഴി 422 കോടി രൂപ കമ്പനി സമാഹരിക്കും.
ഇന്നത്തെ വിപണി സാധ്യത
കഴിഞ്ഞ ദിവസം ഗ്യാപ്പ് ഡൌണിൽ 17582 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണു. 17465 എന്ന നിലയിൽ സപ്പോർട്ട് എടുത്ത സൂചിക പിന്നീട് ഇവിടെ നിന്നും ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. തുടർന്ന് 45 പോയിന്റുകൾ/0.82 ശതമാനം താഴെയായി 17530 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് ഡൌണിൽ 37453 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ പൊതുവിപണിക്ക് സമാനമായി ബെയറിഷായി കാണപ്പെട്ടില്ല. മുകളിലേക്ക് കയറിയ സൂചിക അവസാന നിമിഷം ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. തുടർന്ന് 134 പോയിന്റുകൾ/ 0.36 ശതമാനം മുകളിലായി 37747 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി മെറ്റൽ 2.7 ശതമാനം താഴേക്ക് വീണു.
യൂഎസ് വിപണികൾ രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി അവസാനം നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ 0.5 ശതമാനം നഷ്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവയും ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 17598-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാട് ടു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,530, 17,450, 17,400, 17,320 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,600, 17,640, 17,670, 17,750, 17,780 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 37,600, 37,450, 37,150 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37,900, 38,250, 38,650 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
18000, 17800 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 17000, 17100 എന്നിവിടെ ഏറ്റവും ഉയർന്ന പുട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 38000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 37000, 37500 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ഇന്ത്യ വിക്സ് 18.2 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 3000 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 900 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
നിഫ്റ്റിയിൽ ഉച്ചയ്ക്ക് ശേഷം ഇന്നലെ കാണപ്പെട്ട ശക്തമായ ബൈയിംഗ് നിക്ഷേപകരെ ആശ്ചര്യപ്പെടുത്തിയേക്കാം. എങ്കിലും നിഫ്റ്റി നഷ്ടത്തിൽ തന്നെ അടച്ചു. ഇത്തരം ചാഞ്ചാട്ട നീക്കങ്ങൾ വിപണിയിൽ എപ്പോൾ വേണമെങ്കിലും ഉണ്ടാകാം.
യുഎസ് സിപിഐ വിലക്കയറ്റ കണക്കുകൾ പ്രതീക്ഷിച്ചത് പോലെയാണ് വന്നത്. പണപ്പെരുപ്പവുമായി ബന്ധപ്പെട്ട ആശങ്കകളെ തുടർന്ന് വിപണി താഴേക്ക് വീഴുകയാണ്. സിപിഐ യുഎസിൽ പ്രതീക്ഷിച്ചത് പോലെ 8.5 ശതമാനമായി വന്നതിനാൽ യുഎസ് ഫ്യൂച്ചേഴ്സ് കത്തിക്കയറി. എസ് ആൻഡ് പി 500 ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ചു. പിന്നീട് ഉണ്ടായ രൂക്ഷമായ വിൽപ്പനയെ തുടർന്ന് വിപണി താഴേക്ക് വീണു. ശത്രു രാജ്യങ്ങൾക്കുള്ള പുടിന്റെ മുന്നറിയിപ്പും പുരോഗതിയില്ലെന്ന പ്രസ്താവനയും വിപണിയുടെ വീഴ്ചയ്ക്ക് ആക്കം കൂട്ടി.
ഇന്ത്യയുടെ സിപിഐ ഡാറ്റ ഇന്നലെ വിപണി സമയത്ത് തന്നെ പുറത്ത് വന്നിരുന്നു. ഇത് ആർബിഐയുടെ കണക്കുകൂട്ടലിന് മുകളിൽ 6.95 ശതമാനത്തിലാണുള്ളത്. ക്രൂഡ് ഓയിൽ വില ഉയർന്നതിനാൽ തന്നെ ഇത് പ്രതീക്ഷിച്ചതാണ്. ഭക്ഷ്യസാധനങ്ങളുടെ വിലക്കറ്റം 7.68 ശതമാനമായി കാണപ്പെടുന്നു.
37900 എന്ന പ്രധാന നിലയിൽ ബാങ്ക് നിഫ്റ്റിയിൽ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടു. നിഫ്റ്റി ദിവസത്തെ ഉയർന്ന നിലയിൽ
നിന്നും പ്രതിബന്ധം നേരിട്ടു. ഇവിടെ ഇന്നും ശക്തമായ സമ്മർദ്ദം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിക്ക് താഴേക്ക് 17450 മുകളിലേക്ക് 17600 എന്നിവ ശ്രദ്ധിക്കാവുന്നതാണ്.
ഇന്ന് വരാനിരിക്കുന്ന ഇൻഫോസിസ് ഫലങ്ങളിലേക്ക് ശ്രദ്ധിക്കുക. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഫലവും ശനിയാഴ്ച വരും. അടുത്ത നാല് ദിവസത്തേക്ക് വിപണി അവധി ആയിരിക്കും.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

