പ്രധാനതലക്കെട്ടുകൾ

Reliance Retail Ventures: 25.8 ശതമാനം ഓഹരിയ്ക്കായി ഡൺസോയിൽ 200 മില്യൺ ഡോളർ നിക്ഷേപിച്ച് കമ്പനി.

Titan: മൂന്നാം പാദത്തിൽ കമ്പനിയുടെ ഉപഭോക്തൃ ബിസിനസുകളിലുടനീളം ശക്തമായ ഡിമാൻഡ് രേഖപ്പെടുത്തുകയും കഴിഞ്ഞ വർഷത്തെ ഉത്സവ പാദത്തേക്കാൾ 36 ശതമാനം വളർച്ച കൈവരിക്കുകയും ചെയ്തു.

Ujjivan Small Finance Bank: മുൻ പാദത്തെ അപേക്ഷിച്ച് ബാങ്കിന്റെ മൊത്ത ലോൺ ബുക്ക് മൂന്നാം പാദത്തിൽ 15 ശതമാനം ഉയർന്ന് 16,600 കോടി രൂപയായി. മൊത്തം നിക്ഷേപം 10 ശതമാനം വർദ്ധിച്ച് 15600 കോടി രൂപയായി.

Hinduja Global Solutions: ഓഹരി ഒന്നിന് 150 രൂപ ലാഭവിഹിതവും 1:1 അനുപാതത്തിൽ ബോണസ് ഓഹരിയും കമ്പനി പ്രഖ്യാപിച്ചു. അംഗീകൃത ഓഹരി മൂലധനം 27.65 കോടി രൂപയിൽ നിന്ന് 80 കോടി രൂപയായി കമ്പനി ഉയർത്തുകയും ചെയ്തു.

Adani Enterprises: വിവിധ വൈദ്യുത നിലയങ്ങളിലേക്ക് 1 MMT ഇറക്കുമതി ചെയ്ത കൽക്കരി വിതരണം ചെയ്യുന്നതിനായി NTPCയിൽ നിന്നും കമ്പനിക്ക് കരാർ ലഭിച്ചു. 

ഇന്നത്തെ വിപണി സാധ്യത

യുഎസ് വിപണി ഇടിഞ്ഞതിന് പിന്നാലെ ഇന്നലെ വലിയ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 17670ൽ നിന്നും തിരികെ കയറാൻ ശ്രമം നടത്തിയെങ്കിലും കരടികളുടെ സമ്മർദ്ദത്തെ തുടർന്ന് താഴേക്ക് വീണു. രണ്ടാം പകുതിയിൽ വീണ്ടെടുക്കാൻ സൂചിക ശ്രമം നടത്തിയെങ്കിലും ദിവസത്തെ ഉയർന്ന നിലയിൽ അനുഭവപ്പെട്ട സമ്മർദ്ദത്തെ തുടർന്ന് സൂചിക താഴേക്ക് വീണു. തുടർന്ന് 179 പോയിന്റുകൾക്ക് താഴെയായി 17746 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് ഡൌണിൽ 37348 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചെങ്കിലും നിഫ്റ്റിയുടെ അത്രയും ദുർബലമായി കാണപ്പെട്ടില്ല. ഇവിടെ നിന്നും പിന്നീട് ഉണ്ടായ ബ്രേക്ക് ഔട്ടിനെ തുടർന്ന് 37500 മറികടന്ന സൂചിക പിന്നീട് ശക്തി നഷ്ടപ്പെട്ട് താഴേക്ക് തിരികെ വന്നു. തുടർന്ന് 206 പോയിന്റുകൾ/ 0.55 ശതമാനം താഴെയായി 37490 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഓട്ടോ(+0.53%) ഒഴികെ എല്ലാ മേഖലാ സൂചികകളും നഷ്ടത്തിൽ അടച്ചു.

