ഇന്നത്തെ വിപണി വിശകലനം

ഫാർമാ ഓഹരികളിൽ അരങ്ങേറിയ രൂക്ഷമായ വിൽപ്പനാ സമ്മർദ്ദത്തെ തുടർന്ന് ഇന്ത്യൻ വിപണി നഷ്ടത്തിൽ അടച്ചു.

നേരിയ ഗ്യാപ്പ് അപ്പിൽ 15,860 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അസ്ഥിരമായി നിന്നു. ഉച്ചയ്ക്ക് മുമ്പായി ദുർബലമായ സൂചിക 15850ന് താഴേക്ക് വീണു. യൂറോപ്യൻ വിപണി തുറന്നതിന് പിന്നാലെ സൂചിക 15700ലേക്ക് കൂപ്പുകുത്തി. ഇവിടെ നിന്നും തിരികെ കയറിയെങ്കിലും സൂചിക ദുർബലമായി തന്നെ തുടരുകയാണ്.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 78 പോയിന്റുകൾ/ 0.49 ശതമാനം താഴെയായി 15,746 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

35035 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റിക്ക് 35200 മറികടക്കാൻ സാധിച്ചില്ല. 500 പോയിന്റുകൾക്ക് ഉള്ളിൽ തന്നെ സൂചികയിൽ രൂക്ഷമായ ചാഞ്ചാട്ടം അനുഭവപ്പെട്ടു. 35000 തകർത്ത് താഴേക്ക് വീണ സൂചിക ബുർബലമായി കാണപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 152 പോയിന്റുകൾ/ 0.44 ശതമാനം താഴെയായി 34797 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഫാർമ ഇന്ന് 4.33 ശതമാനം ഇടിഞ്ഞു. എല്ലാ മേഖലാ സൂചികകളും ഇന്ന് നേരിയ നഷ്ടത്തിലാണ് അടയ്ക്കപെട്ടത്. അതേസമയം നിഫ്റ്റി മെറ്റൽ 1.46 ശതമാനം ഉയർന്നു.

ഏഷ്യൻ വിപണികൾ ഏറെയും കയറിയിറങ്ങിയാണ് അടയ്ക്കപ്പെട്ടത്. ചെെനയിലെയും ഹോങ്കോംഗിലെയും വിപണി ഇടിവ് തുടർന്നു. യൂറോപ്യൻ വിപണികൾ എല്ലാം തന്നെ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

മെറ്റൽ ഓഹരികൾ ഇന്ന് ലാഭത്തിൽ അടച്ചു. Hindalco(+4.3%), Tata Steel(+2.5%)  JSW Steel(+0.8%) എന്നിവ നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. രാജ്യത്ത് നിന്നുള്ള സ്റ്റീൽ കയറ്റുമതിക്ക് തീരുവ ചുമത്താൻ ചൈന പദ്ധതിയിടുന്നു. ഇത് ഇന്ത്യയുടെ സ്റ്റീൽ ആവശ്യകത വർദ്ധിപ്പിക്കും.

മറ്റു മെറ്റൽ ഓഹരികളായ APL Apollo(+8.7%), National Aluminium(+4.3%) Jindal Steel(+3.9%) എന്നിങ്ങനെ നേട്ടം കെെവരിച്ചു.

ഒന്നാം പാദഫലം വന്നതിന് പിന്നാലെ SBI Life 2.6 ശതമാനം നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. ബാങ്ക് നിഫ്റ്റി നഷ്ടത്തിൽ അടച്ചപ്പോൾ പോലും SBI 1.6 ശതമാനം നേട്ടം കെെവരിച്ചു.

ഒന്നാം പാദത്തിൽ അറ്റാദായം 5 ശതമാനം കുറഞ്ഞ് 570 കോടി രൂപയായതിന് പിന്നാലെ Dr Reddy’s ഓഹരി ഇന്ന് 10.4 ശതമാനം ഇടിഞ്ഞു.

മറ്റു ഫാർമ ഓഹരികളും താഴേക്ക് വീണു. Cipla(-3.9%), Divislab(-2.6%) SunPharma(-2.1%) എന്നിങ്ങനെ നഷ്ടം വരുത്തി. Lupin(-5.1%), AuroPharma(-4.9%), Biocon(-2.5%) Glenmark(-6%) എന്നീ ഓഹരികളും ഇടിവ് രേഖപ്പെടുത്തി. 

മോശമായ വരുമാനത്തെ തുടർന്ന് Alembic Pharma ഓഹരി 52 ആഴ്ചയിലെ താഴ്ന്ന നിലയിലേക്ക് എത്തപ്പെട്ടു.



കമ്പനിയുടെ എപിഐ യൂണിറ്റിൽ യുഎസ്എഫ്ഡിഎ പരിശോധന നടത്തിയതിന് പിന്നാലെ Auro Pharma’s ഓഹരി ഇന്ന് 4.9 ശതമാനം ഇടിഞ്ഞു. 

ആമസോണുമായി കരാറിൽ ഏർപ്പെടുന്നില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ INOX LEISURE ഓഹരി ഇന്ന് 5.7 ശതമാനം നേട്ടത്തിൽ അടച്ചു. അഭ്യുഹങ്ങൾക്ക് പിന്നാലെ ഓഹരി ഇന്ന് 13 ശതമാനം വരെ ഉയർന്നിരുന്നു.

ആഗോള പഞ്ചസാര വില 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നില കെെവരിച്ചു. ഷുഗർ ഓഹരികളായ Balrampur Chini(+2.9%), Renuka(+5%-UC), Triveni(+5%), EIDPARRY(+2.2%)  Dwarikesh(+4.1%) എന്നിവ ലാഭത്തിലടച്ചു.

ഇരു കമ്പനികളുടെയും സംയോജന പദ്ധതിക്ക് ഡയറക്ടർ ബോർഡും ഓഹരി ഉടമകളും അംഗീകാരം നൽകിയതിന് പിന്നാലെ Equitas(+6.3%), Equitas Small Finance Bank(+4.7%) എന്നിങ്ങനെ നേട്ടം കെെവരിച്ചു. ഇക്വിറ്റാസ് ഹോൾഡിംഗ്സിന്റെ ഓരോ 100 ഓഹരികൾക്കും ഇക്വിറ്റാസ് എസ്എഫ്ബിയുടെ 226 ഓഹരികൾ ഷെയർഹോൾഡർമാർക്ക് ലഭിക്കും.

ഫലപ്രഖ്യാപനത്തിന് മുമ്പായി Happiest Minds 5.6 ശതമാനം നേട്ടത്തിൽ അടച്ചു.

Pfizer ഓഹരി 52 ആഴ്ചയിലെ ഉയർന്ന നിലമറികടന്ന് കൊണ്ട്  5.8 ശതമാനം നേട്ടം കെെവരിച്ച് എക്കാലത്തെയും ഉയർന്ന നില രേഖപ്പെടുത്തി. ഓഹരി ഏവരുടെയും കെെവശമുണ്ടെന്ന് കരുതുന്നു.

ആഗസ്റ്റ് 6ന് ബോണസ് ഇഷ്യു കമ്പനി പരിഗണിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ APL Apollo 8.7 ശതമാനം നേട്ടം കെെവരിച്ചു.

ABB INDIA കമ്പനിയുടെ മെക്കാനിക്കൽ പവർ ട്രാൻസ്മിഷൻ വിഭാഗം 21,580 കോടി രൂപയ്ക്ക് ആർ‌ബി‌സി ബിയറിംഗ്സ് കമ്പനിക്ക് വിൽക്കും.

ഒന്നാം പാദത്തിൽ അറ്റാദായം 40 ശതമാനം ഇടിഞ്ഞ് 170 കോടി രൂപയായതിന് പിന്നാലെ Ramco Cements ഇന്ന് 5.5 ശതമാനം ഇടിഞ്ഞു.

Manappuram ഓഹരി എക്കാലത്തെയും ഉയർന്ന നിലമറികടന്ന് 7.8 ശതമാനം നേട്ടത്തിൽ അടച്ചു.

എക്കാലത്തെയും ഉയർന്ന നില കെെവരിച്ച Zomato പിന്നീട് 11 ശതമാനം നഷ്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

Dr Reddy’s കമ്പനിയുടെ ഫലവും യൂറോപ്യൻ വിപണി നഷ്ടത്തിൽ തുറന്നതുമാണ് വിപണിയിൽ വിൽപ്പന രൂക്ഷമാകാൻ കാരണമായത്. വിപണിയിൽ ഉണ്ടായ ഈ പരിഭ്രാന്തി നിഫ്റ്റിയെ 15700 വരെ കൊണ്ട് എത്തിച്ചു.

വിപണി ഇപ്പോഴും ദുർബലമാണെന്ന് തന്നെ പറയാം. നിഫ്റ്റിക്ക് ഇപ്പോഴും 15900ന് മുകളിലായി നിലയുറപ്പിക്കാൻ സാധിച്ചിട്ടില്ല. ബാങ്ക് നിഫ്റ്റിയും 35200 മറികടക്കാൻ പ്രയാസപ്പെടുകയാണ്.

കമ്പനികളുടെ ഫലപ്രഖ്യാപനം വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമാക്കുന്നതായി കാണാം. ഈ മാസം അവസാനം വരെ ഇത് പ്രതീക്ഷിക്കാവുന്നതാണ്. നാളെ ഫലം വരാനിരിക്കെ  IndusInd Bank-ങ്കിൽ ശ്രദ്ധിക്കുക.

15800ൽ ഉയർന്ന കോൾ ഒഐ കാണപ്പെടുകയും ആഗോള വിപണികൾ നഷ്ടത്തിലാവുകയും ചെയ്തത് വിപണി ദുർബലമാണെന്ന സൂചന നൽകുന്നു. 15630,15500 എന്ന സപ്പോർട്ട് നിലനിർത്താൻ നിഫ്റ്റിക്ക് ആകുമോ എന്ന് നോക്കാം. സ്റ്റീൽ ഓഹരികൾ കത്തിക്കയറുന്നത് തുടർന്നാൽ വിപണി ബുള്ളിഷായേക്കാം.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement