പ്രധാനതലക്കെട്ടുകൾ

Rail Vikas Nigam: 750 കോടി രൂപ സമാഹരിക്കുന്നതിനായി ഓഫർ ഫോർ സെയിലിലൂടെ റെയിൽ വികാസ് നിഗം ലിമിറ്റഡിന്റെ 15 ശതമാനം ഓഹരി വിൽക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. നോൺ റീട്ടെയിൽ നിക്ഷേപകർക്കായി ബുധനാഴ്ചയും റീട്ടെയിൽ നിക്ഷേപകർക്കായി വ്യാഴാഴ്ചയും ഓഹരി ഇഷ്യൂ ചെയ്യും.

Bharati Airtel: ഭാരതി എയർടെല്ലിന്റെ അഫ്രിക്കൻ യൂണിറ്റ് ഹെലിയോസിന്  1421 ടവറുകൾ  വിറ്റഴിച്ചു. 108 ഡോളറിനാണ് (ഏകദേശം 782 കോടി രൂപ) മഡഗാസ്കർ, മലാവയി എന്നിവിടങ്ങളിലുള്ള ടവറുകൾ വിറ്റഴിച്ചത്.

Hero MotoCorp:
ചരക്ക് ഉത്പന്നങ്ങളുടെ ചെലവ് വർദ്ധിച്ചതിനെ തുടർന്ന്  ഇരുചക്ര വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി ഹീറോ. അടുത്ത മാസം മുതൽ 2500 രൂപ വീതം വർദ്ധിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

South Indian Bank: ക്യൂ.ഐ.പി വഴി 240 കോടി രൂപ സമാഹരിക്കാൻ ഓഹരി ഉടമകളുടെ അംഗീകാരം ലഭിച്ചതായി ബാങ്ക് അറിയിച്ചു.

Tata Communications:
ടാറ്റാ കമ്മ്യൂണിക്കേഷനിലെ ഓഹരികൾ എല്ലാം സർക്കാർ ടാറ്റാ സൺസിന് വിറ്റതിന് പിന്നാലെ ടാറ്റാ കമ്മ്യൂണിക്കേഷനിലെ ടാറ്റാ ഗ്രൂപ്പിന്റെ ഓഹരി വിഹിതം 58.87 ശതമാനമായി ഉയർന്നു.

Reliance Industries: ഓയിൽ-ടു-കെമിക്കൽ  യൂണിറ്റിലെ 20 ശതമാനം ഓഹരി വാങ്ങുന്നതിനായി സൗദി അരാംകോ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡുമായി ചർച്ച  തുടരുകയാണ്.

Bank of Maharashtra: സ്വകാര്യ പ്ലെയ്‌സ്‌മെന്റ് അടിസ്ഥാനത്തിൽ ബോണ്ടുകൾ വിതരണം ചെയ്തു കൊണ്ട് 100 കോടി രൂപ സമാഹരിച്ചു.

Rossari Biotech: 300 കോടി രൂപയുടെ 30.12 ലക്ഷം ഇക്വിറ്റി ഓഹരികൾ മുൻഗണനാ അടിസ്ഥാനത്തിൽ വിതരണം ചെയ്യാൻ കമ്പനി അംഗീകാരം നൽകി.

ഇന്നത്തെ വിപണി സാധ്യത

നിഫ്റ്റി ഇന്നലെ 14,700 നും 14900 നും ഇടയിലായി അസ്ഥിരമായി നിൽക്കുകയും 14,750 -14,850 എന്നീ നില നിരവധി തവണ പരീക്ഷിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

മോറട്ടോറിയം സംബന്ധിച്ച് അനുകൂല വിധി വന്നതിന് പിന്നാലെ ബാങ്ക് നിഫ്റ്റി കത്തിക്കയറി  34,000ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചു.

പി.എസ്.യു, സ്വകാര്യ ബാങ്കുകൾ എല്ലാം തന്നെ ഇന്നലെ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

യൂറോപ്യൻ വിപണികൾ ഏറെയും നഷ്ടത്തിലാണ് തുടക്കം കാണപ്പെട്ടതെങ്കിലും വിപണി അവസാനിക്കാൻ നേരം നേട്ടം കെെവരിച്ചു. അതേസമയം യുഎസ് വിപണി 1 ശതമാനം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യൻ വിപണികൾ എല്ലാം തന്നെ നഷ്ടത്തിലാണ് കാണപ്പെടുന്നത്.
SGX NIFTY  14,722 -ന് താഴെയാണ്  വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൗൺ ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു. 


നിഫ്റ്റി 14750ന് താഴെ തുറന്നാൽ ഇത് മറികടന്നാൽ മാത്രമെ സൂചികയ്ക്ക് കൂടുതൽ തകർച്ച തടയാനാകു. 14,700, 14,650, 14,600 എന്നിവിടങ്ങളിലായി  നിഫ്റ്റിക്ക് അതിശക്തമായ സപ്പോർട്ടുണ്ട്.
34,000ന് മുകളിൽ നിലനിന്നാൽ ബാങ്ക് നിഫ്റ്റി  ശക്തമാണെന്ന് പറയാം.

14,500  എന്നത് നിഫ്റ്റിക്ക് അതിശക്തമായ ഒരു സപ്പോർട്ടാണ്. ഏറെ നാളുകളായി സൂചിക ഇതിന് താഴെ വ്യാപാരം അവസാനിപ്പിച്ചിട്ടില്ല.
ബാങ്ക് നിഫ്റ്റിക്ക്  33,300-33400 എന്ന  നിലയിലും സപ്പോർട്ട് കാണാം.

നിഫ്റ്റി മുകളിലേക്ക് നീങ്ങിയാൽ  14,850 ,14,900  എന്നിവിടങ്ങളിൽ ശക്തമായ  പ്രതിരോധം കാണപ്പെടും.14500 മുതൽ 15000 വരെയാകും ഈ ആഴ്ചയിലെ നിഫ്റ്റിയുടെ റേഞ്ച് കാണപ്പെടുക.

India VIX  ഇന്നലെ കത്തിക്കയറിയെങ്കിലും വിപണി അവസാനിക്കാൻ നേരം ശാന്തമായിരുന്നു. എന്നിരുന്നാലും ബുധനാഴ്ചയായതിനാൽ  വിപണിയിൽ ചാഞ്ചാട്ടം സംഭവിച്ചേക്കാം.


വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ (FIIs) 108  കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ  ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും  529    കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

14500,14000 എന്നിവിടങ്ങളിലായി നല്ല പുട്ട് ഒഐ കാണാനാകും. 15500,15000 എന്നിവിടങ്ങളിൽ കോൾ ഓപ്ഷനും കാണാം.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement