പ്രധാനതലക്കെട്ടുകൾ
HDFC Bank: ബോർഡർലെസ് സോഫ്റ്റ്ടെക്കിന്റെ 6.9 കോടി രൂപ വിലവരുന്ന ഓഹരി വാങ്ങാൻ ഒരുങ്ങി എച്ച്.ഡി.എഫ്.സി ബാങ്ക്, എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ്.
HDFC Bank: സാങ്കേതിക ഇൻഫ്രാസ്ട്രക്ചർ ശക്തിപ്പെടുത്തുന്നതിനായി രണ്ട് വർഷത്തിനുള്ളിൽ ഇരുസ്ഥാപനങ്ങളിലായി 500 പേരെ നിയമിക്കുമെന്ന് ബാങ്ക് വ്യക്തമാക്കി.
Hindustan Unilever: കമ്പനിയുടെ വിതരണ ശൃംഖല ശേഷി 30 ശതമാനം വർദ്ധിപ്പിച്ചു.
Hero MotoCorp: ചരക്കു വസ്തുക്കളുടെ വില വർദ്ധിച്ചതിനെ തുടർന്ന് ജൂലെെ മുതൽ ഇരുചക്ര വാഹനങ്ങളുടെ വില 3000 രൂപ വരെ വർദ്ധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.
Adani Ports and Special Economic Zone: നോർവേയിലെ ഏറ്റവും വലിയ പെൻഷൻ ഫണ്ടായ കെഎൽപി, കെഎൽപി ഫണ്ട് എന്നിവയുടെ നിക്ഷേപത്തിൽ നിന്ന് കമ്പനിയെ ഒഴിവാക്കി.
Siemens: വാണിജ്യ കെട്ടിടങ്ങൾക്കായി ഐഒടി അടിസ്ഥാനമാക്കിയുള്ള പരിഹാരം നൽകുന്നത്തിനായി സീമെൻസ് ഗ്രൂപ്പ് സ്ഥാപനമായ എൻലൈറ്റഡുമായി കെെകോർത്ത് വിപ്രോ ലൈറ്റിംഗ്.
Minda Industries: ഉസ്ചാസിസ് എൽഎൽസിയുടെ 51 ശതമാനം ഓഹരി ഏറ്റെടുക്കാൻ ഒരുങ്ങി മിൻഡ ഇൻഡസ്ട്രീസ് ലിമിറ്റഡ്. ഏകദേശം 58 കോടി രൂപയ്ക്കാണ് ഏറ്റെടുക്കൽ നടക്കുക.
Sobha: മാർച്ചിലെ നാലാം പദത്തിൽ കമ്പനിയുടെ അറ്റാദായം 65 ശതമാനം ഇടിഞ്ഞ് 17.9 കോടി രൂപയായി.
ഇന്നത്തെ പ്രധാന ക്യു 4 ഫലങ്ങൾ:
- Apollo Hospitals
- Allcargo Logistics
- Schneider Electric Infrastructure
- Hindustan Construction Company
- Andrew Yule & Company
- Sharda Motor Industries
- Munjal Showa
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് അപ്പിൽ 100 പോയിന്റുകൾക്ക് മുകളിലായി 15830 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറിയെങ്കിലും 15900ൽ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടു. ഇവിടെ നിന്നും താഴേക്ക് വീണ സൂചിക 15750ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ഗ്യാപ്പ് അപ്പിൽ തുറന്ന ബാങ്ക് നിഫ്റ്റി ഇന്നലെ താഴേക്ക് വീഴുന്നതിന് മുമ്പായി ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. താഴേക്ക് വീണ സൂചിക 35000 എന്ന സപ്പോർട്ട് തകർത്ത് കൊണ്ട് 34745 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഓട്ടോ സൂചിക ഇന്നലെ മികച്ച പ്രകടനം കാഴ്ചവച്ചു. Maruti Suzuki 5 ശതമാനം നേട്ടം കെെവരിച്ചു.
യൂറോപ്യൻ വിപണികൾ ഏറെയും ലാഭത്തിലാണ് അടയ്ക്കപ്പെട്ടത്. യുഎസ് വിപണി ശക്തമായി മുകളിലേക്ക് കയറി ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. NASDAQ എക്കലത്തെയും ഉയർന്ന നില രേഖപ്പെടുത്തി. S&P 500 പുതിയ ഉയരങ്ങൾ കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ്.
തൊഴിൽ വിപണിയുടെ “വിശാലവും സമഗ്രവുമായ” വീണ്ടെടുക്കലിനെ പ്രോത്സാഹിപ്പിക്കാനും വരാനിരിക്കുന്ന പണപ്പെരുപ്പത്തെ ഭയന്ന് പലിശനിരക്ക് വേഗത്തിൽ ഉയർത്താതിരിക്കാനും ഫെഡറൽ റിസർവ് ചെയർ ജെറോം പവൽ ആവശ്യപ്പെട്ടതിന് പിന്നാലെ യുഎസ് വിപണി ശക്തമായ മുന്നേറ്റം നടത്തുകയായിരുന്നു.
ഏഷ്യൻ വിപണികൾ ഏറെയും ലാഭത്തിലാണ് കാണപ്പെടുന്നത്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകളും ലാഭത്തിലാണുള്ളത്.
SGX NIFTY 15,840 -ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
15,750, 15,650 എന്നിവിടായി നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. സൂചിക ഇവിടെയെത്തുമ്പോൾ നിരവധി ആളുകൾ ഓഹരികൾ വാങ്ങികൂട്ടുന്നതായി കാണാം.
15,840, 15900 എന്നിവ ശക്തമായ പ്രതിരോധം സൃഷ്ടിക്കും.
35,000, 35,115, 35,300 എന്നത് ബാങ്ക് നിഫ്റ്റിയുടെ സുപ്രധാന പ്രതിരോധ മേഖലകളാണ്.
34,650, 33-900-34,000 എന്നത് ബാങ്ക് നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ടാണ്.
16000, 15900 എന്നിവിടെയാണ് എറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 15600,15500 എന്നിവിടെ എറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
35000ലാണ് ബാങ്ക് നിഫ്റ്റിക്ക് ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. ഇത് ശക്തമായ പ്രതിരോധമായി പ്രവർത്തിച്ചേക്കാം.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1,027 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 302 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി. വിപണി കൊമ്പത്ത് നിൽക്കുമ്പോൾ പോലും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങികൂട്ടുന്നു എന്നത് ശ്രദ്ധേയമാണ്.
അടുത്ത ചില ദിവസങ്ങളായി വിപണി വളരെ വലിയ നീക്കമാണ് നടത്തികൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച മാത്രം മുകളിലേക്കും താഴേക്കുമായി 500 പോയിന്റുകളുടെയും, തിങ്കളായ്ച 250 പോയിന്റുകളുടെയും ഇന്നലെ 150 പോയിന്റുകളുടെയും നീക്കമാണ് സൂചികയിൽ അനുഭവപ്പെട്ടത്. ഇന്ന് ബുധനാഴ്ചയാണ്, ഈ ദിവസം പൊതുവെ വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമാകുന്നതാണ്. ഇതിനൊപ്പം മാസത്തെ എക്സ്പെയറി നാളെയാണെന്നതും വിപണിയെ ചൂടുപിടിപ്പിക്കും.
ബാങ്ക് നിഫ്റ്റിക്ക് 35000, നിഫ്റ്റിക്ക് 15850-15900 എന്നിവ ശക്തമായ പ്രതിരോധമാകും. ഈ നില ശ്രദ്ധിക്കുക.
നാളെ വാർഷിക പൊതു യോഗം നടക്കാനിരിക്കുന്നതിനാൽ, RELIANCE ഓഹരിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. HDFC BANK-ന്റെ ഭാഗത്ത് നിന്നും മികച്ച പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. ഓഹരിയുടെ 1500 എന്ന പ്രതിരോധ നില ശ്രദ്ധിക്കുക.
നിഫ്റ്റി മുകളിലേക്ക് കയറിയാൽ 15900 ഇത് മൂന്നാം തവണയാകും പരീക്ഷിക്കപ്പെടുന്നത്. ഇത്തവണ ഇത് തകർക്കപ്പെട്ടേക്കാം.
വിപണി കഴിഞ്ഞ ചില ദിവസങ്ങളായി ദിശയില്ലാതെ ഭ്രാന്തമായി നീങ്ങുകയാണ്. ഇത്തരം സന്ദർഭങ്ങളിൽ വ്യാപാരം നടത്തുകയെന്നത് ഏറെ കഠിനമാണ്. ഇതിനാൽ ഇത്തരം സാഹചര്യങ്ങളിൽ സുരക്ഷിതരായി ഇരിക്കാൻ ശ്രമിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

