പ്രധാനതലക്കെട്ടുകൾ
ആഗോള വിപുലീകരണത്തിന്റെ ഭാഗമായി മെക്സിക്കോയിൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് Hero MotoCorp
Axis Bank: ഡിസംബറിലെ മൂന്നാം പാദത്തിൽ ആക്സിസ്
ബാങ്ക് 1,116.6 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 1,757 കോടിരുപയുടെ ലാഭമാണ് ബാങ്ക് രേഖപ്പെടുത്തിയിരുന്നത്. പ്രതിവർഷ net interest income 7,372.7 കോടിയായി ഉയർന്നു.
Hindustan Unilever: മൂന്നാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ അറ്റാദായത്തിൽ 18.8 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ലാഭം 1,921 കോടി രൂപയായി ഉയർന്നു. ഇതേ കാലയളവിൽ കമ്പനിയുടെ വരുമാനം 20.94 ശതമാനം ഉയർന്ന് 11.862 കോടി രൂപയായി. വോളിയം വളർച്ചയിൽ 4 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.
മൂന്നാം പാദത്തിൽ Quess Corp വരുമാനം 5 ശതമാനം ഇടിഞ്ഞ് 2808 കോടി രൂപയായി. ലാഭം 39 ശതമാനം ഇടിഞ്ഞ് 46 കോടി രൂപയുമായി കുറഞ്ഞു.
ഡിസ്കവർ ടെക് ഏറ്റെടുക്കുന്നതിലൂടെ പ്രവർത്തിക്കുന്ന Appnext OOBE പ്ലാറ്റ്ഫോമിന്റെ ആഗോള സമാരംഭം Affle India പ്രഖ്യാപിച്ചു.
NTPC: ഉത്തർപ്രദേശിൽ കമ്പനിയുടെ 140 മെഗാവാട്ട് സൗരോർജ്ജ ഫോട്ടോവോൾട്ടെയ്ക്ക് പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
ICICI Prudential ഡിസംബറിലെ മൂന്നാം പാദത്തിൽ 306 കോടി രൂപയുടെയുടെ അറ്റാദായം രേഖപ്പെടുത്തി.
HCL Technologies ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയുമായി ചേർന്ന് ഒരു ഹെൽത്ത് ടെക്നോളജി കോൾഫറേറ്റീവ് ലബോറട്ടറി (CoLab) ആരംഭിക്കും.
Canara Bank അറ്റാദായം 9 ശതമാനം ഇടിഞ്ഞ് 696 കോടി രൂപയായി.
ഫണ്ട് സ്വരൂപിക്കുന്നതിനായി PVR QIP സമാരംഭിച്ചു. ഒരു ഷെയറിന്റെ ഫ്ലോർ വില 1,495.93 രൂപയാണ്. ഇത് ബുധനാഴ്ചത്തെ ക്ലോസിംഗ് വിലയേക്കാൾ 0.7 ശതമാനം കൂടുതലാണ്.
Aditya Birla Fashion and Retail സബ്യാസാച്ചി കൊച്ചൂറിലെ 51 ശതമാനം ഓഹരി 398 കോടി രൂപയ്ക്ക് ഏറ്റെടുക്കും. ഡീൽ 30-45 ദിവസത്തിനുള്ളിൽ പൂർത്തിയാക്കിയേക്കും.
JK Paper: മൂന്നാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 65.9 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 131.9 കോടി രൂപയായിരുന്നു.
ഇന്നത്തെ പ്രധാന ക്യൂ 3 ഫലങ്ങൾ
Maruti Suzuki
IRCTC
Pidilite Industries
Indus Towers
InterGlobe Aviation
Lupin
Colgate Palmolive
Bharat Electronics
IDBI Bank
Laurus Labs
Aarti Industries
AU SFB
Shriram Transport
ഇന്നത്തെ വിപണി സാധ്യത
നിഫ്റ്റിയുടെ പതനം തുടരുകയാണ്. കഴിഞ്ഞ ദിവസം 250 പോയിന്റ് താഴേക്ക് വീണ സൂചിക 13950 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണിയെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ബാങ്ക് നിഫ്റ്റിയും ഏറെ ദുർബലമായിരുന്നു. 31000 എന്ന ശക്തമായ സപ്പോർട്ട് തകർക്കപ്പെട്ട സൂചിക 30152 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി എ.എം.സി.ജി മാത്രമാണ് ഇന്നലെ ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചത്. HUL ഫലങ്ങൾക്ക് പിന്നാലെ കൂടുതൽ ഫലങ്ങൾ ഉടൻ പുറത്തുവന്നേക്കും.
ആഗോള വിപണിയിലേക്ക് നോക്കിയാൽ ശക്തമായ ഒരു തിരുത്തലാണ് നമ്മുക്ക് കാണാൻ സാധിക്കുക. യൂറോപ്യൻ വിപണി 2 ശതമാനത്തിനടുത്ത് ഇടിവ് രേഖപ്പെടുത്തിയപ്പോൾ യുഎസ് വിപണി 2.5 ശതമാനം ഇടിവ് രേഖപ്പെടുത്തി.
ഫെഡ്രൽ നയം വിപണിയെ കെെപിടിച്ചുയർത്തിയില്ല. അവസാന വർഷം ഫെഡ് പലിശ നിരക്ക് പൂജ്യമായി കുറച്ചിരുന്നു. ഇതിനൊപ്പം സമ്പദ്‌വ്യവസ്ഥ ഉയർത്തുന്നതിനായി പ്രതിമാസം 120 ബില്യൺ ഡോളർ വിലമതിക്കുന്ന ഒരു ബോണ്ട് വാങ്ങൽ പദ്ധതിക്കും തുടക്കം കുറിച്ചിരുന്നു. കുറഞ്ഞ തൊഴിലില്ലായ്മയും 2% പണപ്പെരുപ്പവും കൈവരിക്കുന്നതുവരെ ഈ നടപടികൾ തുടരുമെന്ന് ഇന്നലെ ഫെഡറൽ അറിയിച്ചു.
ആപ്പിളും ഫേസ്ബുക്കും മികച്ച ഫലങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഈ ഫലങ്ങൾ പോലും വിപണിയ്ക്ക് കെെത്താങ്ങായില്ല. Teslaയുടെ പുറത്തുവന്ന ഫലം പ്രതീക്ഷയ്ക്ക് വിരുദ്ധമായിരുന്നു. ഇതോടെ Teslaയുടെ ഓഹരി വില 5 ശതമാനം ഇടിഞ്ഞു. SGX NIFTY ഏറ്റവും താഴ്ന്ന നിലയിൽ 13,801 ലാണ് കാണപ്പെടുന്നത്.
ലോക വിപണികൾ എല്ലാം തന്നെ ചുവന്ന നിറത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. SGX NIFTY 13,830 എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ്ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
ഗ്യാപ്പ് ഡൌണിൽ തുറന്ന ശേഷം കാത്തിരിക്കുകയും നിഫ്റ്റിയുടെ ട്രെന്റ് മനസിലാക്കുകയുമാണ് ആദ്യം വേണ്ടത്. കഴിഞ്ഞ ദിവസങ്ങളിലെ പോലെ ആദ്യ മണിക്കൂറിൽ തന്നെ സൂചിക ഉയർന്ന/ താഴ്ന്ന നില ബ്രേക്ക് ചെയ്യുമോ എന്ന് നോക്കാം. നിങ്ങൾക്ക് ഇതിനായി ORB strategy പിന്തുടരാവുന്നതാണ്.
Reliance, HDFCBANK, HDFC എന്നിവ നിഫ്റ്റിയെ 100 പോയിന്റിൽ കൂടുതലായി താഴേക്ക് വലിച്ചു. ഈ ഓഹരികളിൽ ശ്രദ്ധകേന്ദ്രീകരിച്ചാൽ സുചികയുടെ ദിശ മനസിലാക്കാം.
മുകളിലേക്ക് നീങ്ങിയാൽ 14000 എന്നത് നിഫ്റ്റിക്ക് ശക്തമായ ഒരു റെസിസ്റ്റൻസാണ്. ഇത് തകർക്കപെട്ടാൽ വലിയ ഒരു കുതിച്ചുകയറ്റത്തിന് സൂചിക സാക്ഷ്യം വഹിച്ചേക്കാം. താഴേക്ക് നോക്കിയാൽ 13,750 മുതൽ 13770 വരെ ശക്തമായ ഒരു സപ്പോർട്ടായി കാണാപ്പെടുന്നു.
15700,14500 എന്നിവിടെയാണ് ഇന്നതെ ഏറ്റവും ഉയർന്ന കാൾ ഓപ്പൺ ഇൻറെറസ്റ്റ് കാണുന്നത്.13500,13800 എന്നിവിടെ ഏറ്റവും ഉയന്ന പുട്ട് ഓപ്പൺ ഇൻറെറസ്റ്റും കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1688 കോടി രൂപയുടെ ഓഹരികൾ വിറ്റയിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ 3.38 കോടി രൂപയുടെ ഓഹരികൾ വിറ്റു.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ് ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

