പ്രധാനതലക്കെട്ടുകൾ

Reliance Industries: ജിയോ ഫോൺ നെക്സ്റ്റ് നവംബർ 4ന് വിൽപ്പന ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. വില 6499 രൂപ ആയിരിക്കും.

Adani Enterprises: ഫ്ലിപ്കാർട്ടിന്റെ ഉടമസ്ഥതയിലുള്ള  ക്ലിയർട്രിപ്പ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികൾ സ്വന്തമാക്കി കമ്പനി. ഇത് ഒരു ടിക്കറ്റ്, ഹോട്ടൽ ബുക്കിംഗ് പ്ലാറ്റ്ഫോമാണ്.

Dr. Reddy’s: യുഎസ് വിപണിയിൽ ബ്രോങ്കിയൽ ആസ്ത്മയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന എഫെഡ്രിൻ സൾഫേറ്റ് ഇഞ്ചക്ഷൻ പുറത്തിറക്കി കമ്പനി.

Intellect Design Arena:  ഉത്പ്പന്ന കമ്പനിയിൽ നിന്ന് ഫിൻ‌ടെക് പ്ലാറ്റ്‌ഫോം അധിഷ്‌ഠിത കമ്പനിയിലേക്കുള്ള മാറ്റത്തിനായി 100 കോടി രൂപയ്ക്ക് ഒരു ബദൽ നിക്ഷേപ ഫണ്ട് രൂപീകരിക്കാൻ ഒരുങ്ങി കമ്പനി.

Tata Steel: ബാംനിപാൽ സ്റ്റീൽ ലിമിറ്റഡും ടാറ്റ സ്റ്റീൽ ബിഎസ്എൽ ലിമിറ്റഡും കമ്പനിയുമായി സംയോജിപ്പിക്കുന്നതിന് എൻസിഎൽടി മുംബൈ ബെഞ്ച് അംഗീകാരം നൽകി.

Indo Amines: നവംബർ 12ന് നടക്കുന്ന യോഗത്തിൽ കമ്പനി ഓഹരി വിഭജനം പരിഗണിച്ചേക്കും.

Indian Oil:
രണ്ടാം പാദത്തിൽ കമ്പനിയുടെ വരുമാനം മുൻപാദത്തെ അപേക്ഷിച്ച് 14.1 ശതമാനം വർദ്ധിച്ച് 135417.76 കോടി രൂപയായി രേഖപ്പെടുത്തി. അറ്റാദായം 7 ശതമാനം വർദ്ധിച്ച് 6360.05 കോടി രൂപയായി.

BPCL: രണ്ടാം പാദത്തിൽ കമ്പനിയുടെ വരുമാനം മുൻ പാദത്തെ അപേക്ഷിച്ച് 15 ശതമാനം വർദ്ധിച്ച് 81536.67 കോടി രൂപയായി. അറ്റാദായം 79.4 ശതമാനം വർദ്ധിച്ച് 2694.1 കോടി രൂപയായി. ഫലം പ്രതീക്ഷിച്ചതിനേക്കാൾ മികച്ചതാണ്.

Vedanta: കമ്പനിയുടെ വരുമാനം 7 ശതമാനം വർദ്ധിച്ച് 30401 കോടി രൂപയായി. അറ്റാദായം 9.3 ശതമാനം വർദ്ധിച്ച് 4615 കോടി രൂപയായി. ഫലം പ്രതീക്ഷിച്ചതിനേക്കാൾ മികച്ചതാണ്.

UPL: കമ്പനിയുടെ പ്രതിവർഷ വരുമാനം 18 ശതമാനം വർദ്ധിച്ച് 10567 കോടി രൂപയായി. അറ്റാദായം 37 ശതമാനം വർദ്ധിച്ച് 634 കോടി രൂപയായി. ഫലം പ്രതീക്ഷിച്ചതിനേക്കാൾ മികച്ചതാണ്.

Shree Cement:  കമ്പനിയുടെ വരുമാനം 7.1 ശതമാനം വർദ്ധിച്ച് 3205.87 കോടി രൂപയായി. അറ്റാദായം 25 ശതമാനം ഇടിഞ്ഞ് 577.7 കോടി രൂപയായി.

Steel Authority of India: കമ്പനിയുടെ വരുമാനം 59 ശതമാനം വർദ്ധിച്ച് 26828.01 കോടി രൂപയായി. അറ്റാദായം 8.94 ശതമാനം ഇടിഞ്ഞ് 577.7 കോടി രൂപയായി.

ഇന്നത്തെ പ്രധാന ക്യു 2 ഫലങ്ങൾ

  • HDFC
  • Tata Motors,
  • IRCTC, IRFC
  • Aditya Birla Capital,
  • Bajaj Consumer Care
  • Carborundum Universal
  • Chambal Fertilisers
  • Graphite India
  • Lux Industries
  • Man Infraconstruction
  • Nilkamal
  • Phoenix Mills
  • Poly Medicure
  • Relaxo Footwears
  • Shipping Corporation of India
  • Sequent
  • Sun Pharma Advanced Research Company
  • Star Cement
  • Venky’s (India)
  • Whirlpool

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച നേരിയ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണിരുന്നു. 17600ന് അടുത്തായി സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക പിന്നീട് തിരികെ കയറി ദിവസത്തെ ഉയർന്ന നിലമറികടന്നു. 17900ന് അടുത്തായി സമ്മർദ്ദം അനുഭവപ്പെട്ടതിനെ തുടർന്ന് താഴേക്ക് വീണ സൂചിക തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 168 പോയിന്റുകൾക്ക് താഴെയായി 17672 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി നേരിയ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ചെങ്കിലും പിന്നീട് താഴേക്ക് വീണു. 38400 സപ്പോർട്ടായും 39780 പ്രതിരോധമായും സൂചിക പിന്നീട് കെെകൊണ്ടു. തുടർന്നും താഴേക്ക് വീണ 393 പോയിന്റുകൾക്ക് താഴെയായി 39150 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി(1.45) ഒഴികെ ബാങ്കി എല്ലാ സൂചികകളും ലാഭത്തിൽ അടച്ചു. നിഫ്റ്റിഫാർമ(0.72), നിഫ്റ്റി മീഡിയ(0.63) എന്നിങ്ങനെ നേട്ടത്തിൽ അടച്ചു.

CAC40 ഒഴികെ മറ്റെല്ലാ യൂറോപ്യൻ വിപണികളെല്ലാം നേരിയ നഷ്ടത്തിലാണ് കാണപ്പെടുന്നത്.  ടെക്ക് ഭീമൻമ്മാരുടെ മോശം റിസൾട്ടുകൾക്ക് പിന്നാലെ നഷ്ടത്തിൽ തുറന്ന യുഎസ് വിപണി
മെെക്രോസോഫ്റ്റിന്റെ പിന്തുണയോടെ തിരികെകയറി ലാഭത്തിൽ അടച്ചു.

നിർമാണ പിഎംഐ ഇടിഞ്ഞതിന് പിന്നാലെ ചെെന, ഹോങ്കോഗ് വിപണികൾ ഇടിഞ്ഞു. ഏഷ്യൻ വിപണികൾ കയറിയിറങ്ങി കാണപ്പെടുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കൂടുതൽ  സാമ്പത്തിക ഉത്തേജനത്തിനുള്ള സാധ്യതകൾ കണക്കിലെടുത്ത് ജപ്പാന്റെ നിക്കി 2 ശതമാനത്തിലധികം നേട്ടം കെെവരിച്ചു.

യുഎസ് , യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. 

SGX NIFTY നേരിയ തോതിൽ മുകളിലായി 17,780-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

17,550, 17,450, 17,375, 17,310 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,710, 17,750, 17,800, 17,835, 17,880, 17,940, 18,000
എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ  39,000, 38,900, 38,780, 38,600, 38,500 എന്നിവിടെ.ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 39,300, 39,500, 39,750, 40000 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

18000-ലാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 17500, 17000 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 41000-ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. സൂചികയിൽ പുട്ട് ഒഐ വളരെ കുറവാണ്. 39000 എന്നിവിടെ പുട്ട് ഒഐ ഉള്ളതായി കാണാം.

വിക്സ് ഇപ്പോൾ 17.43, വെള്ളിയാഴ്ച വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായിട്ടും വിക്സ് താഴേക്ക് വീണിരുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 5,142 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ  ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 4,342 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

കഴിഞ്ഞ മാസം 25000ൽ അധികം രൂപയുടെ ഇക്യുറ്റി ഓഹരികളാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വിറ്റഴിച്ചത്. ഇത് എക്കാലത്തെയും ഉയർന്ന നിലയിൽ നിന്നും നിഫ്റ്റി 1000 പോയിന്റുകൾ ഇടിയാൻ കാരണമായി. 17450 അശക്തമായി നിലകൊണ്ടാൽ വിപണിയിൽ വീണ്ടെടുക്കൽ കാണാൻ സാധിക്കും. മുകളിലേക്ക് 17800 ശ്രദ്ധിക്കുക.

യുഎസ് ഫെഡ് മീറ്റിംഗ് നവംബർ 2ന് നടക്കും. ഇതിലെ തീരുമാനങ്ങൾ വിപണിയെ സ്വാധീനിക്കുന്നതാണ്. വിപണി ടെക്നിക്കലി ദുർബലമാണ്. ഇന്നത്തെ ഗ്യാപ്പ് അപ്പ് നിലനിർത്തി നിഫ്റ്റി ലാഭത്തിൽ വ്യാപാരം അവസാനിപ്പിക്കുമോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.

ഓക്ടോബറിലെ ഓട്ടോ വിൽപ്പന കണക്കുകൾ ഉൾപ്പെടെ വരും ദിവസങ്ങളിൽ പുറത്തുവരുന്നുണ്ട്.

17950ന് മുകളിലേക്ക് ഉള്ള സൂചികയുടെ നീക്കം വിപണി ബുള്ളിഷാണെന്ന സൂചന നൽകുന്നു. 18043 നിലനിർത്തിയാൽ നിഫ്റ്റി കൂടുതൽ ഉയരങ്ങൾ കീഴടക്കുമെന്ന് കരുതാം. 17610 എന്ന സപ്പോർട്ട് തകർത്താൽ 17400 അടുത്ത സപ്പോർട്ട് ആയി പരിഗണിക്കാം. ബുധനാഴ്ചയോടെ  വിപണി ഉയർന്നില്ലെങ്കിൽ കരടികളുടെ സാന്നിധ്യമാണ് ഇത് വ്യക്തമാക്കുന്നത്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement