പ്രധാനതലക്കെട്ടുകൾ
Infosys: ജൂണിലെ ഒന്നാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ അറ്റാദായം 23 ശതമാനം വർദ്ധിച്ച് 5195 കോടി രൂപയായി. ഫലം അനലിസ്റ്റുകൾ പ്രതീക്ഷിച്ചതിലും സ്വല്പം കുറവാണ്.
Tata Consultancy Services: അരിസോണയിൽ കമ്പനിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ഒരുങ്ങുന്നതായി കമ്പനി പറഞ്ഞു. ഇതിനായി 2026 ഓടെ 300 മില്യൺ ഡോളർ നിക്ഷേപിക്കുമെന്നും 2023 ഓടെ 220 ജീവനക്കാരെ പുതുതായി നിമയിക്കുമെന്നും കമ്പനി പറഞ്ഞു.
Tata Motors: ഫ്ലീറ്റ് കസ്റ്റമേഴ്സിനായി ‘XPRES’ ബ്രാൻഡ് അവതരിപ്പിച്ച് കമ്പനി. ഇതിലൂടെ ഓഫറുകൾ, സുരക്ഷക്ക് വേണ്ട പ്രത്യേക ആവശ്യം നിറവേറ്റുക, യാത്രക്കാരുടെ സുഖം, കുറഞ്ഞ ചിലവിൽ വാഹനം സ്വന്തമാക്കി നൽകുക എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു.
Amara Raja Batteries: തിരുപതി, ചിറ്റൂർ എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന കമ്പനിയുടെ പ്ലാന്റുകൾ അടച്ചുപൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് താത്ക്കാലികമായി തടഞ്ഞ് ആന്ധ്രപ്രദേശ് ഹെെക്കോടതി.
Marico: ആപ്‌കോസ് നാച്ചുറൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 60 ശതമാനം ഓഹരി ഏറ്റെടുക്കുമെന്ന് കമ്പനി അറിയിച്ചു.
Sterlite Technologies: ഷെയർ, സെക്യൂരിറ്റി വിതരണത്തിലൂടെ ധനസമാഹരണത്തിന് ഒരുങ്ങുന്നതായി കമ്പനി അറിയിച്ചു.
Adani Transmission: ഇക്യുറ്റി ഓഹരികൾ, സെക്യൂരിറ്റികൾ, കടപത്രങ്ങൾ എന്നിവ വിതരണം ചെയ്ത് കൊണ്ട് 2500 കോടി രൂപ സമാഹരിക്കാനുള്ള നിർദ്ദേശത്തിന് ഓഹരി ഉടമകൾ അംഗീകാരം നൽകിയതായി കമ്പനി അറിയിച്ചു.
5paisa Capital: ജൂണിലെ ഒന്നാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 7.19 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ അറ്റാദായം 2.8 കോടി രൂപ മാത്രമായിരുന്നു.
ഇന്നത്തെ പ്രധാന ക്യു 1 ഫലങ്ങൾ
- Wipro
- Larsen & Toubro Infotech
- Tata Elxsi
- Cyient
- Angel Broking
- Tata Steel Long Products
- Aditya Birla Money
- Cyient
- Rama Paper Mills
- Rollatainers
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ 15800ന് മുകളിലായി ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തിയെങ്കിലും 10 മണിയോടെ ഐടി ബാങ്കിംഗ് ഓഹരികളുടെ പിന്തുണയോടെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. മുകളിലേക്ക് കയറിയ സൂചിക 15800 പരീക്ഷിക്കുകയും പിന്നീട് 15853 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ഗ്യാപ്പ് ഡൗണിൽ തുറന്ന ബാങ്ക് നിഫ്റ്റിയും ആദ്യം താഴേക്ക് വീഴാൻ ശ്രമം നടത്തിയെങ്കിലും പിന്നീട് കത്തിക്കയറി. 35500 മറികടന്ന സൂചിക 35800 എന്ന പ്രതിരോധം മറികടക്കാൻ ശ്രമിച്ചെങ്കിലും ഇതിന് സാധിച്ചില്ല. തുടർന്ന് 35668 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.
ദിവസങ്ങളോളം ദുർബലമായി നിന്നതിന് പിന്നാലെ ഐടി ഓഹരികൾ ഇന്നലെ കത്തിക്കയറി, മിഡ്, ലാർജ് ക്യാപ്പ് ഓഹരികൾ ഒരുപോലെയാണ് കുതിച്ചുകയറിയത്.
