പ്രധാനതലക്കെട്ടുകൾ
ITC: മാർച്ച് പാദത്തിൽ കമ്പനിയുടെ പ്രതിവർഷ അറ്റാദായം 11.8 ശതമാനം വർദ്ധിച്ച് 4191 കോടി രൂപയായി. പോയവർഷം ഇത് 3755 കോടി രൂപ മാത്രമായിരുന്നു. ഏകീകൃത വരുമാനം 15.3 ശതമാനം വർദ്ധിച്ച് 17754 കോടി രൂപയായി.
IGL: മാർച്ച് പാദത്തിൽ കമ്പനിയുടെ പ്രതിവർഷ അറ്റാദായം 9.24 ശതമാനം വർദ്ധിച്ച് 361.60 കോടി രൂപയായി. ഇതേകാലയളവിൽ വരുമാനം 55.16 ശതമാനം ഉയർന്ന് 2405.95 കോടി രൂപയായി.
Manappuram Finance: മാർച്ച് പാദത്തിൽ കമ്പനിയുടെ പ്രതിവർഷ അറ്റാദായം 44 ശതമാനം ഇടിഞ്ഞ് 261 കോടി രൂപയായി. ഇതേകാലയളവിൽ വരുമാനം 9 ശതമാനം ഇടിഞ്ഞ് 1480 കോടി രൂപയായി.
LIC Housing Finance: മാർച്ച് പാദത്തിൽ കമ്പനിയുടെ പ്രതിവർഷ അറ്റാദായം 174 ശതമാനം ഉയർന്ന് 1114 കോടി രൂപയായി. ഇതേകാലയളവിൽ വരുമാനം 6.3 ശതമാനം ഉയർന്ന് 5207.53 കോടി രൂപയായി.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് അപ്പിൽ 16327 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം നടത്തി. എന്നാൽ 16400ന് അടുത്തായി അനുഭവപ്പെട്ട സമ്മർദ്ദത്തെ തുടർന്ന് സൂചിക താഴേക്ക് വീണു. പിന്നീട് മുകളിലേക്ക് കയറാൻ സൂചിക ശ്രമം നടത്തിയെങ്കിലും കരടികൾ അനുവദിച്ചില്ല. തുടർന്ന് 19 പോയിന്റുകൾക്ക് താഴെയായി 16240 എന്ന നിലയിൽ നിഫറ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 34455 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിലേക്ക് നീങ്ങിയെങ്കിലും 34630ൽ നിന്നും താഴേക്ക് വീണ് 34150 രേഖപ്പെടുത്തി. തുടർന്ന് 138 പോയിന്റുകൾ/ 0.4 ശതമാനം താഴെയായി 34163 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
എഫ്എംസിജി 1.25 ശതമാനം നേട്ടത്തിൽ അടച്ചു.
യൂഎസ് വിപണികൾ കുത്തനെ താഴേക്ക് വീണു. യൂറോപ്യൻ വിപണികൾ 1 ശതമാനം നഷ്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 15,940 -ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
16,080, 15,970, 15,870, 15,800 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,140, 16,250, 16,370 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 33,700, 33,500, 33,400 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 34,150, 34,400, 34,700 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
16500ലാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 16000 ലാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നത്.
ബാങ്ക് നിഫ്റ്റിയിൽ 34,500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 33,000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ഇന്ത്യ വിക്സ് 22.3 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1300 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 400 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
മുന്നത്തെ ദിവസം മുകളിലേക്ക് കയറിയ യുഎസ് വിപണി ഇന്നലെ കുന്നതെ താഴേക്ക് വീണു. പണപ്പെരുപ്പം തടയാൻ ഫെഡ് ഏതറ്റം വരെയും പോകുമെന്ന് പവലിന് കഴിഞ്ഞ ദിവസം പറഞ്ഞത് ഒരുപക്ഷേ ഇന്നലെയാകാം വിപണിയിൽ പ്രതിഫലിച്ചിട്ടുണ്ടാവുക. സിപിഐ കണക്കുകൾക്ക് എതിരിയും വിപണി അടുത്ത ദിവസമാണ് പ്രതികരിച്ചിരുന്നത്.
യുകെയിലെ സിപിഐ വിലക്കയറ്റം 9 ശതമാനമായി രേഖപ്പെടുത്തി. ഇത് 40 വർഷത്തെ ഉയർന്ന നിലയിലാണുള്ളത്. എന്നാൽ ഇത് പ്രതീക്ഷിച്ചിരുന്നതാണ്. ഓട്ടോ വിൽപ്പന 10 ശതമാനം ഇടിഞ്ഞു. പവലിന്റെ പ്രസംഗത്തിന് പിന്നാലെ പലിശ നിരക്ക് 50 ബേസിസ് പോയിന്റ് കൂടി ഉയർത്തിയേക്കുമെന്ന് മറ്റൊരു ഫെഡ് അംഗത്തിന്റെ പ്രസ്താവന കൂടി പുറത്തുവന്നിരുന്നു. ഇവ എല്ലാം തന്നെ വിപണിയെ നെഗറ്റീവിലേക്ക് നയിച്ചു.
വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ മൊത്തം വിൽപ്പന നിരക്ക് എന്നത് 1300 കോടി രൂപയാണ്. ഇതിനാൽ തന്നെ വരും ദിവസങ്ങളിൽ വിപണി ചാഞ്ചാട്ടത്തിന് വിധേയമായേക്കാം. അതിനാൽ തന്നെ ഓവർ നൈറ്റ് പോസിഷൻ ഹോൾഡ് ചെയ്യുന്നവർക്ക് വ്യാപാരം കഠിനകരമായേക്കാം.
താഴേക്ക് ശ്രദ്ധിക്കാവുന്നതാണ്. ഗ്യാപ്പ് ഡൌൺ ഉയർന്നാൽ സൂചിക താഴെ സപ്പോർട്ട് എടുക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കാവുന്നതാണ്.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

