പ്രധാനതലക്കെട്ടുകൾ

Reliance Industries: പ്രധാന അന്താരാഷ്ട്ര വിപണികളിൽ ഗ്ലാൻസ് ലോഞ്ച് ത്വരിതപ്പെടുത്തുന്നതിനായി കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ജിയോ പ്ലാറ്റ്‌ഫോമ്സ് 200 മില്യൺ ഡോളർ ഗ്ലാൻസിൽ നിക്ഷേപിക്കും.

Eicher Motors: ചിപ്പ് ക്ഷാമത്തെ തുടർന്ന് മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായവും വിൽപ്പനയും കുത്തനെ കുറഞ്ഞു. പ്രതിവർഷ അറ്റാദായം 14.4 ശതമാനം ഇടിഞ്ഞ് 456 കോടി രൂപയായി. പോയവർഷം ഇത് 533 കോടി രൂപയായിരുന്നു. അതേസമയം വരുമാനം 1.9 ശതമാനം വർദ്ധിച്ച് 2881 കോടി രൂപയായി.

Godrej Consumer Products: 84.5 കോടി രൂപയ്ക്ക് BBLUNT-ലെ മുഴുവൻ ഓഹരികളും കമ്പനി വിറ്റഴിച്ചു. ഹോനാസ കൺസ്യൂമറാണ് കമ്പനിയിൽ നിന്ന് BBLUNT ഏറ്റെടുത്തത്.

Coal India:
ഡിംസംബറിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ അറ്റാദായം 47.7 ശതമാനം വർദ്ധിച്ച് 4556.5 കോടി രൂപയായി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 20 ശതമാനം വർദ്ധിച്ച് 28433.5 കോടി രൂപയായി.

One 97 Communications: റിപ്പോർട്ടുകൾ പ്രകാരം ജനുവരിയിൽ പേടിഎം പ്ലാറ്റ്‌ഫോമിൽ പ്രോസസ്സ് ചെയ്ത മർച്ചന്റ് പേയ്‌മെന്റുകൾ മുൻവർഷത്തെ അപേക്ഷിച്ച് 105 ശതമാനം വർദ്ധിച്ച് 83,481 കോടി രൂപയായി.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ വലിയ ഗ്യാപ്പ് ഡൌണിൽ 17100 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 16900ൽ സപ്പോർട്ട് എടുത്ത് തിരികെ കയറി. രൂക്ഷമായ ചാഞ്ചാട്ടത്തിനൊടുവിൽ അവസാന നിമിഷം സൂചിക കുത്തനെ താഴേക്ക് വീണു. തുടർന്ന് 532 പോയിന്റുകൾ/3.06 ശതമാനം താഴെയായി 16842 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് ഡൌണിൽ 37797 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ 37300ൽ സപ്പോർട്ട് എടുത്ത് മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും ഇതിന് സാധിച്ചില്ല. സമ്മർദ്ദത്തെ തുടർന്ന് സൂചിക താഴേക്ക് വീണു. തുടർന്ന് 1609 പോയിന്റുകൾ/ 4.18 ശതമാനം താഴെയായി 36909 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

എല്ലാ മേഖലാ സൂചികകളും നഷ്ടത്തിൽ അടച്ചു.

യൂഎസ്
വിപണികൾ നഷ്ടത്തിൽ അടച്ചെങ്കിലും വലിയ പതനത്തിന് കാരണമായില്ല. യൂറോപ്യൻ വിപണികൾ 2 ശതമാനം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.



ഏഷ്യൻ വിപണികൾ കയറിയിറങ്ങി കാണപ്പെടുന്നു. നിക്കി നേരിയ നഷ്ടത്തിലാണുള്ളത്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചേഴ്സും ലാഭത്തിൽ കാണപ്പെടുന്നു.

SGX NIFTY
16,958-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

16,840, 16,780, 16,700, 16,610 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,950, 17,000, 17,070, 17,125, 17,200 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 36,850, 36,600, 36,400 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37,000, 37,300, 37,550 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 17500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 16500 ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 39000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 37000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

വിക്സ് 22.98 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 4,300 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും  2,200  കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി. 

ഉക്രൈൻ സംഘർഷ സാധ്യത നിലനിൽക്കുന്നതിനെ തുടർന്ന് ആഗോള വിപണികൾ തകർന്നടിഞ്ഞതിന് പിന്നാലെ ഇന്ത്യൻ വിപണിയിൽ ഇന്നലെ ചോരപ്പുഴ ഒഴുകി. ഉക്രൈയ്നിന്റെ താൽപ്പര്യങ്ങൾ സംരക്ഷിച്ച് പ്രശ്നം പരിഹരിക്കാൻ ബൈഡനുമായി ചർച്ച നടത്തുമെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. വിന്യാസത്തെക്കുറിച്ച് തങ്ങളുമായി ചർച്ച നടത്താൻ ഉക്രൈയ്ൻ സർക്കാർ റഷ്യയോട് അഭ്യർത്ഥിച്ചു, റഷ്യ വളരെക്കാലമായി ഈ അഭ്യർത്ഥനകൾ അവഗണിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട സംഭവങ്ങളെ അടിസ്ഥാനമാക്കിയാകും വിപണിയുടെ മുന്നോട്ടുള്ള നീക്കം.

പണപ്പെരുപ്പ കണക്കുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സിപിഐ ഏഴ് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. പ്രതീക്ഷിച്ച പോലെ ഉയർന്ന നിലയിലായി 6.01 ശതമാനത്തിലാണ് പണപ്പെരുപ്പം കാണപ്പെടുന്നത്. മൊത്തം വില സൂചിക. 12.9 ശതമാനമായി രേഖപ്പെടുത്തി.

വളരെ വലിയ പതനത്തിനാണ് വിപണി സാക്ഷ്യംവഹിച്ചത് അതിനാൽ തന്നെ വിപണിയിൽ ഒരു തിരികെ കയറ്റത്തിനുള്ള സാധ്യതയും തള്ളികളയാനാകില്ല. യൂറോപ്യൻ വിപണി ഇന്നലെ കുത്തനെ വീണിട്ടും, യുഎസ് വിപണി അധികം വീണില്ല. ഇത് ശുഭസൂചന നൽകുന്നു. റഷ്യൻ വിപണി 2 ശതമാനത്തിൽ താഴെ മാത്രം ഇടിഞ്ഞപ്പോൾ ഇന്ത്യൻ വിപണി കൂടുതൽ ഇടിഞ്ഞതായി കാണാം. എബിജി ബാങ്ക് തട്ടിപ്പും വിപണി താഴേക്ക് വീഴാൻ കാരണമായി. ഫ്യൂച്ചേഴ്സ് സ്ഥിരത കൈവരിച്ചതിനാൽ തന്നെ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗ് പ്രതീക്ഷിക്കാവുന്നതാണ്. ഓപ്പണിംഗിന് ശേഷമുള്ള പ്രൈസ് ആക്ഷൻ പ്രധാനമാണ്.

കൂടുതൽ ഇടിവ് സംഭവിച്ചാൽ നിഫ്റ്റിയിൽ താഴേക്ക് 16600 ശ്രദ്ധിക്കാവുന്നതാണ്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement