ഇന്നത്തെ വിപണി വിശകലനം
രാവിലത്തെ ചാഞ്ചാട്ടത്തിന് ശേഷം വശങ്ങളിലേക്ക് വ്യാപാരം നടത്തി നിഫ്റ്റി.
17204 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഉടനെ 60 പോയിന്റുകൾ താഴേക്ക് വീണു. 5 മിനിറ്റിൽ നഷ്ടം നികത്തി തിരികെ കയറിയ സൂചിക ദിവസത്തെ ഉയർന്ന നില കെെവരിച്ചു. പിന്നീട് ഏറെ നേരം സൂചിക അസ്ഥിരമായി വശങ്ങളിലേക്ക് തന്നെ വ്യാപാരം നടത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 9 പോയിന്റുകൾ/ 0.06 ശതമാനം താഴെയായി 17203 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി 34982 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ നിഫ്റ്റിക്ക് സമാനമായി താഴേക്ക് വീഴുകയും പിന്നീട് തിരികെ കയറുകയും ചെയ്തു. 1 മണി വരെ മുന്നേറ്റം നടത്തിയ സൂചിക 200 പോയിന്റുകളുടെ നേട്ടം കെെവരിച്ചു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 18 പോയിന്റുകൾ/ 0.05 ശതമാനം മുകളിലായി 35063 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി(+1%) മുന്നേറ്റം തുടർന്നു. അതേസമയം റിയൽറ്റി(-0.97%) , മെറ്റൽ(+1.1%) എന്നിവ വീണ്ടും താഴേക്ക് വീണു. മറ്റു മേഖലാ സൂചികകൾ അസ്ഥിരമായി കാണപ്പെട്ടു.
ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നേരിയ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
അടുത്ത വർഷത്തെ ഐപിഒയ്ക്ക് മുമ്പായി കമ്പനിയുടെ പുനരുപയോഗ യൂണിറ്റിനായി നിക്ഷേപകരെ തേടുന്നതിനെ തുടർന്ന് ഊർജ്ജ കമ്പനിയായ NTPC (+3%) നേട്ടത്തിൽ അടച്ചു. ഓഹരി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
ഐടി സൂചിക ശക്തമായി കാണപ്പെട്ടു. HCL Tech (+1.9%), Wipro (+1.4%), TCS (+1%) എന്നിവ നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. Coforge (+3.7%), Mindtree (+1.8%) എന്നിവയും ലാഭത്തിൽ അടച്ചു.
Cipla (+1.8%), Dr Reddy (+1.4%) എന്നിവ നേട്ടത്തിൽ അടച്ചു. ഡോക്ടർ റെഡ്ഡി ഓഹരി രണ്ട് മാസത്തെ ഉയർന്ന നിലയിലാണുള്ളത്.
കമ്പനിയുടെ നേതൃത്വം മക്കൾക്ക് നൽകാനുള്ള മുകേഷ് അംബാനിയുടെ പെട്ടന്നുള്ള നടപടിയെ തുടർന്ന് Reliance (-1.81) ഓഹരി താഴേക്ക് വീണു.
RBL Bank (-9.4%) ഓഹരി വീണ്ടും ബെയറിഷായി കാണപ്പെട്ടു.
കെമിക്കൽ ഓഹരികളായ FACT (+9.2%), NFL (+2.2%), RCF (+2.3%) എന്നിവ ഇന്ന് നേട്ടത്തിൽ അടച്ചു. UPL (-1.5%) ഓഹരി ഇടിഞ്ഞു.
കഴിഞ്ഞ ദിവസത്തെ മുന്നേറ്റത്തിന് ശേഷം Graphite (+20%), HEG (+12.7%) എന്നിവ ശക്തമായ ബ്രേക്ക് ഔട്ട് നടത്തി.
100 കോടി രൂപയുടെ 1 കോടി റിഡീം ചെയ്യാവുന്ന നോൺ-കൺവേർട്ടിബിൾ പ്രിഫറൻസ് ഷെയറുകൾ ഐപിസിഎ ലാബുകൾക്ക് അനുവദിക്കുന്നതിന് ബോർഡ് അംഗീകാരം നൽകിയതിന് പിന്നാലെ Krebs Biochemicals (20%) ഓഹരി അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി.
ധനസമാഹരണത്തിനായി ജനുവരി നാലിന് ബോർഡ് മീറ്റിംഗിന് നടത്താൻ തീരുമാനിച്ചതിന് പിന്നാലെ Kalpataru Power (+5.2%) ഓഹരി നേട്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
വളരെ സംഭവബഹുലമല്ലാത്ത ഒരു മാസത്തെ എക്സ്പെയറി ആണ് ഇന്ന് കടന്ന് പോയത്. ഇന്നലെ അവസാന നിമിഷം വിപണിയിൽ ഉണ്ടായ പതനം ഇന്ന് ചാഞ്ചാട്ടം രൂക്ഷമായേക്കുമെന്ന സൂചന നൽകിയിരുന്നു.
കഴിഞ്ഞ് മൂന്ന് ദിവസത്തെ നിഫ്റ്റിയുടെ വ്യാപാര ഗതി നോക്കിയാൽ പുതുവർഷം വിപണി വലിയ എന്തോ പ്രതീക്ഷിക്കുന്നതായി കാണാം.
ഡിസംബർ 21 മുതൽ നിഫ്റ്റി ഐടി എക്കാലത്തെയും ഉയർന്ന നില കെെവരിച്ച് മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്. നിഫ്റ്റി താഴേക്ക് വീണില്ലെങ്കിൽ, അനേകം ഓഹരികൾ ബ്രേക്ക് ഔട്ടിന് ഒരുങ്ങി നിൽക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.
ട്രെൻഡ് ലെെനിൽ നിഫ്റ്റി ശക്തമായ സമ്മർദ്ദം നേരിടുന്നതായി കഴിഞ്ഞ ദിവസം പുങ്കുവച്ച ചാർട്ടിൽ നിന്നു തന്നെ വ്യക്തമാണ്. ഈ നില മറികടക്കാൻ വരും ദിവസങ്ങളിൽ സൂചികയ്ക്ക് സാധിച്ചില്ലെങ്കിൽ ഇത് അടുത്ത പതനത്തിന് കാരണമായേക്കാം. 16355ന് അടുത്താണ് നിഫ്റ്റിയുടെ 200 ദിവസത്തെ മൂവിംഗ് ആവറേജ് എന്നതും ശ്രദ്ധേയമാണ്.
50 ദിവസത്തെ മൂവിംഗ് ആവറേജിന് മുകളിലായി(17350) ബ്രേക്ക് ഔട്ട് നടത്തിയാൽ താത്ക്കാലികമായി സൂചിക ശക്തമാണെന്ന് കരുതാം.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