യൂറോപ്യൻ വിപണികൾ ഫ്ലാറ്റായി നെഗറ്റീവ് സൂചന നൽകിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് വിപണികൾ ഗ്യാപ്പ് അപ്പിൽ തുറന്നെങ്കിലും പിന്നീട് താഴേക്ക് നീങ്ങി കയറിയിറങ്ങിയാണ് അടയ്ക്കപ്പെട്ടത്.
ഏഷ്യൻ വിപണികൾ ഏറെയും കയറിയിറങ്ങിയാണ് കാണപ്പെടുന്നത്. ജപ്പാൻ വിപണി 1 ശതമാനം നഷ്ടത്തിലും ഹോങ്കോംഗ് 1 ശതമാനം ലാഭത്തിലുമാണുള്ളത്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകൾ കയറിയിറങ്ങി കാണപ്പെടുന്നു.
SGX NIFTY 15,880 -ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ടു സ്മോൾ ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
15,800-15,790, 15,750, 15,700 എന്നിവിടെയാണ് നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളത്.
15,880, 15,900, 15,920 എന്നിവിടങ്ങളിൽ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
35,800 ബാങ്ക് നിഫ്റ്റിയുടെ സുപ്രധാന പ്രതിരോധ മേഖലയാണ്. ഇത് ശ്രദ്ധിക്കുക.
35,500-35,400, 35,250, 35,000 എന്നിവിടെ ബാങ്ക് നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1303 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1335 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
16000,15900 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐ കാണപ്പെടുന്നത്. 15800, 15700 എന്നിവിടായി ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു. നിഫ്റ്റി പിസിആർ 1.1 ആണ്. ഇത് വിപണി ശക്തമാണെന്ന സൂചന നൽകുന്നു.
ഇപ്പോഴും 36000-ലാണ് ബാങ്ക് നിഫ്റ്റിയിൽ കൂടുതൽ കോൾ ഒഐ കാണപ്പെടുന്നത്. 35000ൽ അനേകം പുട്ട് ഒഐയും കാണപ്പെടുന്നു. 35500ൽ സ്ട്രാഡിൽ ബിൽഡ്അപ്പുകൾ കാണാം. 35000 ഈ ആഴ്ച നിലനിൽക്കുമെന്ന സൂചനയാണ് ഇത് നൽകുന്നത്. WIPRO-യുടെ റിസൾട്ടും ഇന്ന് പുറത്ത് വരുന്നുണ്ട്. ഇക്കാരണത്താൽ തന്നെ ഐടി ഓഹരികളിൽ ശ്രദ്ധിക്കുക.
ഐടി ഓഹരികൾ ഇന്നലെ കത്തിക്കയറിയിരുന്നു. ഇൻഫോസിസിന്റെ ഒന്നാം പാദ ഫലം പുറത്ത് വന്നതിന് പിന്നാലെ ഐടി സൂചികയും ഓഹരിയും എങ്ങനെ പ്രതികരിക്കുമെന്ന് നോക്കാം.
ഇന്നലത്തെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പറഞ്ഞത് പോലെ നിഫ്റ്റി ഇന്നലെ ലാഭത്തിൽ അടയ്ക്കാൻ കാരണമായത് ഐടി ഓഹരികളാണ്. ഇതിനാൽ തന്നെ ഐടി സൂചിക ഇന്ന് ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.
ഇത് നാലാം തവണയാണ് ബാങ്ക് നിഫ്റ്റി 35800 മറികടക്കാൻ ശ്രമിച്ച് പരാജയപ്പെടുന്നത്. അതിനാൽ 35800 മറികടന്നാൽ സൂചികയിൽ ശക്തമായ നീക്കം പ്രതീക്ഷിക്കാം.
ബാങ്ക് നിഫ്റ്റിക്ക് 35800 പ്രതിരോധമായും, 35500-35400 എന്നിവ സപ്പോർട്ടായും പരിഗണിക്കുക. ഇത് മറികടന്നാൽ മുഴുവൻ വിപണിയും ഒരു ബ്രേക്ക് ഔട്ടിനോ ബ്രേക്ക് ഡൗണിനോ സാക്ഷ്യംവഹിച്ചേക്കാം.
നിഫ്റ്റി 15900-15920 എന്ന പ്രതിരോധ നിലയും 15800-15790 എന്ന സപ്പോർട്ട് നിലയും ദിവസങ്ങളായി പരീക്ഷിക്കുന്നു. ഇത് തകർക്കപ്പെടുന്നത് അനുസരിച്ച് ഇന്നത്തെ സൂചികയുടെ ദിശ മനസിലാക്കൻ സാധിക്കും.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

