ബെയറിംഗ് നിർമാണ കമ്പനിയായ റോളക്സ് റിംഗ്സ് ലിമിറ്റഡിന്റെ  മൂന്ന് ദിവസത്തെ ഐപിഒക്ക് ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ്. ജൂലെെ 28ന് ആരംഭിച്ച പ്രാരംഭ ഓഹരി വിൽപ്പന ജൂലെെ 30ന് അവസാനിക്കും. ബിസിനസ്സ് വിപുലീകരിക്കുന്നതിനും നിലവിലെ കടം അടച്ചു തീർക്കുന്നതിനായും കമ്പനി ഈ തുക ഉപയോഗിക്കും. കമ്പനിയുടെ ഐപിഒ വിശേഷങ്ങളാണ് മർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.

ഐപിഒ വിവരങ്ങൾ ചുരുക്കത്തിൽ

റോളക്സ് റിംഗ്സിന്റെ ബിസിനസ്

1988ലാണ് റോളക്സ് തങ്ങളുടെ ബിസിനസ് ആരംഭിക്കുന്നത്. ഹോട്ട് റോൾഡ് ഫോർജ്ഡ് ആന്റ് മെഷീൻ ബെയറിംഗ് റിംഗുകൾ, ഓട്ടോമോട്ടീവ് ഘടകങ്ങൾ എന്നിവ നിർമിക്കുന്ന കമ്പനിയാണ് റോളക്സ് റിംഗ്സ്. ഇരുചക്രവാഹനങ്ങൾ, പാസഞ്ചർ വാഹനങ്ങൾ, വാണിജ്യ വാഹനങ്ങൾ, ഓഫ്-ഹൈവേ വാഹനങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയ്ക്കായും വ്യാവസായിക യന്ത്രങ്ങൾ, വിൻഡ് ടർബൈനുകൾ, റെയിൽ‌വേ എന്നീ മേഖലകൾക്കായും കമ്പനി ഉത്പന്നങ്ങൾ നിർമിക്കും.

ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് ഫോർജ് നിർമാണ കമ്പനികളിൽ ഒന്നാണിത്. ഇതിൽ ഏറ്റവും വലുത് ഭാരത് ഫോർജ് ആണ്. വ്യാവസായിക ആവശ്യങ്ങൾക്കനുസരിച്ച് ലോഹങ്ങൾ രൂപപ്പെടുത്തുന്നതിനായി കമ്പനി പ്രവർത്തിച്ചു വരുന്നു. ഓട്ടോമോട്ടീവ് വ്യവസായത്തിലും മറ്റ് വ്യാവസായിക ആപ്ലിക്കേഷനുകളിലും ഉപയോഗിക്കുന്നതിനായി റോളക്സ് റിംഗ്സ് ഘടകങ്ങൾ നിർമിക്കുന്നു.

ഗുജറാത്തിലെ രാജ്കോട്ട ആസഥാനമാക്കിയാണ് റോളക്സ് റിംഗ്സ് പ്രവർത്തിച്ച് വരുന്നത്. രാജ്‌കോട്ട് കേന്ദ്രമാക്കി കമ്പനിക്ക് മൂന്ന് നിർമാണ കേന്ദ്രങ്ങളാണുള്ളത്. ഫോർജിന്റെ വാർ‌ഷിക നേട്ടം 144,750 ദശലക്ഷം ടണ്ണാണ്.

കമ്പനിയുടെ വരുമാനത്തിന്റെ 53 ശതമാനം ബെയറിംഗ് റിംഗിൽ നിന്നും 37 ശതമാനം ഓട്ടോമോട്ടീവ് ഘടകങ്ങളിൽ നിന്നുമാണ് വരുന്നത്. 2021ൽ കമ്പനിയുടെ 10 പ്രധാന ഉപഭോക്താക്കളിൽ നിന്നുമാണ് 72.6 ശതമാനം വരുമാനവും ലഭിച്ചത്. 

കയറ്റുമതിയിലൂടെ 56 ശതമാനം വരുമാനം ലഭിച്ചു. യുഎസ്എ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, തായ്ലൻഡ് തുടങ്ങി 17 രാജ്യങ്ങളിലായി കമ്പനി തങ്ങളുടെ ഉത്പന്നങ്ങൾ നൽകി വരുന്നു. 

സാമ്പത്തികം

2019-2021 കാലയളവിൽ സംഭവിച്ചത്.

  • മൊത്തം ആസ്തി 2 ശതമാനം വർദ്ധിച്ചു.
  • മൊത്തം വരുമാനം 32 ശതമാനം ഇടിഞ്ഞു. 
  • നികുതിക്ക് ശേഷമുള്ള ലാഭം 47 ശതമാനം വർദ്ധിച്ചു.
  • മൊത്തം കടം 385 കോടി രൂപയിൽ നിന്നും 35 ശതമാനം ഇടിഞ്ഞ് 250 കോടി രൂപയായി. 

അപകട സാധ്യതകൾ

  • വായ്പ തിരികെ നൽകുന്നത് സംബന്ധിച്ച് കമ്പനിയിൽ മുൻകാലങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. 2013 ൽ വായ്പാ പേയ്മെൻറിൽ കമ്പനി വീഴ്ച വരുത്തി. പ്രവർത്തന മൂലധനവും പലിശയും തിരിച്ചടയ്ക്കുന്നതിലും കമ്പനി കാലതാമസം വരുത്തിയിട്ടുണ്ട്.

  • കമ്പനിയുടെ മൊത്തം  വരുമാനത്തിന്റെ 73 ശതമാനവും വരുന്നത് 10 പ്രധാന ഉപഭോക്താക്കളിൽ നിന്നുമാണ്. ഇവരിൽ ആരെയെങ്കിലും നഷ്ടമായാൽ അത് കമ്പനിയുടെ വരുമാനത്തെ ബാധിക്കും.
  • കമ്പനിയുടെ വരുമാനത്തിന്റെ 56 ശതമാനവും വരുന്നത് വിദേശ രാജ്യങ്ങളിൽ നിന്നുമാണ്. കടുത്ത മത്സരമോ പ്രതികൂല സാഹചര്യങ്ങളോ ഉണ്ടായാൽ അത് കമ്പനിയുടെ ബാലൻസ് ഷീറ്റിനെ ബാധിക്കും.

  • കമ്പനിയുടെ പ്രമോട്ടർമാർ അവരുടെ ഓഹരികൾ പണയംവച്ചിട്ടുണ്ട്. ഇവ തിരിച്ചടയ്ക്കാൻ കമ്പനി പരാജയപ്പെട്ടാൽ ഓഹരി മറ്റാരുടെ എങ്കിലും കെെയ്യിലേക്ക് പോയേക്കും. ഇത് കമ്പനിയുടെ സാമ്പത്തിക പ്രവർത്തനങ്ങളെ ബാധിച്ചേക്കാം. 

നിഗമനം

ഐപിഒ വഴി സമാഹരിക്കുന്ന തുകയിൽ നിന്നും 45 കോടി രൂപ ദീർഘകാല പ്രവർത്തന മൂലധന ആവശ്യങ്ങൾക്കായും ബാക്കി ജനറൽ കോർപ്പറേറ്റ് ആവശ്യങ്ങൾക്കായും കമ്പനി ഉപയോഗിക്കും.

കമ്പനിക്ക് മിതമായ സാമ്പത്തിക സ്ഥിതി ഉണ്ട്, വളരെ മോശമോ ശ്രദ്ധേയമോ അല്ല. എന്നാൽ വായ്പാ പേയ്മെൻറിൽ കമ്പനി ഇതിന് മുമ്പ് വീഴ്ച വരുത്തിയിട്ടുണ്ട്. നിലവിൽ അന്താരാഷ്ട്ര വിപണിയിൽ പോലും കമ്പനിക്ക് ശക്തമായ സാന്നിധ്യമുണ്ട്. കൊവിഡ് രണ്ടാം തരംഗത്തിന്റെ സാമ്പത്തിക ആഘാതത്തിൽ നിന്ന് സമ്പദ്‌വ്യവസ്ഥ  വേഗത്തിൽ കരകയറുകയും  മൂന്നാം തരംഗം പ്രതികൂലമായി വരാതിരിക്കുകയും ചെയ്താൽ വ്യവസായങ്ങൾ വീണ്ടും തുറക്കുന്നതിലൂടെ കമ്പനിക്ക് നേട്ടമുണ്ടാക്കാനായേക്കും. 

കമ്പനിയുടെ ഗ്രേ മാർക്കറ്റ് പ്രീമിയം എന്നത് 450-500 രൂപ നിരക്കിലാണുള്ളത്. ഇത് സൂചിപ്പിക്കുന്നത് ഓഹരി 500 രൂപയ്ക്ക് മുകളിൽ ലിസ്റ്റ് ചെയ്യുമെന്നാണ്. ഗ്രേ മാർക്കറ്റിൽ കമ്പനിക്ക് മികച്ച പ്രതികരണം ലഭിക്കുന്നതായി കാണാം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement