പ്രധാനതലക്കെട്ടുകൾ
Adani Enterprises: കമ്പനിയുടെ അനുബന്ധ സ്ഥാപനമായ അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ജിവികെ ഗ്രൂപ്പിൽ നിന്നും മുംബെെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.
HDFC Bank: വിദേശ കറൻസി ഡെബ്റ്റിലൂടെ പണം സമാഹരിക്കുന്നത് പരിഗണിക്കാനായി ബാങ്ക് ജുലെെ 17 ന് യോഗം ചേരും.
Bank of Maharashtra: യോഗ്യതയുള്ള സ്ഥാപന പ്ലെയ്‌സ്‌മെന്റിനായി ഇക്വിറ്റി ഷെയറിന് 24.89 രൂപയുടെ ഫ്ലോർ വില ബാങ്ക് അംഗീകരിച്ചു.
Shriram Transport Finance: 10 ലക്ഷം രൂപ വീതം മുഖവിലയ്ക്ക് 1300 സീനിയർ സെക്യുർഡ് റേറ്റഡ് ഡിബച്ചറുകൾക്ക് അനുമതി നൽകി കമ്പനി. ഇതിന്റെ ഇഷ്യു സെെസ് 85 കോടി രൂപയും ഗ്രീൻ ഷൂ ഓപ്ഷൻ 50 കോടി രൂപയുമാണ്.
NTPC: ഗുജറാത്തിൽ 4.75 ജിഗാവാട്ടിന്റെ സോളാർ പാർക്ക് സ്ഥാപിക്കാൻ ഒരുങ്ങി കമ്പനി.
Zuari Agro Chemicals: പ്ലാന്റിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ ലഭ്യതയില്ലാത്തതിനെ തുടർന്ന് ഒരു പ്ലാന്റ് അടച്ചു.
Mindtree: ജൂണിലെ ഒന്നാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ അറ്റാദായം 61 ശതമാനം വർദ്ധിച്ച് 343.3 കോടി രൂപയായി. പോയവർഷം ഇത് 317.3 കോടിയായിരുന്നു.
Tata Metaliks: ജൂണിലെ ഒന്നാം പാദത്തിൽ ടാറ്റ മെറ്റാലിക്‌സിന്റെ അറ്റാദായം 94.72 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 12.36 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.
ഇന്നത്തെ പ്രധാന ക്യു 1 ഫലങ്ങൾ
- Infosys
- L&T Technology Services
- 5Paisa Capital
- Craftsman Automation
- Dodla Dairy
- Hatsun Agro Product
- Raghav Productivity Enhancers
- Tinplate Company of India
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറിയെങ്കിലും 15800ൽ അനുഭവപ്പെട്ട സമ്മർദ്ദത്തെ തുടർന്ന് സൂചിക 15750ലേക്ക് വീണു. പിന്നീട് ബാങ്കിംഗ് ഹെവിവെയിറ്റുകളുടെ പിന്തുണയോടെ തിരികെ കയറിയ നിഫ്റ്റി 15800ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ബാങ്ക് നിഫ്റ്റി തന്നെയായിരുന്നു കഴിഞ്ഞ ദിവസത്തെ താരം, ഗ്യാപ്പ് അപ്പിൽ തുറന്ന സുചിക പിന്നീട് താഴേക്ക് വീണിരുന്നു. അവിടെ നിന്നും കുതിച്ച് കയറിയ സൂചിക 35500 മറികടന്ന് 35673 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക്സ്, ഫിനാൻഷ്യൽ സർവീസസ് എന്നീ മേഖലകൾ ഇന്നലെ മിന്നുംപ്രകടനം കാഴ്ചവച്ചു. നിഫ്റ്റി ഐടി ദുർബലമായി തുടർന്നു.
യൂറോപ്യൻ വിപണികൾ നേരിയ നഷ്ടത്തിൽ ഫ്ലാറ്റായാണ് അടയ്ക്കപ്പെട്ടത്. യുഎസ് പണപ്പെരുപ്പ കണക്കുകൾ പുറത്ത് വന്നതിന് പിന്നാലെ വിപണി ദുർബലമായി കാണപ്പെട്ടു.
