പ്രധാനതലക്കെട്ടുകൾ

Adani Total Gas: മീഡിയം നോട്ട് പ്രോഗ്രാം വഴി 750 മില്യൺ ഡോളർ ധനസമാഹരണത്തിനുള്ള നിർദ്ദേശം കമ്പനി പരിഗണിക്കും.

Bharti Airtel: സ്‌പെക്‌ട്രം ലേല തവണകളിലൂടെ നാല് വർഷത്തിനുള്ളിൽ നൽകാനുള്ള പേയ്‌മെന്റ് ഓപ്‌ഷൻ പ്രയോജനപ്പെടുത്താൻ ഒരുങ്ങി ടെലികോം കമ്പനി. എജിആർ കുടിശ്ശികയ്‌ക്കായും കമ്പനി ഇത് അഭ്യർത്ഥിച്ചു.

അതേസമയം ടെലികോം ഓപ്പറേറ്റർമാരുടെ നികുതി ഭാരം കുറയ്ക്കുന്നതിനായി ടെലികോം ലൈസൻസ് മാനദണ്ഡങ്ങളിലും കേന്ദ്ര സർക്കാർ മാറ്റം വരുത്തി. എല്ലാ നോൺ-ടെലികോം വരുമാനങ്ങളും, ഡിവിഡന്റുകളിൽ നിന്നുള്ള വരുമാനം, പലിശ, പ്രോപ്പർട്ടി വിൽപന, വാടക എന്നിവയും മറ്റുള്ളവയും ലൈസൻസ് ഫീസും സ്പെക്ട്രം ഉപയോഗ ചാർജുകളും പോലെയുള്ള ലെവികളുടെ കണക്കുകൂട്ടലിനായി ഇത് ഒഴിവാക്കി.

Indus Towers:
രണ്ടാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 38 ശതമാനം വർദ്ധിച്ച് 1559 കോടി രൂപയായി.

CEAT: ഉത്പാദന ചെലവ് വർദ്ധിച്ചതിനെ തുടർന്ന് രണ്ടാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ അറ്റാദായം 77 ശതമാനം ഇടിഞ്ഞ് 42.88 കോടി രൂപയായി.

Zee Entertainment:
 ഇൻവസ്കോയുമായുള്ള കമ്പനിയുടെ കേസിൽ കോടതി ഇന്ന് വിധി പറയും.

HDFC AMC:രണ്ടാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 19 ശതമാനം വർദ്ധിച്ച് 542.33 കോടി രൂപയായി. അറ്റാദായം 2 ശതമാനം വർദ്ധിച്ച് 344.38 കോടി രൂപയായി.

TechM:  രണ്ടാം പാദത്തിൽ കമ്പനിയുടെ വരുമാനം മുൻ പാദത്തെ അപേക്ഷിച്ച് 7 ശതമാനം വർദ്ധിച്ച് 10881.30 കോടി രൂപയായി. അതേസമയം അറ്റാദായം 1 ശതമാനം ഇടിഞ്ഞ് 1338.70 കോടി രൂപയായി.

ഇന്നത്തെ പ്രധാന ക്യു 2 ഫലങ്ങൾ

  • Axis Bank
  • Kotak Mahindra Bank
  • Cipla
  • Bajaj Finance
  • Ambuja Cements
  • ABB India
  • IRB Infrastructure Developers
  • Dr. Lal PathLabs
  • Torrent Pharmaceuticals
  • Canara Bank
  • Nippon Life India Asset Management
  • Persistent Systems
  • PI Industries
  • Jindal Stainless
  • Mangalore Refinery & Petrochemicals
  • Wabco India
  • GATI

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഉയർന്ന ഗ്യാപ്പ് അപ്പിൽ 18241 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് താഴേക്ക് വീണു. 18000 എന്ന സപ്പോർട്ട് ഉൾപ്പെടെ തകർത്ത് താഴേക്ക് വീണ സൂചിക പിന്നീട് തിരികെ കയറി. തുടർന്ന് 10 പോയിന്റുകൾക്ക് മുകളിലായി 18125 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

വളരെ വലിയ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റിയിൽ കാളകളുടെ ശക്തമായ തേരോട്ടമാണ് അരങ്ങേറിയത്. എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കിയ സൂചിക പിന്നീട് ലാഭമെടുപ്പിന് വിധേയമായി. തുടർന്ന് 869 പോയിന്റുകൾക്ക് മുകളിലായി 41192 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

എല്ലാ മേഖലാ സൂചികകളും നഷ്ടത്തിൽ അടച്ചു. നിഫ്റ്റി റിൽറ്റി(-2.77%), നിഫ്റ്റി ഐടി(-1.1%) , നിഫ്റ്റി ഓട്ടോ (-1.80%) എന്നിവയും നഷ്ടത്തിൽ അടച്ചു.

CAC40 ഒഴികെ മറ്റെല്ലാ യൂറോപ്യൻ വിപണികളും ലാഭത്തിലാണ് വ്യാപാരം നടത്തിയത്. നാസ്ഡാക്ക് 0.90 ശതമാനം നേട്ടം കെെവരിച്ച് കൊണ്ട് യുഎസ് വിപണി ലാഭത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഏറെയും ലാഭത്തിലാണ് കാണപ്പെടുന്നത്. ജപ്പാന്റെ നിക്കി 2 ശതമാനം ലാഭത്തിലാണുള്ളത്. യുഎസ് , യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവയും ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY ഉയർന്ന നിലയിൽ 18,181-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

18,100, 18040, 18000 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18250, 18,320, 18400 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 41000, 40700 and 40500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.  41500, 41830 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും. 

19000, 18500, 18200 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 17500, 18000, 17800 എന്നിവിടെയാണ് ഏറ്റവും കൂടുതൽ പുട്ട് ഒഐ കാണപ്പെടുന്നത്.

ബാങ്ക് നിഫ്റ്റിയിൽ 42000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. സൂചിക ഇന്നലെ 2 ശതമാനത്തിലേറെ മുന്നേറ്റം നടത്തിയതോടെ 41000ലെ കോൾ സെല്ലേഴ്സ് പ്രതിസന്ധിയിലായിട്ടുണ്ടാകും. 40000, 41000 എന്നിവിടെയാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നത്.

വിക്സ് ഇപ്പോൾ 17.61 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2459.1 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ  ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 2390.23 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

ICICI Bank ഇന്നലെ 130 പോയിന്റുകളാണ് നിഫ്റ്റിക്ക് സംഭാവനയായി നൽകിയത്. Kotak Bank, Axis Bank, Bajaj Finance, Cipla എന്നീ ഓഹരികളുടെ ഫലങ്ങൾ ഇന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു.



17950 നിഫ്റ്റിക്ക് പ്രധാന സപ്പോർട്ട് ആയി നിലകൊള്ളും. ഈ നില തകർന്നാൽ വിപണിയിൽ കരടിയുടെ സാന്നിധ്യം ഉള്ളതായി മനസിലാക്കാം. നിഫ്റ്റി ഇതുവരെ ഉണ്ടായിരുന്ന ചാനലിൽ നിന്നും നേരിയ നിലയിൽ പുറത്താണുള്ളത്.  വീണ്ടും സൂചിക താഴേക്ക് വീണാൽ അത് ഡൌൺട്രെൻണ്ടിന്റെ സൂചനയാണ്. അല്ലെങ്കിൽ ഇവിടെ തന്നെ സൂചിക അസ്ഥിരമായി നിന്നേക്കാം. മുകളിലേക്ക് 18320 ശ്രദ്ധിക്കാവുന്നതാണ്.

ഹെവിവെയിറ്റ് ഓഹരികളെ ഇന്ന് കൂടുതലായി ശ്രദ്ധിക്കാവുന്നതാണ്. ഐസിഐസിഐയെ പോലെ ശക്തമായ ഓഹരികളിലെ മുന്നേറ്റം നിഫ്റ്റിയെ 18000ന് മുകളിൽ നിർത്താൻ ആവശ്യമായി വന്നേക്കും. നിഫ്റ്റി ഐടിയിൽ ഒരു തിരുത്തലിനുള്ള സാധ്യത നിഫ്റ്റിക്ക് പിന്തുണ നൽകിയേക്കും. ഇവ സപ്പോർട്ടിലാണ് കാണപ്പെടുന്നത്.  Kotak, SBI എന്നിവയുടെ ഫലങ്ങൾ പുറത്തുവരാനുള്ളതിനാൽ ബാങ്ക് നിഫ്റ്റി ശക്തമായി പോസിറ്റീവായാണ് കാണപ്പെടുന്നത്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement