പ്രധാനതലക്കെട്ടുകൾ

IndusInd Bank: ജൂണിലെ ഒന്നാം പാദത്തിൽ ഇൻഡസ്ഇൻഡ് ബാങ്കിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 99 ശതമാനം വർദ്ധിച്ച് 1016 കോടി രൂപയായി.

Larsen & Toubro:
കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള എൽ ആന്റ് ടി ഹൈഡ്രോകാർബൺ എഞ്ചിനീയറിംഗ് ലിമിറ്റഡിനെ മാതൃസ്ഥാപനവുമായി സംയോജിപ്പിക്കാൻ ബോർഡ് അംഗീകാരം നൽകി.

ICICI Lombard, Dr Reddy’s Laboratories: എന്നിവയുടെ ഉടമസ്ഥതയിലുള്ള എസ്‌വി‌എ‌എസ് വെൽ‌നെസ് ആരോഗ്യ ഇൻ‌ഷുറൻസ് പോളിസി ഹോൾ‌ഡർ‌മാർ‌ക്ക് പണരഹിതമായ ഔട്ട്പേഷ്യന്റ് സേവനങ്ങൾ നൽകുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

IIFL Finance:
ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 735 ശതമാനം വർദ്ധിച്ച് 265.82 കോടി രൂപയായി.

HUDCO:
കമ്പനിയുടെ ഓഫർ ഫോർ സെയിലിനായി നോൺ റീട്ടെയിൽ നിക്ഷേപകരിൽ നിന്നും 196 ശതമാനത്തിന്റെ ഡിമാന്റ് രേഖപ്പെടുത്തി. റീട്ടെയിൽ നിക്ഷേപകർക്കായുള്ള ഓഫർ ഫോർ സെയിൽ ഇന്ന് ആരംഭിക്കും.  

Cyient: കമ്പനിയുടെ അനുബന്ധ സ്ഥാപനം 2.7 മില്യൺ ഡോളറിന് വർക്ക്ഫോഴ്സ് ഡെൽറ്റയുടെ 100 ശതമാനം ഓഹരി ഏറ്റെടുക്കും.

ഇന്നത്തെ പ്രധാന ക്യു 1 ഫലങ്ങൾ

  • Maruti Suzuki
  • Nestle (India),
  • SRF
  • IDBI Bank
  • United Breweries
  • Oracle Financial Services Software
  • Cofoge
  • ABB India
  • Pfizer
  • Central Bank of India
  • Happiest Minds Technologies
  • Welspun India
  • UTI Asset Management Company

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ തുറന്ന നിഫ്റ്റി 15800ന് മുകളിലായി തന്നെ വ്യാപാരം നടത്തിയെങ്കിലും ചെെനീസ് വിപണിയുടെ പതനം സൂചികയെ താഴേക്ക് വീഴ്ത്തി. തുടർന്ന് 15700 ലേക്ക് കൂപ്പുകുത്തിയ സൂചിക 15750ന് അടുത്തായി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി 35000 എന്ന സപ്പോർട്ട് തകർത്ത് താഴേക്ക് വീണു. ശേഷം സൂചിക 34800ന് താഴെയായി അടയ്ക്കപ്പെട്ടു.

നിഫ്റ്റി ഫാർമ ഇന്ന് നാല് ശതമാനം ഇടിഞ്ഞു. DRREDDYS ഓഹരി 10 ശതമാനം ഇടിഞ്ഞതാണ് ഇതിന് കാരണമായത്. മെറ്റൽ ഓഹരികൾ മാത്രമാണ് ഇന്നലെ മികച്ച പ്രകടനം കാഴ്ചവച്ചത്.

യൂറോപ്യൻ വിപണികൾ വലിയ രീതിയിൽ ബെയറിഷായാണ് കാണപ്പെട്ടിരുന്നത്. പിന്നീട് തിരികെ കയറിയ സൂചിക നഷ്ടത്തിൽ തന്നെയാണ് അടച്ചത്. യുഎസ് വിപണികളും സമാനമായി ഗ്യാപ്പ് ഡൗണിൽ തുറന്ന ശേഷം താഴേക്ക് നീങ്ങുകയും പിന്നീട് തിരികെ കയറി നഷ്ടത്തിൽ അടയ്ക്കുകയും ചെയ്തു.


ചെെനീസ് വിപണി നേരിയ തോതിൽ വീണ്ടെടുക്കൽ നടത്തുന്നതായി കാണാം. എന്നാൽ ജപ്പാൻ, തായ്വാൻ എന്നിവ 1 ശതമാനം നഷ്ടത്തിലാണ്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകളും ഫ്ലാറ്റായി നഷ്ടത്തിലാണുള്ളത്.

SGX NIFTY ഫ്ലാറ്റായി 15,780-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന  നൽകുന്നു.

15,750, 15,700 എന്നിവിടെയാണ് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളത്.

15,800, 15,820, 15,840  എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

35,000,35,200 എന്നത്  ബാങ്ക് നിഫ്റ്റിയുടെ സുപ്രധാന  പ്രതിരോധ മേഖലയാണ്. ഇത് ശ്രദ്ധിക്കുക.

34,500, 34,400 എന്നിവിടെ ബാങ്ക് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.

വിദേശ  നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1459 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും  729 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

15800,15900,16000 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐ ഉള്ളത്. ഇതിന് മുകളിലേക്ക് സൂചികയുടെ നീക്കം പരിമിതമാണെന്ന സൂചന നൽകുന്നു.

ബാങ്ക് നിഫ്റ്റിയിലും 35000ൽ അനേകം കോൾ ഒഐ ഉള്ളതായി കാണാം.

നിഫ്റ്റി ഇന്ന് വീണ്ടും 15700-15900 എന്ന കൺസോളിഡേഷൻ റേഞ്ചിലേക്ക് എത്തപ്പെട്ടിരിക്കുകയാണ്. വരും ദിവസങ്ങളിലും സൂചിക ഇവിടെ തന്നെ അസ്ഥിരമായി നിന്നേക്കും.

മുകളിലേക്ക് നോക്കിയാൽ 15800 നിഫ്റ്റിയിൽ  ഇന്ന് ശക്തമായ പ്രതിരോധം തീർക്കും. താഴേക്ക് 15750 ശ്രദ്ധിക്കാവുന്നതാണ്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement