എംആന്റ്എം, എം.വി.എം.എൽ ക്യു 4 ഫലം, അറ്റാദായം 163 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെയും എം.വി.എം.എല്ലിന്റെയും ഒരുമിച്ചുള്ള അറ്റാദായം 163 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 3255 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഒരുമിച്ചുള്ള പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 48 ശതമാനം വർദ്ധിച്ച് 13338 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 8.75 രൂപ വീതം അവസാന ലാഭവിഹിതം വിതരണം ചെയ്യാൻ ബോർഡ് യോഗം തീരുമാനിച്ചു.

ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന പോസകോണസോൾ എപിഐ അവതരിപ്പിച്ച് ബജാജ് ഹെൽത്ത് കെയർ

കൊവിഡ്  രോഗികളിൽ ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന പോസകോണസോൾ എപിഐ പുറത്തിറക്കിയതായി ബജാജ് ഹെൽത്ത്കെയർ ലിമിറ്റഡ് അറിയിച്ചു. ഗുജറാത്തിലെ ഗാന്ധി നഗറിലെ ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷനിൽ നിന്നും ഫാർമ കമ്പനിക്ക് ഇന്ത്യയിൽ ഫംഗസ് വിരുദ്ധ മരുന്ന് നിർമിക്കാനും വിപണനം നടത്താനും അനുമതി ലഭിച്ചു.

ഫാഹി ധീരിയുലൻ കോർപ്പറേഷനിൽ നിന്ന് അശോക ബിൽഡ്കോൺ ലിമിറ്റഡിന് 1018 കോടി രൂപയുടെ ഓർഡർ ലഭിച്ചു

റിപ്പബ്ലിക് ഓഫ് മാലിദ്വീപിന്റെ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയായ ഫാഹി ധീരിയുലൻ കോർപ്പറേഷനിൽ നിന്ന് അശോക ബിൽഡ്കോൺ ലിമിറ്റഡിന് 1018 കോടി രൂപയുടെ പദ്ധതിക്കായി കത്ത് ലഭിച്ചു. എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ അടിസ്ഥാനത്തിൽ ഹുൽഹുമാലെയിൽ 2,000 സോഷ്യൽ  ഹൗസ്സിംഗ് യൂണിറ്റുകളുടെ രൂപകൽപ്പനയും നിർമ്മാണവും പദ്ധതിയിൽ ഉൾപ്പെടുന്നു. 

കരൂർ വൈശ്യ ബാങ്ക് ക്യു 4 ഫലം, അറ്റാദായം 24 ശതമാനം വർദ്ധിച്ച് 104 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ കരൂർ വൈശ്യ ബാങ്കിന്റെ അറ്റാദായം  24 ശതമാനം വർദ്ധിച്ച് 104 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 201 ശതമാനം വർദ്ധിച്ചു. മൊത്തം പ്രവർത്തന വരുമാനം 7.34 ശതമാനം ഇടിഞ്ഞ് 1349.31 കോടി രൂപയായി.

ദിലീപ് ബിൽഡ്‌കോൺ ക്യു 4 ഫലം, അറ്റാദായം 2.5 ശതമാനം ഇടിഞ്ഞ് 186 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ദിലീപ് ബിൽഡ്‌കോണിന്റെ പ്രതിവർഷ അറ്റാദായം 2.5 ശതമാനം ഇടിഞ്ഞ് 186 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 2.17 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 15 ശതമാനം വർദ്ധിച്ച് 3135 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 1 രൂപ വീതം അവസാന ലാഭവിഹിതം വിതരണം ചെയ്യാൻ ബോർഡ് യോഗം തീരുമാനിച്ചു.

ഇപ്ക ലാബ്സ് ക്യു 4 ഫലം, അറ്റാദായം 94 ശതമാനം വർദ്ധിച്ച് 161 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ഇപ്ക ലാബ്സിന്റെ പ്രതിവർഷ അറ്റാദായം
94.09 ശതമാനം വർദ്ധിച്ച് 161 കോടി രൂപയായി.  ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 3.81 ശതമാനം വർദ്ധിച്ച് 1114.66 കോടി രൂപയായി. 

ദീപക് ഫെർട്ടിലെെസർ ക്യു 4 ഫലം, അറ്റാദായം 415 ശതമാനം വർദ്ധിച്ച് 116 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ദീപക് ഫെർട്ടിലെെസറിന്റെ പ്രതിവർഷ അറ്റാദായം  415 ശതമാനം വർദ്ധിച്ച് 116 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 21.8 ശതമാനം വർദ്ധിച്ച് 1575 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 7.5 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

എച്ച്.ഡി.എഫ്.സി ബാങ്കിന് 10 കോടി രൂപ പിഴ ചുമത്തി ആർബിഐ

എച്ച്.ഡി.എഫ്.സി ബാങ്കിന് 10 കോടി രൂപ പിഴ ചുമത്തി ആർബിഐ. നടപടി റെഗുലേറ്ററി പാലിക്കുന്നതിലെ അപാകതകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ബാങ്കിന്റെ ഓട്ടോ ലോൺ പോർട്ട്‌ഫോളിയോയുമായി ബന്ധപ്പെട്ട് ഒരു വിസിൽബ്ലോവർ പരാതി പരിശോധിച്ച ശേഷമാണ് ക്രമക്കേട് കണ്ടെത്തിയതെന്നു സെൻട്രൽ ബാങ്ക് അറിയിച്ചു.

സിറ്റി യൂണിയൻ ബാങ്ക് ക്യു 4 ഫലം, അറ്റാദായം 111 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ സിറ്റി യൂണിയൻ ബാങ്കിന്റെ അറ്റാദായം 111 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 95.29 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ മൊത്തം ആദായം 18.15 ശതമാനം ഇടിഞ്ഞ് 1121.43 കോടി രൂപയായി.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement