പ്രധാനതലക്കെട്ടുകൾ

PVR: തെലങ്കാനയിൽ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ച് കമ്പനി. മുൻനിര സീറ്റുകൾക്ക് 150 രൂപയിൽ നിന്ന് ജിഎസ്ടി ഒഴികെ 250 രൂപയാക്കി ഉയർത്തി. റിക്ലൈനർ സീറ്റുകൾക്ക് 250 രൂപയിൽ നിന്ന് ജിഎസ്ടി ഒഴികെ 300 രൂപ വരെ വില വർദ്ധിപ്പിച്ചു. 

Varun Beverages: കാർബണേറ്റഡ്, നോൺ-കാർബണേറ്റഡ് പാനീയങ്ങളുടെ നിർമ്മാണം, വിൽപന, വ്യാപാരം, വിതരണം എന്നിവയുമായി ബന്ധപ്പെട്ട് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ കമ്പനി വരുൺ ബിവറേജസ് RDC SAS’ എന്ന പേരിൽ ഒരു പുതിയ കമ്പനി ആരംഭിച്ചു.

SpiceJet: ഇലക്ട്രിക് കാർഗോ വിമാനങ്ങൾ വികസിപ്പിക്കുന്നതിനായി സ്പെെസ് ജറ്റിന്റെ കാർഗോ യൂണിറ്റ് സ്പൈസ് എക്സ്പ്രസ് പിഫോറുമായി ധാരണാപത്രം ഒപ്പുവച്ചു.

Reliance Industries: സീനിയർ അൺസെക്യൂർഡ് യുഎസ് ഡോളർ ഡിനോമിനേറ്റഡ് ഫിക്സഡ് റേറ്റ് നോട്ടുകൾ വിതരണം ചെയ്യുന്നത് പരിഗണിക്കാൻ ജനുവരി 1ന് കമ്പനി ബോർഡ് യോഗം ചേരും.

Sharika Enterprises: പവർ ഗ്രിഡ് കോർപ്പറേഷനിൽ നിന്ന് സ്മാർട്ട് സിറ്റി പദ്ധതിക്കായി 1.74 കോടി രൂപയുടെ ഓർഡർ കമ്പനിക്ക് ലഭിച്ചു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഫ്ലാറ്റായി 17222 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യ കാൻഡിലിൽ തന്നെ രൂക്ഷമായ ചാഞ്ചാട്ടം കാഴ്ചവച്ചു. കാളകൾ സൂചികയെ 17300ന് മുകളിലേക്ക് കൊണ്ട് പോകാൻ ശ്രമം നടത്തിയെങ്കിലും അതിന് സാധിച്ചില്ല. 17285ൽ നിന്നും താഴേക്ക് വീണ സൂചിക 17200ന് അടുത്ത് സപ്പോർട്ട് എടുത്ത് തിരികെ കയറിയെങ്കിലും 17250ൽ വീണ്ടും പ്രതിബന്ധം അനുഭവപ്പെട്ടു. തുടർന്ന് 20 പോയിന്റുകൾക്ക് താഴെയായി 17213 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 35177 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിലേക്ക് കയറി. 35350 ശക്തമായ പ്രതിബന്ധമായി കാണപ്പെട്ടതിന് പിന്നാലെ സൂചിക താഴേക്ക് നീങ്ങി 35100ൽ സപ്പോർട്ട് എടുത്തു. അവസാനത്തെ 30 മിനിറ്റിൽ സൂചിക താഴേക്ക് വീണു. തുടർന്ന് 138 പോയിന്റുകൾ/ 0.39 ശതമാനം താഴെയായി 35045 എന്ന നിലയിൽ  ബാങ്ക്  നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഫാർമ(+1.71% ) ഇന്നലെ നേട്ടത്തിൽ അടച്ചപ്പോൾ നിഫ്റ്റി മെറ്റൽ(-1.05%) താഴേക്ക് വീണു.

യുഎസ് വിപണി ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നാസ്ഡാക് ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചു. ഉയർന്ന നിലയിൽ വിപണി വീണ്ടും അസ്ഥിരമായി നിൽക്കുകയായിരുന്നു കഴിഞ്ഞ ദിവസം. FTSE ഒഴികെ യൂറോപ്യൻ വിപണികൾ എല്ലാം തന്നെ നഷ്ടത്തിൽ അടച്ചു. ഏറെ ദിവസങ്ങളായി മോശം പ്രകടനം കാഴ്ചവച്ചിരുന്ന യുകെ സൂചിക ഇന്നലെ നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ലാഭത്തിലാണ് കാണപ്പെടുന്നത്. ജപ്പാന്റെ നിക്കി രാവിലെ താഴേക്ക് വീണെങ്കിലും പിന്നീട് തിരികെ കയറി.യുഎസ് ,യൂറോപ്യൻ ഫ്യൂച്ചേഴ്സ് ഫ്ലാറ്റായി പോസിറ്റീവായി  കാണപ്പെടുന്നു.

SGX NIFTY 17,240-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ വീണ്ടും ഒരു ഫ്ലാറ്റ് ടു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.



17,200, 17,150, 17,100, 17,000, 16,900 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,250, 17,325, 17,400, 17,500 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 35,000, 34,800, 34,600, 34,400, 34,200, 34,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 35,200, 35,300, 35,500, 35,700, 36,000 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

17500, 17300 എന്നിവിടെയാണ്  നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 17000, 17100 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 35500ൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 35000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

വിക്സ്  16.48 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 975 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1007 കോടി രൂപയുടെ ഓഹരികൾ കൂടി വാങ്ങികൂട്ടി

ആഗോള വിപണികളിൽ നിന്നും ലഭിക്കുന്ന സൂചന മിക്സ്ഡായി കാണപ്പെടുന്നു. യുഎസ് വിപണി പോസിറ്റീവ് സൂചന നൽകുമ്പോൾ ജർമ്മൻ സൂചിക എക്കാലത്തെയും ഉയർന്ന നിലയിൽ നിന്നും ഇന്നലെ 0.7 ശതമാനം ഇടിഞ്ഞു. ദുർബലമായി വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ഏഷ്യൻ വിപണികൾ ശക്തി കെെവരിച്ചു. ആഗോള വിപണിയിലും ഇന്ത്യൻ വിപണിയിലും വോള്യം വളരെ കുറവാണ്. പല വിപണികൾക്കും ഈ വർഷത്തെ അവസാന ട്രേഡിംഗ് സെഷനാണിത്.

നിഫ്റ്റിക്ക് കഴിഞ്ഞ ദിവസം 17250 മറികടക്കാൻ സാധിച്ചിരുന്നില്ല. ഈ നില മറികടക്കുമ്പോൾ തന്നെ ശക്തമായ വിൽപ്പന സമ്മർദ്ദം ഉണ്ടാവുകയും സൂചിക താഴേക്ക് വീഴുകയും ചെയ്യുന്നത് കാണാമായിരുന്നു. നിഫ്റ്റി ഈ നിലമറികടന്ന് മുന്നേറിയാലും 17,285, 17,300, 17,325 തുടങ്ങി അനേകം പ്രതിരോധ മേഖലകൾ മുകളിലേക്ക് ഉള്ളതായി കാണാം. കഴിഞ്ഞ പത്ത് ദിവസത്തെ ചാർട്ട് നോക്കിയാൽ നിഫ്റ്റി മുകളിലേക്ക് ഉള്ള ചാനലിലാണ് ഉള്ളതെന്ന് കാണാം. അതിനാൽ തന്നെ മുന്നേറ്റത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

അതേസമയം തന്നെ ദീർഘകാല അടിസ്ഥാനത്തിൽ ചാർട്ടിലേക്ക് നോക്കിയാൽ നിഫ്റ്റി താഴേക്ക് ഉള്ള ചാനലിലാണുള്ളത്. ഇങ്ങനെയെങ്കിൽ 17150 തകർന്നാൽ സൂചിക 17100ലേക്ക് വരാനുള്ള സാധ്യത കാണുന്നു. എങ്കിലും ഇന്ന് 17000, 17100 എന്നിവ ശക്തമായ സപ്പോർട്ട് ആയി നില കൊണ്ടേക്കും.

കഴിഞ്ഞ ദിവസം വ്യാപാരം അവസാനിക്കാൻ നേരം ബാങ്ക് നിഫ്റ്റിയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടിരുന്നു. മാസത്തെ എക്സ്പെയറി ആയതിനാൽ സൂചികയിൽ ശക്തമായ ചാഞ്ചാട്ടം പ്രതീക്ഷിക്കാവുന്നതാണ്.താഴേക്ക് 35000, മുകളിലേക്ക് 35500 എന്നിവ ശ്രദ്ധിക്കുക. ഇവ മറികടന്നാൽ ഷോർട്ട് കവർ റാലിയെ തുടർന്ന് വലിയ നീക്കങ്ങൾ ഉണ്ടായേക്കാം.

ചൊവ്വാഴ്ച ഓഹരി വാങ്ങിയ എഫ്.ഐഐ വീണ്ടും കഴിഞ്ഞ ദിവസം ഓഹരി വിറ്റഴിച്ചിരുന്നു. ഡിഐഐ ഇതിനോട് അകം തന്നെ ശക്തമായ സപ്പോർട്ടാണ് വിപണിക്ക് നൽകി കൊണ്ടിരിക്കുന്നത്.  ഇരു ശക്തികളും തമ്മൾ ഏറെ നാളായി ഏറ്റുമുട്ടുന്നത് കാണാം. ഇത് രൂക്ഷമായ ചാഞ്ചാട്ടത്തിന് കാരണമാകുന്നു.  

റിലയൻസ് ഓഹരിയിൽ ശ്രദ്ധിക്കുക. മുകളിൽ സൂചിപ്പിച്ചിട്ടുള്ള ലെവലുകൾ നോക്കി മാത്രം സൂരക്ഷിതമായി വ്യാപാരം നടത്തുക.
ഇത് ഈ വർഷത്തെ അവസാന എക്സ്പെയറി ദിനമാണ് ഇന്ന്. ഏർവർക്കും പുതുവത്സര ആശംസകൾ.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement