പ്രധാനതലക്കെട്ടുകൾ

ലാൻകോ ടീസ്റ്റ ഹൈഡ്രോ പവർ ലിമിറ്റഡിന്റെ സ്വയം ലയനത്തിന് NHPC അംഗീകാരം നൽകി.

Vedanta: ഡിസംബർ 11 ന് ഇക്വിറ്റി ഷെയറുകളിലെ രണ്ടാമത്തെ ഇടക്കാല ലാഭവിഹിതം കമ്പനി ബോർഡ് പരിഗണിക്കും.

Indian Energy Exchange: കമ്പനി ബോണസ് ഷെയർ ഇഷ്യൂ അനുവദിച്ചു.

UPL: ആൾഫ്രഷ് സപ്ലൈ മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ 2,996 നിർബന്ധിത കൺവെർട്ടിബിൾ പ്രിഫറൻസ് ഷെയറുകളിൽ 1.3 കോടി രൂപ കമ്പനി നിക്ഷേപിച്ചു.

Reliance: ജിയോ-ബിപി എന്ന ബ്രാൻഡിൽ പ്രവർത്തിക്കുന്ന ബിപി മൊബിലിറ്റി ലിമിറ്റഡും മഹീന്ദ്ര ഗ്രൂപ്പും ഇവി ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും നിർമ്മാണം പര്യവേക്ഷണം ചെയ്യുന്നതിനായി നോൺ-ബൈൻഡിംഗ് ധാരണാപത്രം പ്രഖ്യാപിച്ചു.

HCL Technologies: Gesellschaft für Banksysteme GmbH ഏറ്റെടുക്കുന്നതിനായി
ജർമ്മനിയിലെ ഏറ്റവും വലിയ സഹകരണ പ്രൈമറി ബാങ്കായ അപ്പോബാങ്കുമായി കെെകോർത്ത് കമ്പനി.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ 17319 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആഗോള വിപണികളെ പിന്തുടർന്ന് കൊണ്ട് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. രണ്ടാം പകുതിയിലും മുന്നേറ്റം തുടർന്ന സൂചിക നവംബർ 3ലെ ഉയർന്ന നിലയിൽ സമ്മർദ്ദം നേരിട്ടു. തുടർന്ന് 293 പോയിന്റുകൾക്ക് മുകളിലായി 17470 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 37000 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിലേക്ക് നീങ്ങാൻ പ്രയാസപ്പെട്ടു. 150 പോയിന്റുകൾക്ക് ഉള്ളിൽ സൂചിക ആശങ്കയിലായതായി കാണാം. ശേഷം ബ്രേക്ക് ഔട്ടിനെ തുടർന്ന് സൂചിക ഉയർന്ന നില കെെവരിച്ചു. തുടർന്ന് 666 പോയിന്റുകൾ/ 1.82 ശതമാനം മുകളിലായി 37285 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

എല്ലാ മേഖലാ സൂചികകളും ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

യുഎസ് വിപണികൾ
ലാഭത്തിൽ അടച്ചു. S&P 500 ഗ്യാപ്പ് ഫിൽ ചെയ്തു കയറിയപ്പോൾ ഡൌ ജോൺസ് ഫ്ലാറ്റായി അടച്ചു. രണ്ട് ദിവസത്തെ തുടർച്ചയായ റാലിക്ക് ശേഷം യൂറോപ്യൻ വിപണികൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

ഏഷ്യൻ വിപണികൾ ഏറെയും ഉയർന്ന നിലയിലാണ് കാണപ്പെടുന്നു. യുഎസ് ഫ്യൂച്ചേഴ്സ് ഫ്ലാറ്റായും യൂറോപ്യൻ ഫ്യൂച്ചേഴ്സ്  കയറിയിറങ്ങിയും കാണപ്പെടുന്നു.

SGX NIFTY 17,564-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ വീണ്ടും ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

17,435, 17,400, 17,325, 17,250, 17,200 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,490, 17,550, 17,600, 17,690, 17,750
എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 37,230, 37,000, 36,850, 36,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37,500, 37,750, 38,000, 38,100. എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

17600  എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 17300 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 38000, 37500 എന്നിവിടെ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 36500, 37000 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നത്.

വിക്സ്  6.5 ശതമാനം ഇടിഞ്ഞ് 17.27 ആയി.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 579 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1702 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

പ്രതീക്ഷിച്ചപോലെ തൽസ്ഥിതി നിലനിർത്താൻ ധനനയ സമിതി തീരുമാനിച്ചു. മൂന്നാം പാദത്തിൽ ജിഡിപി വളർച്ചയെന്നത് 6.6 ശതമാനമായി കണക്കാക്കപ്പെടുന്നു. വിവിധ മേഖലകളിലെ ഉത്പാദനം മെച്ചപ്പെട്ടു വരുന്നതായി ആർബിഐ വ്യക്തമാക്കി.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വിറ്റഴിക്കുമ്പോഴും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും റീട്ടെയിൽ നിക്ഷേപകരും കൂടി ഓഹരികൾ വാങ്ങികൂട്ടി വിപണിക്ക് പിന്തുണ നൽകുന്നത് കാണാം.

ശ്രദ്ധേയമായ വീണ്ടെടുക്കലിന് ശേഷം യൂറോപ്യൻ വിപണികൾ തളർന്നതായി കാണപ്പെടുന്നെങ്കിലും, യുഎസ് വിപണികൾ അവരുടെ മുന്നേറ്റം തുടരുകയാണ്. 30ന് മുകളിലേക്ക് പോയിരുന്ന വിക്സ് ഇപ്പോൾ 20ന് താഴെയാണുള്ളത്. വിപണി ഓമെെക്രാൺ ഭീതിയിൽ നിന്നും  പുറത്തുകടന്നതായി കാണാം.

വിദേശ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ തമ്മിൽ വിൽക്കാൽ വാങ്ങൽ യുദ്ധത്തിൽ ഏർപ്പെടുമ്പോൾ വിപണി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടങ്ങൾക്ക് വിധേയമാകാം. 17600 മറികടന്നാൽ വിപണി ശക്തമാണെന്ന് കരുതാം. ഇവിടെ ലാഭമെടുപ്പിനുള്ള സാധ്യത കാണുന്നുണ്ട്. താഴേക്ക് 17400 ശ്രദ്ധിക്കാവുന്നതാണ്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement