പ്രധാനതലക്കെട്ടുകൾ

IDFC: സംയോജനത്തിന്റെ കരട് പദ്ധതിക്ക് കമ്പനി ബോർഡ് അംഗീകാരം നൽകി. ഐഡിഎഫ്‌സി ആൾട്ടർനേറ്റീവ്‌സ് ലിമിറ്റഡ്, ഐഡിഎഫ്‌സി ട്രസ്റ്റി കമ്പനി ലിമിറ്റഡ്, ഐഡിഎഫ്‌സി പ്രോജക്‌ട്‌സ് ലിമിറ്റഡ് എന്നിവ ഐഡിഎഫ്‌സി ലിമിറ്റഡുമായി ലയിപ്പിക്കും.

Tata Motors: വാണിജ്യ വാഹനങ്ങളുടെ വില 2.5 ശതമാനം വരെ ഉയർത്താൻ ഒരുങ്ങി കമ്പനി.

Wipro: സെലോനിസുമായി കെെകോർത്ത് കൊണ്ട് ഒരു സപ്ലൈ ചെയിൻ കമാൻഡ് സെന്റർ സൊല്യൂഷൻ ആരംഭിച്ച് കമ്പനി.

GSS Infotech: ഇന്ത്യൻ “ഫാം ടു സ്റ്റോർ” കമ്പനിയായ Polimeraas- ന്റെ 100 ശതമാനം ഓഹരി സ്വന്തമാക്കി കമ്പനി.

Bajaj Auto: ബജാജ് ഓട്ടോ കൺസ്യൂമർ ഫിനാൻസ് ലിമിറ്റഡ് എന്ന പേരിൽ അനുബന്ധ സ്ഥാപനം ആരംഭിച്ച് കമ്പനി.

HCL Technologies: അടുത്ത 5 വർഷത്തിനുള്ളിൽ യുഎസിൽ പന്ത്രണ്ടായിരം പേർക്കുള്ള തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ പദ്ധതിയിട്ട് കമ്പനി.

Karnataka Bank: ഉപഭോക്താക്കൾക്ക് റീട്ടെയിൽ വെഹിക്കിൾ ഫിനാൻസ് നൽകുന്നതിനായി ടൊയോട്ട കിർലോസ്‌കർ മോട്ടോർ പ്രൈവറ്റ് ലിമിറ്റഡ് ബാങ്കുമായി കെെകോർത്തു.

HFCL: ഡിസംബർ 6-മുതൽ ഓഹരി ഒന്നിന് 72.33 രൂപ നിരക്കിൽ ക്യുഐപി വിതരണം ആരംഭിച്ച് കമ്പനി.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഫ്ലാറ്റായി 17216 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കരടികളുടെ ക്രൂരമായ ആക്രമണത്തിന് വിധേയമായി. 17100ന് അടുത്തായി സൂചിക സപ്പോർട്ട് രേഖപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും കരടികളുടെ ആക്രമണം ശക്തമായതോടെ ഇതും കെെവിട്ടു. തുടർന്ന് 284 പോയിന്റുകൾക്ക് താഴെയായി 16912 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി നേരിയ ഗ്യാപ്പ് അപ്പിൽ 36269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ താഴേക്ക് വീണു. ശേഷം 35900ൽ നിന്നും 36350 ലേക്ക് തിരികെ കയറിയ സൂചിക വീണ്ടും ദുർബലമായി 600 പോയിന്റുകൾ താഴേക്ക് വീണു. തുടർന്ന് 461 പോയിന്റുകൾ/ 1.27 ശതമാനം താഴെയായി 35736 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.



നിഫ്റ്റി ഐടി(-2.70%) ഇടിഞ്ഞു. എല്ലാ മേഖലാ സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

യുഎസ്, യൂറോപ്യൻ വിപണികൾ
ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യൻ വിപണികൾ
ഉയർന്ന് കാണപ്പെടുന്നു. യുഎസ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് പോസിറ്റീവ് ആയി കാണപ്പെടുന്നു.

SGX NIFTY 17,042-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

16,915, 16,880, 16,850, 16,780, 16,700, 16,610 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,200, 17,250, 17,325, 17,375, 17,450, 17,490 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 35,700, 35,500, 35,300, 35,000, 34,900 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 36,000, 36,350, 36,500, 36,650, 36,800, 37,000 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

17500, 17300  എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 16900, 16500 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 37000, 36500 എന്നിവിടെ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 35000, 35500 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നത്.

വിക്സ്  20.08 ആയി ഉയർന്നു.



വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 3361 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1,702 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വിൽപ്പന തുടർന്ന് കൊണ്ട് ഇന്നലെയും നിഫ്റ്റിയെ 300 പോയിന്റുകൾ താഴേക്ക് വീഴ്ത്തി. ഈ സാഹചര്യത്തിൽ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾക്ക് തനിയെ വിപണിയെ കെെപിടിച്ച് ഉയർത്താൻ സാധിക്കില്ല.

മോർഗൻ സ്റ്റാൻലി സ്ട്രാറ്റജിസ്റ്റുകളുടെ അഭിപ്രായപ്രകാരം ഒമെെക്രോണിനേക്കൾ വലിയ ഭീഷണിയാണ് ഫെഡ് ടാപ്പറിംഗ് മൂലം ഉണ്ടാകുന്നത്. എസ് ആന്റ് പിയെക്കുറിച്ചുള്ള കാഴ്ചപ്പാട് പല വിശകലന വിദഗ്ധർക്കും മാറി, മൂല്യനിർണ്ണയം കുറയുകയാണെന്ന് പലരും അഭിപ്രായപ്പെടുന്നു.

ബാങ്ക് നിഫ്റ്റി ഓഹരികൾ ദിവസങ്ങളായി കരടികളുടെ പിടിയിലാണ്. ഇതുവരെ ഐടി ഓഹരികളാണ് വിപണിക്ക് പിന്തുണയായി നിന്നത്. എന്നാൽ ഐടി സൂചിക ഇന്നലെ കുത്തനെ ഇടിഞ്ഞു. ഇത് ഇടിവിന്റെ ശക്തികൂട്ടി. ഓഹരികൾക്ക് ഇന്ന് തിരികെ കയറാൻ സാധിക്കുമോ എന്ന് നോക്കാം.



താഴേക്ക് 16780, മുകളിലേക്ക് 17200 എന്നിവ ഈ ആഴ്ചയിലേക്ക് ശ്രദ്ധിക്കാവുന്നതാണ്. 17100 ഇന്നത്തെ ബ്രേക്ക് ഔട്ടിനായി പരിഗണിക്കാം. വിപണിക്ക് ശക്തി നഷ്ടമായാൽ ഇന്ന് 16900 താഴേക്ക് ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement