ടെക് ഓഹരികൾ ഉയർന്നു; എണ്ണ ഓഹരികൾ താഴുന്നു
സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള പുതിയ ആശങ്കകൾ, ചരക്ക് വിലയിലെ ഇടിവ് എന്നിവയ്ക്കിടയിൽ യുഎസ് ഇക്വിറ്റി മാർക്കറ്റ് കൂടുതൽ താഴ്ന്നു. എന്നാൽ അതേസമയം ടെക്നോളജി രംഗത്തെ പ്രമുഖരുടെ ഓഹരികൾ ഉയരുകയും ചെയ്തു.
ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റ്, ആമസോൺ.കോം, ടെസ്ല എന്നിവർ നാസ്ഡാക്ക് 100 നെ മൂന്നാം ദിവസവും ഉയർത്തി. എസ് ആന്റ് പി 500, ഡൗ ജോൺസ് എന്നിവ ചൊവ്വാഴ്ച റെക്കോർഡ് ഉയരങ്ങളിലായിരുന്നെങ്കിലും അതിനുശേഷം ചാഞ്ചാട്ടം പ്രകടിപ്പിച്ചു
സ്‌റ്റോക്‌സ് യൂറോപ്പ് 0.36 ശതമാനം ഇടിഞ്ഞു.
ഡൗ ജോൺസ് 0.29 ശതമാനം ഇടിഞ്ഞു.
നാസ്ഡാക്ക് 0.64% ഉയർന്നു
എക്കാലത്തെയും ഉയർന്ന നിലവാരത്തിൽ മീം കോയിൻ ഷിബ ഇനു
മീം കോയിൻ ഷിബ ഇനു ബുധനാഴ്ച അതിന്റെ എക്കാലത്തെയും ഉയർന്ന നിരക്കായ 0.00006681 ഡോളറിൽ എത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 40 ശതമാനമാണ് കോയിനിന്റെ മൂല്യം ഉയർന്നത്. ഷിബ ഇനുവിനെ ലിസ്റ്റ് ചെയ്യാൻ റോബിൻഹുഡിനോട് ആവശ്യപ്പെട്ടു കൊണ്ടുള്ള Change.org ലെ നിവേദനത്തിൽ 326,000-ലധികം ഒപ്പുകളാണ് ഇതിനോടകം സമാഹരിച്ചത്. ഇതാണ് കോയിനിന്റെ മൂല്യം ഉയരാൻ സഹായിച്ചത്. 24 ബില്യൺ ഡോളറിന്റെ വിപണി മൂലധനമാണ് ഇതിനുള്ളത്. അദാനി എന്റർപ്രൈസസ്, ടാറ്റ സ്റ്റീൽ, ടെക് മഹീന്ദ്ര, എച്ച്‌ഡിഎഫ്‌സി ലൈഫ് എന്നിവയുൾപ്പെടെ ഇന്ത്യയിലെ പല കമ്പനികളുടെയും മൂല്യത്തേക്കാൾ കൂടുതലാണ് ഇത്. വാസിർ എക്സിൽ ഏറ്റവും കൂടുതൽ ഷിബ ഇനു ഹോൾഡർമാർ ഉള്ളത് ഇന്ത്യക്കാർക്കിടയിലാണ്.
സ്റ്റോക്ക് എക്സ്ചേഞ്ച് വ്യാപാര സമയം 30 മിനിറ്റ് നീട്ടാൻ ടോക്കിയോ
നിലവിലെ 5 മണിക്കൂർ ട്രേഡിംഗിൽ നിന്ന് ട്രേഡിംഗ് സമയം 30 മിനിറ്റ് കൂടി നീട്ടാൻ ടോക്കിയോ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് പദ്ധതിയിടുന്നു. ലോകത്തിലെ ഏറ്റവും കുറഞ്ഞ വ്യാപാര സമയങ്ങളിൽ ഒന്ന് ടോക്കിയോയുടേതാണ്. രാവിലെ 9 മണിക്കും 3 മണിക്കും ഇടയിലാണ് ടോക്കിയോ മാർക്കറ്റിൽ വ്യാപാരം നടക്കുന്നത്. പ്രാദേശിക സമയം 11:30 നും 12:30 നും ഇടയിൽ ഉച്ചഭക്ഷണത്തിനായുള്ള ഇടവേളയാണ്. ഏകദേശം 6.8 ട്രില്യൺ ഡോളർ വിപണി മൂലധനമുള്ള ജപ്പാൻ ലോകത്തിലെ മൂന്നാമത്തെ വലിയ ഓഹരി വിപണിയാണ്.
യുഎസ് അവധിക്കാല വിൽപ്പന 10 ശതമാനത്തിലധികം ഉയരുമെന്ന് എൻആർഎഫ്
നവംബറിനും ഡിസംബറിനും ഇടയിൽ യുഎസ് ഹോളിഡേ സെയിൽ 8.5% മുതൽ 10.5% വളരെ ഉയർന്ന് 843.4 ബില്യൺ ഡോളറിനും 859 ബില്യൺ ഡോളറിനും ഇടയിലെത്തുമെന്ന് നാഷണൽ റീട്ടെയിൽ ഫെഡറേഷൻ (എൻആർഎഫ്) ബുധനാഴ്ച പറഞ്ഞു. 2020 ലെ ഉയർന്ന മൂല്യമായ 777.3 ബില്യണുമായി താരതമ്യപ്പെടുത്തിയാണിത്. ഓട്ടോമൊബൈൽ ഡീലർമാർ, പെട്രോൾ സ്റ്റേഷനുകൾ, റെസ്റ്റോറന്റുകൾ എന്നിവയെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. വിതരണ ശൃംഖലയിലെ തടസ്സങ്ങൾ കണക്കുകളിൽ വലിയ സ്വാധീനം ചെലുത്തുമെന്നും എൻആർഎഫ് പറഞ്ഞു.
വിതരണ ശൃംഖലയിലെ വെല്ലുവിളികളെ മറികടക്കാൻ ഹാർലിയെ സഹായിച്ച് ഉയർന്ന വിൽപ്പന
വിതരണ ശൃംഖലയിലെ തടസ്സങ്ങൾക്കിടയിലും ഉയർന്ന വിൽപന രേഖപ്പെടുത്തിയതോടെ എൻവൈഎസ്ഇയിൽ മോട്ടോർ സൈക്കിൾ നിർമ്മാതാക്കളായ ഹാർലി-ഡേവിഡ്‌സണിന്റെ ഓഹരികൾ 8 ശതമാനത്തിലധികം ബുധനാഴ്ച ഉയർന്നു. കണക്കാക്കിയ 78 സെന്റുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ഷെയറിന് 1.18 ഡോളറാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം മൂന്നാം പാദത്തിൽ മോട്ടോർ സൈക്കിളുകളിൽ നിന്നും അനുബന്ധ ഉൽപ്പന്നങ്ങളിൽ നിന്നുമുള്ള വരുമാനം 20% ഉയർന്ന് 1.16 ബില്യൺ ഡോളറായി (8,694 കോടി രൂപ).
ബിസ്‌ക്കറ്റിൽ നിന്നുള്ള അപകടസാധ്യത കുറവാണെന്ന് മലേഷ്യ
ബിസ്കറ്റിൽ ഉപയോഗിക്കുന്ന ചില ചേരുവകളിലെ ക്യാൻസറിന് കാരണമാകുന്ന വസ്തുക്കളിൽ നിന്നുമുള്ള അപകടസാധ്യത കുറവാണെന്ന് മലേഷ്യൻ ഹെൽത്ത് ഡയറക്ടർ ജനറൽ നൂർ ഹിഷാം അബ്ദുള്ള. 2015 മുതൽ ആരോഗ്യ മന്ത്രാലയത്തിന്റെ ഭക്ഷ്യസുരക്ഷാ വിഭാഗം ബിസ്‌ക്കറ്റ് ഉൽപന്നങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു. അതിൽ നിന്നും അക്രിലമൈഡിന്റെ ശരാശരി അളവ് യൂറോപ്യൻ യൂണിയൻ കമ്മീഷൻ റെഗുലേഷൻ നിശ്ചയിച്ച 350 മൈക്രോഗ്രാമിനും താഴെ കിലോയ്ക്ക് 246 മൈക്രോഗ്രാം ആണെന്നാണ് കണ്ടെത്തിയത്.
റോബിൻഹുഡിന്റെ ക്രിപ്‌റ്റോ ബൂം തകരുന്നു
റോബിൻഹുഡ് മാർക്കറ്റ്സ് ഐഎൻസിയുടെ ക്രിപ്റ്റോ ട്രേഡിംഗ് വരുമാനത്തിലെ രണ്ടാം പാദവും മൂന്നാം പാദവും തമ്മിലുള്ള വ്യത്യാസം അതിശയിപ്പിക്കുന്നതാണ്. ക്രിപ്‌റ്റോ വരുമാനം രണ്ടാം പാദത്തിൽ 233 മില്യൺ ഡോളറും മൂന്നാം പാദത്തിൽ 51 മില്യൺ ഡോളറുമാണ്. ക്രിപ്‌റ്റോ വാങ്ങുന്നതിനും വിൽക്കുന്നതിനും ഇപ്പോൾ നിരവധി ഓപ്‌ഷനുകളുണ്ട്. അതേസമയം വെൻമോ പോലുള്ള പല പേയ്‌മെന്റ് കമ്പനികളും കുതിച്ചുയരുകയാണ്. ക്രിപ്‌റ്റോ വാലറ്റുകളുടെ വിപണിയും വളരുകയാണ്. ഒരു വാലറ്റിന് റോബിൻഹുഡിനെ സ്റ്റോക്കുകളിലും ക്രിപ്‌റ്റോകറൻസികളിലും ഇടപെടാൻ ആഗ്രഹിക്കുന്ന റീട്ടെയിൽ വ്യാപാരികൾക്കായുള്ള വൺ സ്റ്റോപ്പ് ഷോപ്പ് ആക്കി മാറ്റാൻ സാധിക്കും.