യൂഎസ് വിപണി നഷ്ടത്തിൽ അടച്ചു. ഫെഡ് പ്രഖ്യാപനത്തെ തുടർന്ന് യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യൻ വിപണികൾ
രാവിലെ തന്നെ മുന്നേറ്റം തുടങ്ങിയതായി കാണാം. യുഎസ് ഫ്യൂച്ചേഴ്സ് നേരിയ ലാഭത്തിലാണ് കാണപ്പെടുന്നത്. CAC ഫ്യുച്ചേഴ്സ് വലിയ നഷ്ടത്തിൽ നിൽക്കുമ്പോൾ യൂറോപ്യൻ ഫ്യൂച്ചേഴ്സ് ഫ്ലാറ്റായി കാണപ്പെടുന്നു.

SGX NIFTY 17,845-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

17,740,17,700, 17,650, 17,600, 17,550 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,800, 17,820, 17,850, 17,950, 18,000, 18,040
എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ  37,500, 37,300, 37,200, 37,000, 36,900 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37,700, 37,800, 38,000, 38,350, 38,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 17,800 ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 17500 ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 38000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 37000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

വിക്സ്  17.98 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1927 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ  ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 801 കോടി രൂപയുടെ ഓഹരികൾ കൂടി വാങ്ങികൂട്ടി.

പലിശ നിരക്കുകൾ വെെകാതെ ഉയർത്തുമെന്ന് ഫെഡ് മിനിറ്റ്സ് സൂചിപ്പിച്ചതിന് പിന്നാലെ ഉണ്ടായ നെഗറ്റീവ് കാഴ്ചപ്പാടിനെ തുടർന്ന് വിപണികൾ എല്ലാം തന്നെ ഇന്നലെ ഗ്യാപ്പ് ഡൌണിൽ തുറന്നു. എന്നാൽ നിഫ്റ്റിക്ക് തിരികെ കയറി ദിവസത്തെ ഉയർന്ന നില കെെവരിക്കാനായി എന്നുള്ളത് സൂചികയുടെ ശക്തി സൂചിപ്പിക്കുന്നു.
ഗ്യാപ്പ് ഫിൽ ചെയ്യാൻ ഉള്ളതിനാൽ തന്നെ 17800ന് മുകളിലേക്ക് സൂചികയുടെ നീക്കം സംഭവിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.

എഫ്.ഐഐകൾ ഇന്നലെ ഓഹരികൾ വിറ്റഴിച്ചിരുന്നു. ഇന്ന് അവർ ഓഹരികൾ വാങ്ങുമോ എന്ന് നോക്കി കാണേണ്ടതുണ്ട്. അതേസമയം ഡിഐഐ ഓഹരികൾ വിറ്റഴിച്ചു കൊണ്ട് ലാഭമെടുക്കാനുള്ള ശ്രമം നടത്തിയില്ല. അതിനാൽ തന്നെ ഇന്നതെ വിപണിയുടെ നീക്കം വളരെ നിർണായകമാകും.

ബാങ്ക് നിഫ്റ്റിക്ക് താഴേക്ക് 37400 ശ്രദ്ധിക്കാവുന്നതാണ്. മുകളിലേക്ക് 37700 ഉം ശ്രദ്ധിക്കാവുന്നതാണ്. റിലയൻസ് ഓഹരി ഇന്നലെ മാത്രം 2 ശതമാനമാണ് താഴേക്ക് വീണത്. ബാങ്ക് നിഫ്റ്റിക്ക് ഒപ്പം റിലയൻസ് ഓഹരിയും ഇന്ന് നിഫ്റ്റിയുടെ നീക്കത്തെ സ്വാധീനിക്കും. ശക്തമായ സപ്പോർട്ടിനും പ്രതിബന്ധത്തിനും ഇടയിലായി തന്നെ നിഫ്റ്റി ഇന്ന് വ്യാപാരം നടത്താനാണ് സാധ്യത.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement