പ്രധാനതലക്കെട്ടുകൾ
Nykaa-യുടെ മാതൃ സ്ഥാപനമായ FSN E-commerce Ventures ഇന്ന് വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടും. 1085- 1125 രൂപ നിരക്കിലാണ് ഐപിഒ നടന്നിരുന്നത്. 800 രൂപയുടെ ഗ്രേ മാർക്കറ്റ് പ്രീമിയം കമ്പനിക്ക് ഉള്ളതായി കാണാം.
Power Grid’s: രണ്ടാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 9 ശതമാനം വർദ്ധിച്ച് 3376.38 കോടി രൂപയായി.
Housing Development Finance Corporation: സ്വകാര്യ അടിസ്ഥാനത്തിൽ കടപത്രങ്ങൾ വിതരണം ചെയ്തു കൊണ്ട് 3000 കോടി രൂപ സമാഹരിക്കുമെന്ന് കമ്പനി പറഞ്ഞു.
ITC’s: ഉദയ്പൂരിലെ ഏകായയിൽ ആഡംബര ബ്രാൻഡായ ‘മെമെന്റോസ്’ ആരംഭിച്ച് കമ്പനിയുടെ ഹോട്ടൽ ശൃംഖല. പുതിയ ഹോട്ടലുകൾ സ്ഥാപിച്ചു കൊണ്ട് ഇവ വിപുലീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.
Cipla: ആസ്ത്മയ്ക്കുള്ള അവികസിത മരുന്നുമായി ബന്ധപ്പെട്ട ഫണ്ടിംഗ് തർക്കം അവർ പരിഹരിച്ചതായി കമ്പനി പറഞ്ഞു.
Max Financial Services: രണ്ടാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 41 ശതമാനം ഇടിഞ്ഞ് 47.65 കോടി രൂപയായി.
Hindustan Copper: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള പ്രതിവർഷ ഏകീകൃത ലാഭം എന്നത് ഏഴ് ഇരട്ടി വർദ്ധിച്ച് 67.53 കോടി രൂപയായി.
Indian Hotels: 1982.10 കോടി രൂപ സമാഹരിക്കുന്നതിനായി ഓഹരി ഒന്നിന് 150 രൂപ നിരക്കിൽ റെെറ്റ് ഇഷ്യുവിനൊരുങ്ങി കമ്പനി. നിലവിലെ ഓഹരി വില 220 രൂപയാണ്.
PAYTM : കഴിഞ്ഞ ദിവസം വരെ കമ്പനിയുടെ ഐപിഒ 48 ശതമാനം വരെ മാത്രമാണ് സബ്സ്ക്രെെബ് ചെയ്യപ്പെട്ടത്. കുറഞ്ഞത് 90 ശതമാനം എങ്കിലും സബ്സ്ക്രിപ്ഷൻ ലഭിച്ചില്ലെങ്കിൽ ഐപിഒ ക്യാൻസലായേക്കും. ഐപിഒയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പായി ഉച്ചയ്ക്ക് ശേഷമുള്ള ഡേറ്റ ശ്രദ്ധിക്കുക.
IDFC Alternatives, IDFC Trustee Company ,IDFC Projects എന്നിവയെ IDFC ലേക്ക് ലയിപ്പിക്കുന്നതിനായി കമ്പനിയുടെ ബോർഡ് അംഗീകാരം നൽകി.
ഇന്നത്തെ പ്രധാന ക്യു 2 ഫലങ്ങൾ
- Pidilite Industries
- Zomato
- Oil India
- Bank of Baroda
- Berger Paints
- Birla Corporation
- Crisil
- Alembic Pharmaceuticals
- Glenmark Life Sciences
- Narayana Hrudayalaya
- NIIT
- Rail Vikas Nigam
- Firstsource Solutions
- Affle (India)
- India Cements
- RCF
- General Insurance Corporation of India
- Jamna Auto Industries
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഫ്ലാറ്റായി 18088 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി
മുകളിലേക്ക് കയറി 18100 മറികടക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. താഴേക്ക് വീണ സൂചിക ദുർബലമായി തന്നെ തുടർന്നെങ്കിലും അവസാന നിമിഷം തിരികെ കയറി. തുടർന്ന് 24 പോയിന്റുകൾക്ക് താഴെയായി 18044 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
39527 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്നലെ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായി കാണപ്പെട്ടു. എച്ച്.ഡി.എഫ്.സി ബാങ്ക് സൂചികയെ വലിച്ചു. താഴേക്ക് വീണ സൂചിക വളരെ വലിയ നീക്കങ്ങളുള്ള ക്യാൻഡിലുകൾ രൂപപ്പെടുത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 69 പോയിന്റുകൾ/ 0.18 ശതമാനം താഴെയായി 39368 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഓട്ടോ(1.03%) മാത്രമാണ് നേട്ടത്തിൽ അടച്ചത്. മറ്റു മേഖലാ സൂചികകൾ അസ്ഥിരമായി കാണപ്പെട്ടു.
യുഎസ് വിപണികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച യൂറോപ്യൻ വിപണികൾ തിരികെ കയറി ഫ്ലാറ്റായി അടച്ചു. FTSE മാത്രം നഷ്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചേഴ്സുകൾ എന്നിവയും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY താഴ്ന്ന നിലയിൽ 17968-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
18,000, 17,940, 17,880, 17,835 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,100, 18,175, 18,230, 18,320 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 39,300, 39,000, 38,900 എന്നിവിടെ. ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 39,500, 39,750, 40,000 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
18200-ലാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 17900ൽ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 40000-ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 39000ത്തിൽ കൂടുതൽ പുട്ട് ഒഐ ഉള്ളതായി കാണാം.
വിക്സ് ഇപ്പോൾ 16 ആയി നിൽക്കുന്നത് കാണാം.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2445.25 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1417.63 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
നവംബറിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ തുടർച്ചയായി വിറ്റഴിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങികൂട്ടുന്നുണ്ട്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ തുടർന്നും ഓഹരികൾ വലിയ തോതിൽ വിറ്റഴിച്ചാൽ അത് നിക്ഷേപകരെ ഭയപ്പെടുത്തിയേക്കും.
അസ്ഥിരമായി നിന്ന നിഫ്റ്റി 18000ന് മുകളിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അവസാന നിമിഷം ഹെവിവെയിറ്റ് ഓഹരികളായ
റിലയൻസിന്റെ പിന്തുണയോടെ നിഫ്റ്റി ബെയറിഷ് ട്രെന്റ് മറികടന്നു.
HDFC Bank രണ്ട് മാസത്തെ താഴ്ന്ന നിലയിലാണ് കാണപ്പെടുന്നത്. അതേസമയം മാതൃ സ്ഥാപനമായ എച്ച്.ഡി.എഫ്.സി എക്കാലത്തെയും ഉയർന്ന നിലയിലാണുള്ളത്. ഓഹരി തിരികെ കയറിയാൽ വിപണിക്ക് അത് പിന്തുണയായേക്കും.
ഇപ്പോഴും ആഗോള വിപണിയെ പിന്തുടർന്നാണ് നിഫ്റ്റി ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ചത്. ആദ്യത്തെ ഒരു മണിക്കൂറിന് ശേഷം ദിശ മനസിലാക്കി മാത്രം വ്യാപാരം നടത്തുക. ഐടി ഓഹരികൾ വിപണിക്ക് ഇന്ന് പിന്തുണ നൽകുന്നുണ്ടോ എന്ന് നോക്കുക. ദിശ മനസിലാക്കി മാത്രം വ്യാപാരം നടത്തുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