യുഎസിലെ ഉപഭോക്തൃ വിലക്കയറ്റ നിരക്ക് പ്രതീക്ഷിച്ചതിലും കൂടുതലാണെന്ന് കാണാം. ഇതിനാൽ ഫെഡ് വെെകാതെ തന്നെ പലിശ നിരക്ക് ഉയർത്തിയേക്കും. കണക്കുകൾ പുറത്ത് വന്നതിന് പിന്നാലെ എക്കാലത്തെയും ഉയർന്ന നിലയിൽ നിന്നും യുഎസ് വിപണി താഴേക്ക് വീണു. എന്നിരുന്നാലും മോശം ഡേറ്റ പുറത്ത് വന്നിട്ടും വിപണി ഭയാനകരമായി ഇടിഞ്ഞില്ലെന്നത് ആശ്വാസം നൽകുന്നു.
ഏഷ്യൻ വിപണികൾ ഏറെയും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 15,,785 -ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൗൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
15,750, 15,700 എന്നിവിടെയാണ് നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളത്.
15,800, 15,840,15,900 എന്നിവിടങ്ങളിൽ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
35,800 ബാങ്ക് നിഫ്റ്റിയുടെ സുപ്രധാന പ്രതിരോധ മേഖലയാണ്. ഇത് ശ്രദ്ധിക്കുക. 35,500, 35,250, 35,000 എന്നിവിടെ ബാങ്ക് നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 113 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 344 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
16000, 15900 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐ കാണപ്പെടുന്നത്. 15700, 15800, 15600 എന്നിവിടായി ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു. 15800ൽ അനേകം സ്ട്രാഡിലുകൾ ഉള്ളതായി കാണാം. നിഫ്റ്റി പിസിആർ 0.9 ആണ്. ഇത് വീണ്ടെടുക്കലിന്റെ സൂചന നൽകുന്നു.
ഇപ്പോഴും 36000-ലാണ് ബാങ്ക് നിഫ്റ്റിയിൽ കൂടുതൽ കോൾ ഒഐ കാണപ്പെടുന്നത്. 35000ൽ അനേകം പുട്ട് ഒഐയും കാണപ്പെടുന്നു. 35500ൽ സ്ട്രാഡിൽ ബിൽഡ്അപ്പുകൾ കാണാം. 35000 ഈ ആഴ്ച നിലനിൽക്കുമെന്ന സൂചനയാണ് ഇത് നൽകുന്നത്.
ഐടി ദിവസങ്ങളായി ബെയറിഷായാണ് കാണുന്നത്. ഇന്ന് വരുന്ന INFOSYS ഫലം ഇതിനെ മാറ്റിമറിക്കുമോ എന്ന് നോക്കാം.
യുഎസിലെ വിലക്കയറ്റ കണക്കുകൾ ആഗോള വിപണിയെ മൊത്തം പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. എന്നാൽ നമ്മുടെ വിപണി ശക്തമാണ്.
ഗ്യാപ്പ് ഡൗണിൽ താഴേക്ക് വീണ വിപണി പിന്നീട് മുകളിലേക്ക് കയറാൻ സാധ്യതയുണ്ട്. ഇതിനാൽ വിപണിയുടെ ദിശ മനസിലാക്കിയതിന് ശേഷം മാത്രം വ്യാപാരം നടത്തുക. ഇന്ന് ബുധനാഴ്ചയായതിനാൽ വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായേക്കും.
ബാങ്ക് നിഫ്റ്റിക്ക് 35800 പ്രതിരോധമായും, 35500-35400 എന്നത് സപ്പോർട്ടായും പരിഗണിക്കുക. ഇത് മറികടന്നാൽ മുഴുവൻ വിപണിയും ഒരു ബ്രേക്ക് ഔട്ടിനോ ബ്രേക്ക് ഡൗണിനോ സാക്ഷ്യംവഹിച്ചേക്കാം.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

